‘ഒരു മുഖ്യമന്ത്രി മാത്രമേ ജിഎസ്ടിയെ എതിർത്തുള്ളൂ; ട്രംപിന്റെ താരിഫ് വന്നപ്പോൾ...’: പരിഹസിച്ച് ജയറാം രമേഷ്

deltin33 2025-9-22 20:40:48 views 1121
  



ന്യൂഡൽഹി∙ യുപിഎ കാലത്ത് ജിഎസ്ടിയെ (ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്) എതിർത്തത് ഒരേയൊരു മുഖ്യമന്ത്രി മാത്രമായിരുന്നുവെന്നു മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയറാം രമേഷ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ‘‘2006-2014 വരെ എട്ടു വർഷം ഒരേയൊരു മുഖ്യമന്ത്രി മാത്രമാണ് ജിഎസ്ടിയെ എതിർത്തിരുന്നത്. പിന്നീടയാൾ പ്രധാനമന്ത്രിയായപ്പോൾ നിലപാട് മാറി. 2017ൽ ജിഎസ്ടിയുടെ മിശിഹായായി അദ്ദേഹം ഉയർന്നു’’ – കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയായ ജയറാം രമേഷ് എഎൻഐയോടു പറഞ്ഞു.  


ജിഎസ്ടിയിലെ സമീപകാല പരിഷ്കാരങ്ങൾ പരിമിതമാണെന്നും എംഎസ്എംഇ സെക്ടറിന്റെ സങ്കീർണതകളിലെ പ്രയാസങ്ങൾ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘അഞ്ച് വർഷത്തെ നഷ്ടപരിഹാര പാക്കേജ് വേണമെന്ന സംസ്ഥാന സർക്കാരുകളുടെ ആവശ്യങ്ങളെക്കുറിച്ചു പ്രധാനമന്ത്രി ഒന്നും പറഞ്ഞിട്ടില്ല. പല കാര്യങ്ങളും ഇനിയും അഭിമുഖീകരിക്കപ്പെടാനുണ്ട്. ജിഎസ്ടി പരിഷ്കരിക്കണമെന്ന് എട്ടുവർഷമായി കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് താരിഫ് ഏർപ്പെടുത്തുന്നതുവരെ മോദി സർക്കാർ അത് അവഗണിച്ചു.  


2017 ജൂലൈയിൽ ആണ് ജിഎസ്ടി രാജ്യത്ത് ആദ്യമായി ഏർപ്പെടുത്തിയത്. അന്ന് രാഹുലും കോൺഗ്രസും അതിനെ ഗബ്ബർ സിങ് ടാക്സ് എന്നു വിശേഷിപ്പിച്ചു. അത് നല്ലതോ ലളിതമോ ആയിരുന്നില്ല. നോട്ട് നിരോധനത്തിനു പിന്നാലെ നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കേറ്റ രണ്ടാമത്തെ ഷോക്കാണ് അതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. എട്ടുവർഷത്തോളം അവർ ഞങ്ങളെ വിശ്വസിച്ചില്ല. പരിഷ്കാരം വേണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും അവഗണിച്ചു.  


2006ൽ പി.ചിദംബരം ആണ് ജിഎസ്ടി നിർദേശം കൊണ്ടുവന്നത്. 2010ൽ പാർലമെന്റിൽ ബിൽ അവതരിപ്പിച്ചു. ട്രംപ് താരിഫ് ഏർപ്പെടുത്തിയപ്പോൾ നികുതി ഘടന മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതരായി. ഇന്ന് അവരത് ഉത്സവമായി കൊണ്ടാടുകയാണ്. അവർ എട്ടുവർഷം താമസിച്ചുപോയി. രണ്ടരവർഷം ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ വച്ചു. അന്ന് ബിജെപി നേതാവായ യശ്വന്ത് സിൻഹയാണ് കമ്മിറ്റിയെ നയിച്ചത്. റിപ്പോർട്ട് അവതരിപ്പിച്ചതിനുപിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു’’ – ജയറാം രമേഷ് പറഞ്ഞു.  English Summary:
Only one cm opposed GST -Jairam Ramesh: GST, or Goods and Services Tax, was initially opposed by Narendra Modi when he was Chief Minister of Gujarat, according to Congress leader Jairam Ramesh. He further said that reforms are needed to address the challenges faced by the MSME sector.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3710K

Credits

administrator

Credits
379131

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.