deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

പെരുമാറ്റച്ചട്ടം ഉടൻ; പദ്ധതികൾക്ക് കൂട്ടത്തോടെ അനുമതി നൽകി സർക്കാർ

LHC0088 2025-11-10 20:21:11 views 120

  



തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് പദ്ധതികൾക്ക് കൂട്ടത്തോടെ അനുമതി നൽകി സർക്കാർ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉടൻ നിലവിൽ വരുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. ചീഫ്സെക്രട്ടറി ഡോ. എ. ജയതിലകിന്റെ അധ്യക്ഷതയിൽ ചേർന്ന 38-ാമത് അമൃത് സ്റ്റേറ്റ് ഹൈ പവേർഡ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തദ്ദേശ തലത്തിൽ വിവിധ പദ്ധതികൾക്ക് അനുമതിയായത്.  

  • Also Read കേരളത്തിൽ വിധിയെഴുത്ത് രണ്ട് ഘട്ടങ്ങളിലായി; തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ 9,11 തീയതികളിൽ, വോട്ടെണ്ണൽ 13ന്   


ഒക്ടോബർ 27ന് ചേർന്ന യോഗത്തിൽ അമൃത്-1.0, അമൃത് 2.0 പദ്ധതികളുടെ പുരോഗതി വിലയിരുത്തി. നിരവധി പ്രധാന നഗര വികസന പദ്ധതികളിൽ പരിഷ്ക്കാരങ്ങൾ നടപ്പാക്കാനും കമ്മിറ്റി തീരുമാനിച്ചു. അമൃത്-1.0 പദ്ധതികൾക്ക് 2025 ഡിസംബർ 31 വരെ മാത്രം കേന്ദ്ര അനുമതി ലഭിക്കുമെന്നും അതിനു ശേഷം മുഴുവൻ ബാധ്യതയും സംസ്ഥാന സർക്കാർ വഹിക്കേണ്ടിവരുമെന്നും യോഗം വിലയിരുത്തി. അമൃത് 2.0 പദ്ധതികളിലെ നീണ്ടുനിൽക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.

  • Also Read ഇത്തവണയും കണ്ണൂർ പിടിക്കും, 90 ശതമാനം വാഗ്ദാനം നിറവേറ്റി; ഇനി ലക്ഷ്യം മാലിന്യ മുക്ത നഗരം   


∙ കാസർകോട്

യോഗത്തിൽ 5.15 കോടി രൂപയുടെ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെയും 5.25 കോടി രൂപയുടെ വാലാഞ്ചേരി മുനിസിപ്പാലിറ്റിയുടെയും മൂന്ന് മൈക്രോ കുടിവെള്ള പദ്ധതികൾക്ക് അനുമതി നൽകി. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വഴുന്നൊറാടി മൈക്രോ ഡ്രിങ്കിങ് വാട്ടർ സപ്ലൈ സ്കീമിന് 5.15 കോടി രൂപയും (കാപെക്സ് 5.0 കോടി, ഒ ആൻഡ് എം 0.15 കോടി) വാലാഞ്ചേരിയിലെ കക്കാട്‌തുപാറ തണിയപ്പൻകുന്ന്, കക്കാട്‌തുപാറ കഞ്ഞിപ്പുറ കുടിവെള്ള പദ്ധതികൾക്ക് 5.25 കോടി രൂപയും (കാപെക്സ് 5.0 കോടി, ഒ ആൻഡ് എം 0.25 കോടി) അനുവദിച്ചു. ഇവയുടെ സാങ്കേതിക അനുമതി, ടെൻഡർ നടപടികൾ എന്നിവ ഉടൻ പൂർത്തിയാക്കാൻ മുനിസിപ്പാലിറ്റികൾക്ക് നിർദേശം നൽകി.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


∙ കോഴിക്കോട്

കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് വെള്ളം വിതരണം മെച്ചപ്പെടുത്തൽ പദ്ധതിക്ക് 1.2 കോടി രൂപ, പൂളാടിക്കുന്ന് ഓവർഹെഡ് ടാങ്ക് പുനർനിർമാണത്തിന് 2.52 കോടി രൂപ, എളത്തൂർ മേഖലയിൽ 2250 വീടുകൾക്ക് പുതിയ പൈപ്പ് വാട്ടർ കണക്‌ഷൻ നൽകുന്ന കുടിവെള്ള പദ്ധതി 5.18 കോടി രൂപ

∙ കോട്ടയം

വൈക്കം മുനിസിപ്പാലിറ്റിയിലെ സോൺ 1 പ്രദേശത്ത് 7 ലക്ഷം ലീറ്റർ ശേഷിയുള്ള പുതിയ ഓവർഹെഡ് ടാങ്ക് നിർമാണവും പവർ അപ്‌ഗ്രേഡ് ജോലികൾക്കുമായി 5.61 കോടി രൂപ

∙ എറണാകുളം

കൊച്ചി കോർപ്പറേഷനിൽ 58 യുഎൽബി ജോലികൾക്കായി കരാറുകാർക്ക് നൽകാനുള്ള 10.68 കോടി രൂപയുടെ ജിഎസ്ടി പേയ്‌മെന്റിനും ഭരണാനുമതി പരിഷ്‌ക്കരണത്തിനും അംഗീകാരം നൽകി. തേവര-പേരണ്ടൂർ കനാൽ നവീകരണത്തിന് (എസ്ഡബ്ലുഡി) ആവശ്യമായ 2.55 കോടി രൂപയുടെ (ജിഎസ്ടി ഒഴികെ) അധിക തുക കണ്ടെത്താനും തീരുമാനമായി. എളങ്കുളം എസ്ടിപിയിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള അധിക ജോലികൾ പുരോഗമിക്കുന്നതായും വിലയിരുത്തി.  

∙ തൃശൂർ

തൃശൂരിലെ ‘തേവര-പെരണ്ടൂർ കനാൽ റീജൂവിനേഷൻ’ പദ്ധതിക്ക് 2.55 കോടി രൂപ അധിക ധനം, ഒൻപത് അമൃത് നഗരങ്ങളിൽ ജിഐഎസ് അടിസ്ഥാനത്തിലുള്ള യൂട്ടിലിറ്റി മാപ്പിങിനായി 10.93 കോടി രൂപ, ചെറുപുളശ്ശേരി നഗരസഭയിലെ ചോളക്കുളം റിജൂവിനേഷൻ പദ്ധതിയ്ക്ക് 1.08 കോടി രൂപ, തൃശൂരിലെ തേവറ-പെരന്ദൂർ കനാൽ റീജൂവിനേഷൻ പദ്ധതിക്ക് 2.55 കോടി അധിക ധനം എന്നിവ വകയിരുത്തി.  

∙ തിരുവനന്തപുരം

തിരുവനന്തപുരം കോർപറേഷനിൽ 4 മലിനജല പദ്ധതികളുടെ ഭരണാനുമതി പുതുക്കി നൽകുന്നതിനായി 12.92 കോടി രൂപയുടെ അധിക തുകയ്ക്ക് യോഗം അനുമതി നൽകി. സെപ്‌റ്റേജ് പമ്പുകൾ, ഡീവാട്ടറിങ് പമ്പുകൾ എന്നിവയുടെ സംഭരണം ഡിസംബറോടെ പൂർത്തിയാകുമെന്നും അറിയിച്ചു.  

∙ കൊല്ലം

കോർപറേഷൻ വാസൂരച്ചിറയിലെ 100 എംഎൽഡി ജലശുദ്ധീകരണ ശാലയുമായി ബന്ധപ്പെട്ട പ്രധാന ജോലികൾക്ക് അംഗീകാരം നൽകി. റോ വാട്ടർ പമ്പിങ് മെയിൻ സ്ഥാപിക്കുന്നതിൽ എൻഎച്ച്-183 വഴിയുള്ള പൈപ്പ് ലൈൻ ജോലികൾ പൂർത്തിയാക്കി. പമ്പ് സെറ്റുകൾ സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകരിച്ച 38.18% അധിക ടെൻഡർ തുക ഉൾപ്പെടെയുള്ള ജോലികളുടെ പ്രവർത്തനം ആരംഭിച്ചു. ഫെക്കൽ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്) അമൃത്-1.0 പദ്ധതിയിൽ നിന്ന് അമൃത്-2.0 പദ്ധതിയിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനമായി.

∙ തൃശൂർ

കോർപറേഷനിൽ ജലവിതരണത്തിനായി 800 എംഎം ഡിഐ കെ9 പൈപ്പ് സ്ഥാപിക്കുന്നതിൽ വന്ന 6.046 കോടി രൂപയുടെ 9.99% ടെൻഡർ അധിക തുകയ്ക്ക് അംഗീകാരം നൽകി. ഈ തുകയുടെ 50% കോർപറേഷനും 50 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. കൂടാതെ, സ്‌കൈവാക്കിന്റെ സൈഡ് കവറിങ്, ഫോൾസ് സീലിങ് ജോലികളിലെ 5% ടെൻഡർ അധിക തുക കോർപറേഷന്റെ ചെലവിൽ വഹിക്കാനും അനുമതിയായി. കോക്കള പ്രദേശത്തെ ശുദ്ധജല ശുദ്ധീകരണ പദ്ധതിക്ക് സർക്കാർ അനുമതി ലഭിച്ചതായി യോഗത്തിൽ രേഖപ്പെടുത്തി.  

∙ കണ്ണൂർ

കോർപറേഷനിൽ ചെലോറയിലെ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ അധിക ജോലികൾക്കായി 0.701 കോടി രൂപ അനുവദിച്ചു. ഇതോടെ പദ്ധതിയുടെ ഭരണാനുമതി 4.898 കോടി രൂപയായി പരിഷ്‌കരിച്ചു.   

∙ പാലക്കാട്

നഗരസഭയിൽ കൽപ്പാത്തി നദിയോര നടപ്പാതയുടെ ഉപജോലികൾ, മീറ്റുപാലയം സ്ട്രീറ്റ് ഡ്രെയിൻ, ഐശ്വര്യ നഗർ പാർക്ക് വികസനം തുടങ്ങിയ ജോലികൾ റദ്ദാക്കുകയോ അല്ലെങ്കിൽ പ്രവർത്തനങ്ങൾ ഡീസ്‌കോപിങ് ചെയ്യാനുള്ള തീരുമാനം യോഗം അംഗീകരിച്ചു. സേവറേജ്, വാട്ടർ സപ്ലൈ, പാർക്കുകൾ, വാട്ടർബോഡി റിജൂവിനേഷൻ തുടങ്ങിയ മേഖലകളിലെ ആകെ 1108 പദ്ധതികൾ 2386.78 കോടി ചെലവിൽ നടപ്പിലാക്കുന്നവയാണ്. ഇതിൽ 2212.22 കോടി (92.68%) ചെലവഴിക്കപ്പെട്ടതായി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു. English Summary:
Kerala Local Body Election: Multiple project approved ahead of impending election code of conduct.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

810K

Credits

Forum Veteran

Credits
88454