Chikheang•The day before yesterday 16:37• views 465
തിരുവനന്തപുരം ∙ ദേവിയുടെ മുന്നില്‍ പൂജിച്ചു വച്ചിരുന്ന കാപ്പ് ആദ്യമായി കൈയില്‍ കെട്ടിയപ്പോള്‍ മുന്നില്‍ ആറ്റുകാലമ്മയുടെ അവാച്യമായ ചൈതന്യം മാത്രമാണ് ഉണ്ടായിരുന്നതെന്ന് മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍. ‘‘ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ 3 തവണ മേല്‍ശാന്തിയായി സേവിക്കാനുള്ള നിയോഗമുണ്ടായി. ആദ്യ തവണ മേല്‍ശാന്തി ആയി എത്തിയപ്പോള്‍ ചെന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടായിരുന്നു തന്ത്രി. പൊങ്കാല ഉത്സവത്തിനു മേല്‍ശാന്തിയുടെ കൈയിലാണ് കാപ്പുകെട്ടുന്നത് എന്നറിയാമായിരുന്നു. അന്ന് പതിവുപോലെ ശ്രീകോവിലിനുള്ളില്‍ ദേവിക്കരുകിലിരുന്നു പുഷ്പാര്‍ച്ചന നടത്തി. പുറത്ത് ഭക്ത സഞ്ചയം. എല്ലാവരും അമ്മയെ വിളിച്ചു പ്രാര്‍ഥിക്കുന്നു. ഇവരുടെ എല്ലാം പ്രാര്‍ഥനകള്‍ അമ്മയ്ക്കു മുന്നില്‍ സമര്‍പ്പിക്കേണ്ട വലിയ നിയോഗമാണല്ലോ ഏറ്റെടുക്കേണ്ടതെന്നു പെട്ടെന്ന് ഓര്‍ത്തു.
What you should read next
പൊങ്കാലയ്ക്ക് വെള്ളം കൊണ്ടുവന്ന കുട്ടി; ആഘോഷത്തിന് ചുക്കാൻ പിടിച്ച് വി. ശോഭ Latest News
മുഹൂര്‍ത്തമായി. വായ്ക്കുരവകളും ചെണ്ടമേളവും ഉയര്‍ന്നു. വെടിക്കെട്ട്. ദേവിയുടെ മുന്നില്‍ പൂജിച്ചു വച്ചിരുന്ന കാപ്പ് എന്റെ കൈകളിലേക്കു തന്ത്രി ബന്ധിച്ചു. ഞാന്‍ കണ്ണടച്ചിരുന്നു. ആ നിമിഷത്തെപ്പറ്റി പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, മുന്നില്‍ അവാച്യമായ ചൈതന്യം, അമ്മ മാത്രം. മറ്റൊരു വ്യക്തിയായി മാറുന്ന പോലെ, ഓരോ ദിവസവും ഭക്ത ലക്ഷങ്ങള്‍ ഒഴുകി എത്തുന്നു. അവരുടെ ദുഃഖങ്ങള്‍, പരിദേവനങ്ങള്‍, നേര്‍ച്ചകള്‍ എല്ലാം പരിഹരിച്ച് അവര്‍ക്കു ശാന്തി നല്‍കണേയെന്നു മാത്രമായിരുന്നു പ്രാര്‍ഥന, ഓരോ രസീതുകള്‍ മുന്നിലെത്തുമ്പോഴും പ്രാര്‍ഥിക്കുമായിരുന്നു. ഇതു കേള്‍ക്കണേയെന്ന്.
What you should read next
‘എന്റെ അമ്മ’യെന്ന് നമ്മൾ വിളിക്കുന്ന അനുഗ്രഹം; ആറ്റുകാൽ പൊങ്കാല മറ്റൊരു തിരുവോണമെന്ന് മോഹൻലാൽ Latest News
ഒന്‍പതാം ഉത്സവ ദിവസം ശ്രീകോവിലില്‍നിന്നു പകരുന്ന ദീപം കൊണ്ടാണ് പണ്ടാരയടുപ്പില്‍ അഗ്‌നി പകരുന്നത്. ലക്ഷക്കണക്കിനു സ്ത്രീകളാണ് പൊങ്കാലയ്ക്കായി അണിനിരക്കുന്നത്. അതും ഒരു ദിവസം. അവരുടെ എല്ലാം പ്രാര്‍ഥനയാണ് പൊങ്കാല. അതിനു തുടക്കമിട്ടാണ് ദീപം കൈമാറുന്നത്. മനസ്സു നിറയെ അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയായിരുന്നു. ആ നിമിഷങ്ങളൊന്നും വാക്കുകള്‍ കൊണ്ടു വിവരിക്കാനാകുന്നതല്ല. അതിനുള്ള നിയോഗം മൂന്നു തവണ ആറ്റുകാലമ്മ തന്നു. പ്രപഞ്ചത്തില്‍ സൃഷ്ടിയും പരിപാലനവും സംഹാരവും നടത്തുന്നത് ബ്രഹ്മ, വിഷ്ണു മഹേശ്വരന്മാരാണല്ലോ. പക്ഷേ ശക്തിയാണ് പ്രധാനം. അതില്ലെങ്കില്‍ പ്രപഞ്ചചൈതന്യമില്ല. ശക്തിയുടെ സ്രോതസ്സാണ് ദേവി. അവിടത്തെ പ്രസാദമുണ്ടെങ്കില്‍ എല്ലാം നടന്നുകൊള്ളും. ആറ്റുകാലമ്മയെ പൂജിക്കാനുള്ള നിയോഗം ലഭിച്ച കാലത്ത് ഈ സത്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഈ അനുഭവമായിരിക്കും ഓരോ വര്‍ഷവും പൊങ്കാലയര്‍പ്പിക്കാനെത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന’’ - ഗോശാല വിഷ്ണു വാസുദേവന്‍ പറഞ്ഞു.
JUST IN
19 SECONDS AGO കാപ്പ് കെട്ടിയ നിമിഷം മുന്നിൽ അമ്മ മാത്രം: മുന്‍ മേല്‍ശാന്തിയുടെ അനുഭവം Latest News
17 MINUTES AGO IRAN-ISRAEL CONFLICT കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികൾ നാട്ടിലേക്ക്; ചൊവ്വാഴ്ച കേരളത്തിലെത്തും Latest News
33 MINUTES AGO കോക്പിറ്റിൽ സുഖമായി ഉറങ്ങി വിമാന കമ്പനി ഉടമ; വിഡിയോ പങ്കുവച്ച് അജിത് പവാറിന്റെ മകൻ Latest News
VIEW MORE
English Summary:
Attukal Pongala: Attukal Melshanti experience is detailed by former head priest Goshala Vishnu Vasudevan, who shares the profound spiritual moment the sacred *Kaappu* was tied for the Pongala festival. He describes the ineffable radiance of the Goddess and the sacred duty of presenting lakhs of devotees\“ prayers before Attukalamma.