ലക്നൗ∙ അമിത ലഹരി ഉപയോഗത്തെത്തുടർന്ന് ഡി അഡിക്‌ഷൻ സെന്ററിൽ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റിൽ നിന്നും 29 സ്റ്റീൽ സ്പൂണുകളും 19 ട്രൂത്ത് ബ്രഷുകളും 2 പേനയും കണ്ടെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഡി അഡിക്‌ഷൻ കേന്ദ്രത്തിലെ ഭക്ഷണ ക്രമീകരണത്തിൽ പ്രകോപിതനായാണ് സച്ചിൻ എന്ന മുപ്പത്തിയഞ്ചുകാരൻ ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും വിഴുങ്ങിയിരുന്നത്. തുടർന്ന് അസഹനീയമായ വയറുവേദന മൂലം പരിശോധിച്ചപ്പോഴാണ് യുവാവിന്റെ വയറ്റിൽ വസ്തുക്കൾ കണ്ടെത്തിയത്.
അമിത ലഹരി ഉപയോഗത്തെത്തുടർന്നാണ് സച്ചിനെ ഗാസിയാബാദിലുള്ള ഡി അഡിക്‌ഷന്‍ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡി അഡിക്‌ഷന്‍ കേന്ദ്രത്തിൽ രോഗികൾക്കു നൽകുന്ന ഭക്ഷണ ക്രമീകരണത്തിൽ സച്ചിൻ പ്രകോപിതനായിരുന്നു. കഴിക്കാൻ ഏതാനും ചപ്പാത്തികളും കുറച്ച് പച്ചകറിയും മാത്രമാണ് ലഭിച്ചിരുന്നത്. വീട്ടിൽ നിന്ന് എത്തിക്കുന്ന ഭക്ഷണങ്ങളും അവർക്ക് ലഭിച്ചിരുന്നില്ല.Pakistan spy arrested, ISI agent Rajasthan, Indian military secrets, Hanif Mir Khan arrest, Operation Sindoor details, Spying for Pakistan, Rajasthan CID Intelligence, Malayala Manorama Online News, Jaisalmer spy case, Military information leak, ചാരൻ അറസ്റ്റിൽ, രാജസ്ഥാൻ സിഐഡി, സൈനിക രഹസ്യങ്ങൾ, ഐഎസ്ഐ ചാരൻ, ഹനീഫ് മിർ ഖാൻ, Malayala Manorama Online News,Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ
ഇതിൽ പ്രകോപിതനായ യുവാവ് ദിവസേന സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും മോഷ്ടിച്ച്, ശുചിമുറിക്കുള്ളിൽ കയറി അവ കഷ്ണങ്ങളാക്കി വിഴുങ്ങുകയായിരുന്നു. ചിലസമയങ്ങളിൽ വെള്ളം കുടിച്ചാണ് അവ വിഴുങ്ങിയിരുന്നത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കടുത്ത വയറു വേദനയെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇയാളുടെ വയറ്റിൽ നിന്നു ഈ വസ്തുക്കൾ കണ്ടെത്തിയത്. ശസ്ത്രക്രിയ നടത്തിയാണ് യുവാവിന്റെ വയറ്റിൽ നിന്നും ഇവ പുറത്തെടുത്തത്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @nehayadavjnp എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Man addicted to eating spoons and tooth brush: A man admitted to a de-addiction center in Ghaziabad, Uttar Pradesh, was found to have ingested 29 steel spoons, 19 toothbrushes, and 2 pens. The man swallowed these items due to dissatisfaction with the food provided at the center. |