കാസർകോട് ∙ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് കടപ്പുറം ബാവനഗർ ഇല്യാസ് നഗറിലെ ഇബ്രാഹിം (62) ആണ് ജീവനൊടുക്കിയത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ മറിയത്തെ (55) മംഗലാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
What you should read next
- മകളെ കനാലിൽ മുക്കിക്കൊന്നു, കൊലപാതകം പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ; പ്രതിയെ പിടികൂടി പൊലീസ് Latest News
വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. മറിയത്തിന്റെ തലയിലാണ് വെട്ടേറ്റത്. നിലവിളിയും ബഹളവും കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോൾ ഇബ്രാഹിം വീട്ടിൽനിന്ന് ഇറങ്ങി ഓടി. വീടിനകത്ത് ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിലാണ് മറിയത്തെ കണ്ടത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തേക്ക് കൊണ്ടുപോയി.
സംഭവത്തിനു പിന്നാലെ കാണാതായ ഇബ്രാഹിമിനെ അന്വേഷിച്ചപ്പോഴാണ് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് കൃത്യത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൊസ്ദുർഗ് പൊലീസ് അന്വേഷണം നടത്തുകയാണ്.
JUST IN
-
57 SECONDS AGO ഭാര്യയെ വെട്ടി; അയൽക്കാർ വന്നപ്പോൾ ഇറങ്ങിയോടിയ ഭർത്താവ് തൂങ്ങി മരിച്ച നിലയിൽ Latest News
-
14 MINUTES AGO ‘പാക്സ് അമേരിക്കാന’യെ തകർത്ത് ട്രംപ്; ലോകം ഉറപ്പിച്ചു, ഇനി യുഎസിനെ വിശ്വസിക്കാനാകില്ല; പുതിയ ലോകക്രമത്തിൽ ശക്തികേന്ദ്രമാകാൻ ഇന്ത്യയും Opinion And Analysis
-
15 MINUTES AGO കാരണങ്ങളുണ്ടാക്കി ട്രംപ് ഇന്ത്യയെ മനഃപൂർവം ദ്രോഹിക്കുന്നു, അവർ നമ്മുടെ സഖ്യകക്ഷിയല്ലേ, രൂക്ഷ വിമർശനവുമായി യുഎസ് സെനറ്റർ Business News
VIEW MORE
English Summary:
Husband Attacks Wife: In Kasaragod\“s Kanhangad, a husband attacked his wife and was later found to have died by suicide. The seriously injured wife has been hospitalized as Hosdurg police investigate the tragic event, suspected to be caused by family issues. |