ന്യൂയോർക്ക് ∙ ബംഗ്ലദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിനെതിരെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസംഘടനയുടെ ആസ്ഥാനത്തിനു മുന്നിൽ ബംഗ്ലദേശികളുടെ പ്രതിഷേധം. സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അനുയായികളാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ന്യൂനപക്ഷങ്ങൾ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. JP Nadda, AIIMS, Bharatiya Janata Party (BJP), Kerala News, Latest News, Health Minister JP Nadda says that AIIMS will be allotted to Kerala on time, AIIMS Kerala, Kerala AIIMS location, AIIMS Thiruvananthapuram, Malayala Manorama Online News, BJP Kerala, JP Nadda Kerala visit, Suresh Gopi AIIMS, Kerala health infrastructure, Central government AIIMS, AIIMS Kollam, എയിംസ് കേരളം, ആരോഗ്യ വാർത്തകൾ, ബിജെപി കേരള ഘടകം, സുരേഷ് ഗോപി, കേരള രാഷ്ട്രീയം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
‘യൂനുസ് പാക്കിസ്ഥാനിയാണ്, പാക്കിസ്ഥാനിലേക്ക് മടങ്ങിപോകണം’ എന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. ‘ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളെ കൊല്ലുന്നത് നിർത്തുക’, ‘ബംഗ്ലദേശിലെ ഭീകരത അവസാനിപ്പിക്കുക’ എന്നിങ്ങനെ നിരവധി ബാനറുകളും പിടിച്ചായിരുന്നു പ്രതിഷേധം. യൂനുസ് രാജ്യം പിടിച്ചടക്കിയെന്നും അന്നു മുതൽ ന്യൂനപക്ഷങ്ങളും ഹിന്ദുക്കളും മറ്റ് മതസ്ഥരും കൊല്ലപ്പെടുകയാണെന്നും പ്രതിഷേധക്കാർ വാർത്താ ഏജൻസികളോട് പ്രതികരിച്ചു.
രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലിൽ അടച്ച മുൻ ഇസ്‌കോൺ പുരോഹിതനായ ചിൻമോയ് കൃഷ്ണ ദാസിനെ വിട്ടയക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മുഹമ്മദ് യൂനുസ് ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനു മണിക്കൂറുകൾക്ക് മുൻപായിരുന്നു പ്രതിഷേധം നടന്നത്. English Summary:
Muhammad Yunus is facing protests by Bangladeshi expatriates in New York. The protesters, supporters of Sheikh Hasina, allege persecution of minorities in Bangladesh. They call for an end to terrorism and the release of Chinmoy Krishna Das.  |