deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

വിവിധ ആശുപത്രികളിൽ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കും; സുപ്രധാന തീരുമാനവുമായി മന്ത്രിസഭായോഗം

LHC0088 2025-11-5 23:21:10 views 201

  



തിരുവനന്തപുരം ∙ ആരോഗ്യവകുപ്പിലെ വിവിധ ആശുപത്രികളില്‍ 202 ഡോക്ടര്‍മാരുടെ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കാസർകോട്, വയനാട് മെഡിക്കല്‍ കോളജുകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കും. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടര്‍മാരെ നിയമിക്കുക എന്ന ആവശ്യവുമായി ഒപി ബഹിഷ്‌കരിച്ച് ഡോക്ടര്‍മാര്‍ സമരം നടത്തുന്നതിനിടെയാണ് സര്‍ക്കാരിന്റെ നീക്കം.

  • Also Read ‘മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിനു തുല്യം, പാട്ടിലൂടെ മറുപടി നൽകും; പ്രായത്തിന്റേതായ പക്വത കുറവുണ്ട്’   


സൂപ്പർ സ്പെഷാലിറ്റി ഡോക്ടര്‍മാരുടെയും സ്‌പെഷാലിറ്റി ഡോക്ടര്‍മാരുടേയും മറ്റു ഡോക്ടര്‍മാരുടേയും ഉള്‍പ്പെടെയാണ് 202 തസ്തികകള്‍ സൃഷ്ടിച്ചത്. ആശുപത്രികളില്‍ കൂടുതല്‍ മികച്ച വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കണ്‍സള്‍ട്ടന്റ് തസ്തികയില്‍ കാര്‍ഡിയോളജി 20, ന്യൂറോളജി 9, നെഫ്രോളജി 10, യൂറോളജി 4, ഗ്യാസ്‌ട്രോഎന്‍ട്രോളജി 1, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ 1, അസിസ്റ്റന്റ് സര്‍ജന്‍ 8, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ 48 എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചത്.  

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ജനറല്‍ മെഡിസിന്‍ 12, ജനറല്‍ സര്‍ജറി 9, ഒബി ആന്റ് ജി 9, പീഡിയാട്രിക്‌സ് 3, അനസ്‌തീസ്യ 21, റേഡിയോഡയഗ്നോസിസ് 12, റേഡിയോതെറാപ്പി 1, ഫോറന്‍സിക് മെഡിസിന്‍ 5, ഓര്‍ത്തോപീഡിക്‌സ് 4, ഇഎന്‍ടി 1 എന്നിങ്ങനെയും തസ്തികകള്‍ സൃഷ്ടിച്ചു. കാഞ്ഞങ്ങാട്, വൈക്കം എന്നിവിടങ്ങളിലായി പുതുതായി അനുവദിച്ച സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനു സിഎംഒ 8, അസി. സര്‍ജര്‍ 4, കണ്‍സള്‍ട്ടന്റ് ഒബി ആന്റ് ജി 1, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒബി ആന്റ് ജി 3, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് 3, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്തീഷ്യ 4, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജി 1 എന്നിങ്ങനേയും തസ്തികകള്‍ സൃഷ്ടിച്ചു.
    

  • മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
      

         
    •   
         
    •   
        
       
  • അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ‌ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’‌; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
      

         
    •   
         
    •   
        
       
  • ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


തസ്തിക

കേരള പൊലീസ് അക്കാദമി, റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സ് എന്നിവിടങ്ങളില്‍ രണ്ട് ആർമറർ പൊലീസ് കോൺസ്റ്റബിൾ തസ്തികകൾ വീതം ആകെ 4 തസ്തികകൾ സൃഷ്ടിച്ചു.

കായിക താരങ്ങള്‍ക്ക് ഇൻക്രിമെന്റ്

ഗുജറാത്തിൽ നടന്ന 36-ാമത് ദേശീയ ഗെയിംസിൽ ഫെൻസിങ് ഇനത്തിൽ സ്വർണ മെഡൽ നേടിയ അവതി രാധികാ പ്രകാശിനു മൂന്നും, സ്വിമ്മിങ് ഇനത്തിൽ വെളളി മെഡൽ നേടിയ ഷിബിൻ ലാൽ.എസ്.എസിന് രണ്ടും അഡ്വാൻസ് ഇൻക്രിമെന്റ് അനുവദിക്കും.

നിയമനം

ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ രണ്ട് ഒഴിവുകളിലേക്ക് നിലവില്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായ കൊച്ചി വടുതല സ്വദേശി വി.എസ്. ശ്രീജിത്ത്, എറണാകുളം നോര്‍ത്ത് സ്വദേശി ഒ.വി. ബിന്ദു എന്നിവരെ നിയമിക്കും. ശേഷിക്കുന്ന രണ്ടു സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍മാരുടെ ഒഴിവുകളിലേക്ക് കൊച്ചി സൗത്ത് ചിറ്റൂര്‍ സ്വദേശി എം.എസ്. ബ്രീസ്, കൊച്ചി തണ്ടത്തില്‍ ഹൗസിലെ ജിമ്മി ജോര്‍ജ് എന്നിവരെയും നിയമിച്ചു.

ഗവണ്‍മെന്‍റ് പ്ലീഡര്‍മാരായി കൊച്ചി കടവന്ത്ര സ്വദേശി രാജി ടി. ഭാസ്കർ, മട്ടാഞ്ചേരി സ്വദേശി ജനാർദ്ദന ഷേണായ്, കൊച്ചി പവർ ഹൗസ് എക്സ്റ്റൻഷൻ റോഡിൽ താമസിക്കുന്ന എ.സി. വിദ്യ, കാക്കനാട് സ്വദേശി അലൻ പ്രിയദർശി ദേവ്, ഞാറയ്ക്കൽ സ്വദേശി ശിൽപ എൻ.പി, കൊല്ലം പുനലൂർ സ്വദേശി നിമ്മി ജോൺസൻ എന്നിവരെ നിയമിച്ചു.

ഡിജിറ്റല്‍ റീ സർവേ പ്രവര്‍ത്തന ചെലവ്

സംസ്ഥാനത്ത് നടക്കുന്ന ഡിജിറ്റല്‍ റീ സർവേ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ 2026 മാര്‍ച്ച് 31 വരെയുള്ള ചെലവുകള്‍ക്കായി 50 കോടി രൂപ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് ഫണ്ടില്‍ നിന്നും അനുവദിക്കും.  

ശമ്പള പരിഷ്ക്കരണം

കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ 2016 ഏപ്രില്‍ ഒന്നിന് പ്രാബല്യത്തിൽ അനുവദിക്കും. കെല്‍ട്രോണിലെ എക്സിക്യൂട്ടിവ്, സൂപ്പര്‍വൈസറി ക്യാറ്റഗറി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം 2017 ഏപ്രില്‍ ഒന്ന് പ്രാബല്യത്തില്‍ നടപ്പാക്കും.

പുനഃസംഘടിപ്പിച്ചു

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മിഷൻ പുനഃസംഘടിപ്പിച്ചു. ചെയര്‍മാനായി ഹൈക്കോടതി റിട്ട. ജഡ്‌ജ് സി.എൻ. രാമചന്ദ്രൻ നായർ, അംഗങ്ങളായി തൃശൂർ സ്വദേശി സെബാസ്റ്റ്യൻ ചൂണ്ടൽ, കൊട്ടാരക്കര സ്വദേശി ജി.രതികുമാർ എന്നിവരെ ഉള്‍പ്പെടുത്തി.

പുനര്‍നിയമനം     

സുപ്രീം കോടതി സ്റ്റാന്‍റിങ് കൗണ്‍സിലര്‍മാരായി സി.കെ. ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവരെ 2025 ജൂലൈ 23 മുതല്‍ മൂന്ന് വര്‍ഷ കാലയളവിലേക്ക് പുനര്‍നിയമിച്ചു.

സേവന കാലാവധി ദീര്‍ഘിപ്പിച്ചു

കേരള റബർ ലിമിറ്റഡിന്റെ ചെയർപേഴ്സൻ ആൻഡ് മാനേജിങ് ഡയറക്ടറായ ഷീല തോമസിന്റെ സേവന കാലാവധി, 09-09-2025 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചു. ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗമായും മാനേജിങ് ഡയറക്ടറായുമുള്ള ജോൺ സെബാസ്റ്റ്യന്റെ സേവന കാലാവധിയും ദീർഘിപ്പിച്ചു.

സർക്കാർ ഗ്യാരന്‍റി

സംസ്ഥാന വനിതാ വികസന കോർപ്പറേഷനു 300 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരന്‍റി 15 വർഷത്തേയ്ക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുവദിയ്ക്കും.

പാട്ടത്തിനു നല്‍കും

ഇടുക്കി ആര്‍ച്ച് ഡാമിനോട് ചേര്‍ന്ന് രണ്ട് ഏക്കര്‍ ഭൂമി തിയേറ്റര്‍ സമുച്ചയം നിർമിക്കുന്നതിനു കെഎസ്എഫ്ഡിസിക്ക് പാട്ടത്തിനു നല്‍കും.  പ്രതിവര്‍ഷം ആര്‍ ഒന്നിന് 100 രൂപ നിരക്കിലാണ് 10 വര്‍ഷത്തിനു പാട്ടത്തിനു നല്‍കുക. English Summary:
New Doctor Posts Approved in Kerala Hospitals: The Kerala cabinet has approved the creation of 202 new doctor positions across various hospitals to improve healthcare services.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
69351