മുംബൈ ∙ ക്രിപ്റ്റോ തട്ടിപ്പ് സൂത്രധാരനെന്ന് കരുതുന്ന അന്തരിച്ച അമിത് ഭരദ്വാജില്‍നിന്ന് ലഭിച്ച 285 ബിറ്റ്കോയിനുകള്‍ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയുടെ കൈവശമുണ്ടെന്ന് ഇ.ഡി. 150.47 കോടി രൂപ വിലമതിക്കുന്നതാണ് ഈ ബിറ്റികോയിനുകൾ എന്നും ഇ.ഡി വ്യക്തമാക്കുന്നു. ബിറ്റ്കോയിൻ തട്ടിപ്പു കേസിൽ രാജ് കുന്ദ്രയ്‌ക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമുള്ള പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചത്.Bangladesh protest New York, Muhammad Yunus UN, Sheikh Hasina supporters, Minority persecution Bangladesh, Yunus Pakistani, Stop killing minorities Bangladesh, End terrorism Bangladesh, ISKCON priest Chinmoy Krishna Das, United Nations General Assembly, Malayala Manorama Online News, ബംഗ്ലാദേശ് പ്രതിഷേധം, ന്യൂയോർക്ക് പ്രതിഷേധം, മുഹമ്മദ് യൂനുസ്, ഷെയ്ഖ് ഹസീന, ന്യൂനപക്ഷ പീഡനം, മനോരമ ഓൺലൈൻ, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്
രാജ് കുന്ദ്ര അവകാശപ്പെട്ടതുപോലെ ഇടപാടുകളില്‍ അദ്ദേഹം മധ്യസ്ഥനല്ല, ഗുണഭോക്താവ് കൂടിയായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ബിറ്റ്‌കോയിന്‍ വാലറ്റ് വിലാസങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ രാജ് കുന്ദ്ര ബോധപൂര്‍വം മറച്ചുവച്ചു. ഭരദ്വാജില്‍നിന്ന് ലഭിച്ച ബിറ്റ്‌കോയിനുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറുന്നതില്‍ പരാജയപ്പെട്ടു. ബിറ്റ്‌കോയിനുകള്‍ കുന്ദ്രയുടെ കൈവശം തന്നെയാണുള്ളത്. അതില്‍നിന്നുള്ള നേട്ടങ്ങള്‍ അനുഭവിക്കുകയാണ് അദ്ദേഹം. നിയമ നടപടികളെ തടസപ്പെടുത്താന്‍ രാജ് കുന്ദ്ര ശ്രമിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.
ബിറ്റ്‌കോയിന്‍ മൈനിങ് ഫാം ആരംഭിക്കുമെന്നും നിക്ഷേപകര്‍ക്ക് ക്രിപ്റ്റോ ആസ്തികളില്‍ വലിയ വരുമാനം ലഭിക്കുമെന്നും വാഗ്ദാനം നല്‍കി നിക്ഷേപങ്ങള്‍ സ്വീകരിച്ചു. മണിചെയിന്‍ മാതൃകയിലായിരുന്നു തട്ടിപ്പ്. കമ്പനിയുടെ പ്രൊമോട്ടര്‍മാര്‍ നിക്ഷേപകരെ വഞ്ചിക്കുകയും നിയമവിരുദ്ധമായി സമ്പാദിച്ച ബിറ്റ്‌കോയിനുകള്‍ രഹസ്യ ഓണ്‍ലൈന്‍ വാലറ്റുകളില്‍ ഒളിപ്പിക്കുകയും ചെയ്തുവെന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു. English Summary:
ED Files Chargesheet Against Raj Kundra: The chargesheet indicates that Kundra benefited from the scam and concealed crucial evidence related to Bitcoin transactions, further alleging his attempt to obstruct justice.  |