search

‘രക്ഷിക്കണം, എന്തിനാണ് റിക്രൂട്ട് ചെയ്തത് ?’; പാക്ക് സൈനികരുടെ വിഡിയോ പുറത്തുവിട്ട് ബിഎൽഎ

deltin33 1 hour(s) ago views 902
  



ഇസ്‌ലാമാബാദ് ∙ കസ്റ്റഡിയിലുള്ള എട്ടു പാക്കിസ്ഥാൻ സൈനികരുടെ വിഡിയോ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). തിരിച്ചറിയൽ കാർഡുകൾ ക്യാമറയ്ക്ക് മുന്നിൽ നിരത്തി, രക്ഷിക്കണമെന്ന് ഇവർ പാക്കിസ്ഥാൻ അധികൃതരോട് അപേക്ഷിക്കുന്നതാണ് വിഡിയോയിലുള്ളത്. എന്തിനാണ് നിങ്ങൾ ഞങ്ങളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് ഒരു സൈനികൻ ചോദിക്കുന്നതും വിഡിയോയിലുണ്ട്. ബിഎൽഎ ആർമി സൈനികരല്ലെന്ന പാക്കിസ്ഥാൻ സൈന്യത്തിന്റെ വാദത്തെ വിഡിയോയിലുള്ളവർ ചോദ്യം ചെയ്യുന്നുണ്ട്.  
What you should read next

  • Live 7 പാക്ക് സൈനികർ കസ്റ്റഡിയിൽ, വധിക്കും; അന്ത്യശാസനവുമായി ബിഎൽഎ Latest News
      

         
    •   
         
    •   
        
       


സൈനികരെ വിട്ടയക്കണമെങ്കിൽ പകരം പാക്കിസ്ഥാൻ ജയിലിലുള്ള ബലൂച് തടവുകാരെ മോചിപ്പിക്കണമെന്നാണ് ബിഎൽഎയുടെ ആവശ്യം. ഇതിനായി ഫെബ്രുവരി 22 വരെ ഏഴ് ദിവസത്തെ സമയപരിധിയാണ് ഇവർ നൽകിയിരിക്കുന്നത്. ചർച്ചകൾ നടന്നില്ലെങ്കിൽ തടവിലാക്കിയവരെ വധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പാക്കിസ്ഥാൻ സൈനികരെ കാണാതായിട്ടില്ലെന്നും ആരും വിമതരുടെ കസ്റ്റഡിയിലില്ലെന്നുമാണ് സൈന്യത്തിന്റെ ഔദ്യോഗിക നിലപാട്. തടവുകാരുടെ കൈമാറ്റം എന്ന നിർദേശത്തെ പാക്കിസ്ഥാൻ തള്ളിക്കളഞ്ഞു. പാക്ക് സർക്കാരോ സൈന്യമോ പുതിയ വിഡിയോയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.


The Pakistan Army generals save themselves and leave their soldiers behind to di€.. pic.twitter.com/Oe9y1OXSgQ— THE UNKNOWN MAN (@Theunk5555) February 20, 2026


പിടികൂടിയ സൈനികരിൽ 10 പേർ ബലൂച് വംശജരും പ്രാദേശിക പൊലീസുമായി ബന്ധമുള്ളവരുമായതിനാൽ മുന്നറിയിപ്പ് നൽകി അവരെ വിട്ടയച്ചു. പ്രാദേശിക സാഹചര്യങ്ങളും ബലൂച് ജനതയുടെ താൽപര്യവും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് സംഘടന അറിയിച്ചു. ബാക്കിയുള്ളവർ പാക്കിസ്ഥാൻ സൈന്യത്തിലെ സ്ഥിരം യൂണിറ്റുകളിൽ നിന്നുള്ളവരാണ്. ഇവർക്കെതിരെ ബലൂച് നാഷനൽ കോർട്ട് നടപടികൾ സ്വീകരിച്ചതായും സിവിൽ ജനതയ്ക്കെതിരായ നീക്കങ്ങൾ, ആളുകളെ കാണാതാകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി പ്രസ്താവനയിൽ പറഞ്ഞു.

ബലൂചിസ്ഥാനിലെ പാക്കിസ്ഥാൻ സാന്നിധ്യത്തെ അധിനിവേശമായാണ് ബിഎൽഎ കണക്കാക്കുന്നത്. എന്നാൽ ബിഎൽഎയെ ഒരു ഭീകര സംഘടനയായാണ് പാക്കിസ്ഥാൻ കാണുന്നത്. യുഎസും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബിഎൽഎയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ADVERTISEMENT Go AD-FREE

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Theunk5555 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Just in
JUST IN


  • 22 SECONDS AGO   ‘രക്ഷിക്കണം, എന്തിനാണ് റിക്രൂട്ട് ചെയ്തത് ?’; പാക്ക് സൈനികരുടെ വിഡിയോ പുറത്തുവിട്ട് ബിഎൽഎ Latest News
      

         
    •   
         
    •   
        
       

  • 5 MINUTES AGO   ‘ഇന്ത്യ ഒരു ഉറപ്പ് നൽകിയിട്ടുണ്ട്, റഷ്യൻ എണ്ണ വാങ്ങുന്നതിൽ‌ യുഎസിന് താൽപര്യമില്ല’ Latest News
      

         
    •   
         
    •   
        
       

  • 13 MINUTES AGO   ഉഷയുടെ ചികിത്സച്ചെലവ് സർക്കാർ ഏറ്റെടുക്കും; പത്മകുമാറിന് ജാമ്യം– അറിയാം പ്രധാന വാർത്തകൾ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Pak Soldiers in BLA Custody : The Balochistan Liberation Army (BLA) has released a video of eight Pakistani soldiers in their custody, demanding a prisoner swap for Baloch prisoners. One soldier questions why they were recruited into the army.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
474157