പാനൂർ ∙ രാഷ്ട്രീയ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ് ദീർഘകാലം ചികിത്സയിലായിരുന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സിപിഎം പ്രവർത്തകനായിരുന്ന പാനൂർ വിളക്കോട്ടൂർ കല്ലിങ്ങേന്റെവിട ജ്യോതിരാജിനെയാണ് (43) ഇന്ന് രാവിലെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2009ൽ ജ്യോതിരാജിനെ വീട്ടിൽ കയറിയാണ് ഒരു സംഘം ആക്രമിച്ചത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജ്യോതിരാജിന്റെ മരണമൊഴിയടക്കം രേഖപ്പെടുത്തിയിരുന്നു. പിന്നീട് ജീവൻ നിലനിർത്താനായെങ്കിലും ചികിത്സയിൽ കഴിയുകയായിരുന്നു. പരേതരായ കുമാരൻ - ലക്ഷ്മി ദമ്പതികളുടെ മകനാണ്. English Summary:
CPM Activist Found Dead in Well in Kannur: Jyothiraj, who was injured in a political clash in 2009, was found dead in a well at his home. |