ന്യൂഡൽഹി ∙ അയോധ്യയിൽ പള്ളി നിർമിച്ചതാണ് അവിടെയുണ്ടായ അവഹേളനമെന്നു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ന്യൂസ് ലോൺഡ്രിക്കു നൽകിയ അഭിമുഖത്തിലാണ് ചന്ദ്രചൂഡിന്റെ വിവാദപ്രസ്താവന. 1949 ഡിസംബറിൽ പള്ളിയിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചതുപോലുള്ള അവഹേളനപരമായ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഹിന്ദു കക്ഷികൾക്കായിരുന്നോ എന്ന ചോദ്യത്തിനാണ്, പള്ളിയുടെ നിർമാണം തന്നെ അവഹേളനപരമായ പ്രവൃത്തിയായിരുന്നെന്നു ചന്ദ്രചൂഡ് മറുപടി പറഞ്ഞത്. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ചാണ് അയോധ്യ വിധി പ്രസ്താവിച്ചത്.
സുപ്രീം കോടതിയുടെ 2019 ലെ അയോധ്യ വിധിയിൽ, ഹിന്ദു ക്ഷേത്രം തകർത്ത ശേഷമാണ് ബാബറി മസ്ജിദ് നിർമിച്ചതെന്ന നിഗമനത്തിലെത്താൻ തെളിവുകൾ ഇല്ലെന്നു രേഖപ്പെടുത്തിയത് അഭിമുഖം നടത്തിയ ശ്രീനിവാസൻ ജെയിൻ പറഞ്ഞപ്പോൾ, പള്ളിക്കു താഴെ ഒരു ക്ഷേത്രമുണ്ടായിരുന്നു എന്നു കോടതി വിധിയിൽ പറയുന്നുവെന്നും അതു പള്ളി പണിയാനായി നശിപ്പിക്കപ്പെട്ടതിനു കോടതിക്ക് പുരാവസ്തുപരമായ തെളിവുകൾ ലഭിച്ചിരുന്നെന്നും ചന്ദ്രചൂഡ് പറഞ്ഞു.Communist Party of India Marxist CPM, VD Satheesan, Ramesh Chennithala, Kerala News, Latest News, AI Video Politics focuses digital battle between CPM and Congress, Kerala Politics, AI Videos Kerala, CPM AI Video, Congress AI Video, Pinarayi Vijayan, VD Satheesan, Ramesh Chennithala, Kerala Elections, Political Campaigns Kerala, Malayala Manorama Online News, തദ്ദേശ തിരഞ്ഞെടുപ്പ്, നിയമസഭാ തിരഞ്ഞെടുപ്പ്, എഐ വീഡിയോ, സിപിഎം, കോൺഗ്രസ്, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
‘‘പള്ളിയുടെ അകത്തെ മുറ്റത്ത് അവഹേളനപരമായ പ്രവൃത്തികൾ നടത്തിയതു ഹിന്ദുക്കളാണെന്നു പറയുമ്പോൾ, അവിടെ നടന്ന അടിസ്ഥാനപരമായ അവഹേളനത്തെപ്പറ്റി – പള്ളി നിർമിച്ചതിനെപ്പറ്റി– എന്താണു പറയാനുള്ളത്? എന്താണു സംഭവിച്ചതെന്നു നിങ്ങൾ മറക്കുകയാണോ? ചരിത്രത്തിൽ നടന്നതൊക്കെ നമ്മൾ മറക്കുകയാണോ?’’ – ചന്ദ്രചൂഡ് ചോദിച്ചു.
‘‘ഇനി, ചരിത്രത്തിൽ അതു സംഭവിച്ചു എന്നു നിങ്ങൾ അംഗീകരിക്കുകയും, പുരാവസ്തുശാസ്ത്രപരമായ തെളിവുകൾ ലഭിക്കുകയും ചെയ്തപ്പോൾ നിങ്ങൾക്കെങ്ങനെ കണ്ണടയ്ക്കാനാവും? നിങ്ങൾ ഉദ്ധരിച്ച പല നിരീക്ഷകരും ചരിത്രത്തെക്കുറിച്ച് തിരഞ്ഞെടുക്കപ്പെട്ട കാഴ്ചപ്പാടുകളാണ് അവതരിപ്പിക്കുന്നത്. അവർ ഒരു നിശ്ചിത ചരിത്രഘട്ടത്തിനപ്പുറം സംഭവിച്ച കാര്യങ്ങളുടെ തെളിവുകളെ അവഗണിക്കുകയും താരതമ്യേന പുതിയ തെളിവുകളെ പരിഗണിക്കുകയും ചെയ്യുന്നു’’ – അദ്ദേഹം പറഞ്ഞു.
അടിയിലുള്ള ഘടന തകർത്താണ് പള്ളി പണിതത് എന്നതിനു തെളിവുകളൊന്നുമില്ലെന്നു വിധിയിൽ പറഞ്ഞിട്ടുണ്ടെന്ന് ജെയിൻ ചൂണ്ടിക്കാട്ടി. അടിയിലുള്ള ഘടനയ്ക്കും പള്ളിക്കും ഇടയിൽ പല നൂറ്റാണ്ടുകളുടെ ഇടവേളയുണ്ടായിരുന്നു എന്നും കോടതി വിധിയിൽ പറയുന്നതായി അദ്ദേഹം പറഞ്ഞു. ഇതിനു മറുപടിയായി ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞത് ഇങ്ങനെയാണ് – ‘‘പുരാവസ്തു ഖനനത്തിൽനിന്ന് മതിയായ തെളിവുകൾ ലഭിച്ചിരുന്നു. പുരാവസ്തു ഖനനത്തിൽനിന്നു ലഭിക്കുന്ന തെളിവുകളുടെ മൂല്യം എന്നത് തികച്ചും ഒരു പ്രത്യേക വിഷയമാണ്. എനിക്ക് പറയാനുള്ളത് ഇത്രമാത്രം, പുരാവസ്തുഖനന റിപ്പോർട്ടിന്റെ രൂപത്തിൽ തെളിവുകൾ ഉണ്ട്’’- വിധിയെ വിമർശിക്കുന്നവർ അത് വായിച്ചിട്ടില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. English Summary:
D.Y. Chandrachud about Ayodhya: The former Chief Justice of India D.Y. Chandrachud stated that the construction of the mosque in Ayodhya was an act of desecration, as per an interview with News Laundry. |