കാസർകോട്∙ മദ്യലഹരിയിൽ ദേശീയപാതയുടെ നടുവിൽ ലോറി നിർത്തി ക്യാബിനിൽ കിടന്നുറങ്ങിയ ഡ്രൈവർ പിടിയിൽ. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ ലോറി അപകടകരമായി ഓടിച്ചു വരികയും കുമ്പള ദേവീനഗറിൽ എത്തിയപ്പോൾ നടുറോഡിൽ ലോറി നിർത്തി ഉറങ്ങുകയുമായിരുന്നു. Madhya Pradesh crime, Child beheading, Bhopal murder, Mob lynching, Mental health crime, Malayala Manorama Online News, India crime news, Crime against children India, Madhya Pradesh police investigation, Violent crime in India, കുട്ടി കൊലപാതകം, മധ്യപ്രദേശ് ക്രൈം, ക്രൂരകൃത്യം, അരുംകൊല, ശിശുഹത്യ, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ, മനോരമ ഓൺലൈൻ ന്യൂസ്
വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണു ദേശീയപാതയിലൂടെ ലോറി അപകടകരമായി ഓടിച്ചത്. കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്നു ലോറി. വിവരമറിഞ്ഞ് എത്തിയ പൊലീസ്, ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുകയും ലോറി റോഡിൽനിന്നു മാറ്റിയിടുകയുമായിരുന്നു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. English Summary:
Drunk Driver Arrested: Kasaragod tanker lorry incident involved a drunk driver who parked his vehicle in the middle of the road and fell asleep. The driver was arrested by Kumbala police, and measures are being taken to suspend his license.  |