search

‘ആരും സ്വയം സ്ഥാനാർഥിയാകരുത്’: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ്

Chikheang 1 hour(s) ago views 189
  



തിരുവനന്തപുരം∙ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനുള്ള ചുമതല ഹൈക്കമാന്‍ഡിനാണെന്നും ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാര്‍ഥികളാകാന്‍ മുതിരരുതെന്നും മുന്നറിയിപ്പുമായി കെപിസിസി. സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയില്‍ ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനും പാര്‍ട്ടി ഘടകത്തിനും ചേര്‍ന്നതല്ലെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.  
What you should read next

  • ‘പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കാം; മറ്റു സ്ഥാനാർഥികളുടെ പ്രചാരണത്തിനില്ല’ Latest News
      

         
    •   
         
    •   
        
       


‘‘അത്തരം പ്രസ്താവനകള്‍ അച്ചടക്കലംഘനമായി പരിഗണിക്കും. യുഡിഎഫിന്റെ സീറ്റ് വിഭജനവും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയവും നടത്തുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതൃത്വമാണ്. നേതാക്കള്‍ക്കോ വിവിധ പാര്‍ട്ടി ഘടകങ്ങള്‍ക്കോ അഭിപ്രായം രേഖപ്പെടുത്താനുണ്ടെങ്കില്‍ അതിന് നേതൃത്വത്തെ സമീപിക്കാം. മറിച്ച് പരസ്യപ്രസ്താവനകളും അതിനുവേണ്ടിയുള്ള യോഗങ്ങളും ഒരു കാരണവശാലും അനുവദിക്കില്ല’’ – സണ്ണി ജോസഫ് പറഞ്ഞു.
JUST IN


  • 11 MINUTES AGO   ‘ആരും സ്വയം സ്ഥാനാർഥിയാകരുത്’: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി മുന്നറിയിപ്പ് Latest News
      

         
    •   
         
    •   
        
       

  • 17 MINUTES AGO   പി.കെ.ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയാകുമോ? ജയരാജൻമാരെ രംഗത്തിറക്കി സിപിഎം Latest News
      

         
    •   
         
    •   
        
       

  • 48 MINUTES AGO   പ്രായമായവരെ മാത്രം ലക്ഷ്യംവച്ച് സ്വർണ കവർച്ച; കിട്ടുന്ന പണത്തിന് ലഹരിമരുന്ന് വാങ്ങും: യുവാവ് പിടിയിൽ Malappuram
      

         
    •   
         
    •   
        
       
VIEW MORE
English Summary:
No one should nominate themselves KPCC warns: Congress leaders are cautioned by the KPCC against self-nomination for assembly elections, emphasizing that candidate selection rests with the High Command. This warning addresses public statements regarding UDF seat sharing, which are considered a breach of party discipline.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
169170