ന്യൂയോർക്ക് ∙ രാജ്യാന്തര ആണവോർജ ഏജൻസിയുടെ (ഐഎഇഎ) മാനദണ്ഡങ്ങൾ പാലിക്കുന്നതിലും അമേരിക്കയുമായി ആണവസമ്പുഷ്ടീകരണത്തെക്കുറിച്ച് ചർച്ച നടത്തുന്നതിലുമുള്ള വീഴ്ച ചൂണ്ടിക്കാട്ടി ഇറാനെതിരെ യുഎൻ വീണ്ടും ഉപരോധം ഏർപ്പെടുത്തി. ഉപരോധം വൈകിക്കാൻ റഷ്യയും ചൈനയും പരമാവധി ശ്രമിച്ചെങ്കിലും 15 അംഗ രക്ഷാസമിതിയിൽ 9 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചില്ല. റഷ്യയ്‌ക്കും ചൈനയ്‌ക്കും പുറമേ പാക്കിസ്ഥാനും അൾജീരിയയും ഇറാനെ പിന്തുണച്ചു.Latest News, Gaza Strip, World News, Israel, Donald Trump, Gaza attacks, Israel Palestine conflict, IBSA meeting, Netanyahu Trump meeting, S. Jaishankar, ceasefire Gaza, Palestinian rights, Hamas, UN General Assembly, Middle East conflict, international condemnation, diplomatic efforts, India Brazil South Africa, ഗാസ ആക്രമണം, ഇസ്രയേൽ പലസ്തീൻ സംഘർഷം, ഐബിഎസ്എ യോഗം, നെതന്യാഹു ട്രംപ് കൂടിക്കാഴ്ച, എസ്. ജയശങ്കർ, ഗാസ വെടിനിർത്തൽ, പലസ്തീൻ അവകാശങ്ങൾ, ഹമാസ്, യുഎൻ പൊതുസഭ, പശ്ചിമേഷ്യൻ സംഘർഷം, അന്താരാഷ്ട്ര അപലപനം, നയതന്ത്ര ശ്രമങ്ങൾ, ഇന്ത്യ ബ്രസീൽ ദക്ഷിണാഫ്രിക്ക, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Gaza Under Relentless Attack: IBSA Condemns, Netanyahu-Trump Meeting Looms
ഉപരോധം ഇറാന്റെ ആണവപദ്ധതിയെ ബാധിക്കുന്നതിനു പുറമേ, വിദേശത്തെ സ്വത്തുക്കളുടെ വിനിമയവും ആയുധ ഇടപാടുകളും തടസ്സപ്പെടുകയും ചെയ്യും. ബാലിസ്റ്റിക് മിസൈൽ പദ്ധതിയുമായി മുന്നോട്ടുപോയാൽ വൻപിഴ അടയ്‌ക്കേണ്ടി വരും.
ഉപരോധത്തിന് മുൻകയ്യെടുത്ത ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ അംബാസഡർമാരെ ഇറാൻ തിരിച്ചുവിളിച്ചു. ചർച്ചകൾക്കായാണ് ഇവരെ വിളിപ്പിച്ചതെന്നാണ് ഇറാന്റെ വിശദീകരണമെങ്കിലും പ്രതിഷേധസൂചകമായാണ് നടപടിയെന്നാണ് വിലയിരുത്തൽ. 2015 ൽ ആണവശക്തി രാജ്യങ്ങളുമായി ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നതു സംബന്ധിച്ച് ആഴ്ചകൾ നീണ്ട നയതന്ത്രചർച്ചകൾ നടന്നെങ്കിലും ധാരണയിത്തിലെത്താൻ സാധിച്ചിരുന്നില്ല. English Summary:
International Pressure Mounts: UN Sanctions Target Iran\“s Nuclear Ambitions  |