search

എപ്സ്റ്റീനെ കേന്ദ്രമന്ത്രി 14 തവണ കണ്ടു, 62 തവണ സന്ദേശം അയച്ചു; ഉടൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ്

deltin33 1 hour(s) ago views 881
  



ന്യൂഡൽഹി ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി 14 തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ്. എപ്സ്റ്റീനമായി ഇ മെയിലിലൂടെ പുരി 62 തവണ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ മന്ത്രി ഇതുവരെ പറഞ്ഞത് കള്ളമാണെന്നും കോൺഗ്രസ് ആരോപിച്ചു. മന്ത്രി ഉടൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കോൺഗ്രസിന്റെ ആരോപണങ്ങളെല്ലാം മന്ത്രി തള്ളി. ഏതാനും തവണ കണ്ടിട്ടുണ്ടെങ്കിലും എപ്സ്റ്റീൻ നടത്തിയ കുറ്റകൃത്യങ്ങളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് മന്ത്രി വിശദീകരിച്ചു.
What you should read next

  • എപ്സ്റ്റീൻ ഫയലിൽ ഇന്ത്യൻ പെൺകുട്ടി; നഷ്ടപരിഹാരം നൽകാൻ ശ്രമം Latest News
      

         
    •   
         
    •   
        
       


ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും തമ്മിൽ 2014 നും 2017 നും ഇടയിലാണ് 62 മെയിലുകൾ കൈമാറിയത്. പുരി 32 മെയിലും എപ്സ്റ്റീൻ 30 മെയിലുമാണ് അയച്ചിട്ടുള്ളത്. ഇതിനു പുറമെ 2014 ജൂൺ 5,6,8,9 തീയതികളിലും സെപ്റ്റംബർ 19, 23, 24 തീയതികളിലും ഒക്ടോബർ 9, 10 തീയതികളിൽ നേരിട്ടുകണ്ടു. ഇവർ എന്താണ് ചർച്ച ചെയ്തതെന്ന കാര്യം പുറത്തുവിടണമെന്ന് കോൺഗ്രസ് പ്രചാരണവിഭാഗം മേധാവി പവൻ ഖേര ആവശ്യപ്പെട്ടു.
What you should read next

  • അതിജീവിതമാരിൽ ഒരാൾ ഇന്ത്യയിൽ; ലോകത്തെ പിടിച്ചുകുലുക്കിയ കേസിൽ അന്വേഷണം ഇന്ത്യയിലേക്ക്?, നിർണായക നീക്കങ്ങൾ US News
      

         
    •   
         
    •   
        
       


അതിനിടെ, കഴിഞ്ഞ 16ന് ഡൽഹിയിൽ ആരംഭിച്ച എഐ ഉച്ചകോടിയിൽ മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ് പങ്കെടുക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. ബിൽ ഗേറ്റ്സ് എത്തിയേക്കില്ലെന്ന് ഇന്നലെ രാവിലെ സൂചന പുറത്തുവന്നെങ്കിലും വാർത്ത തെറ്റാണെന്നും ഗേറ്റ്സ് പങ്കെടുക്കുമെന്നും ഗേറ്റ്സ് ഫൗണ്ടേഷൻ വ്യക്തമാക്കി. അതേസമയം പ്രമുഖ ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയയുടെ സിഇഒ ജെൻസെൻ ഹുവാങ് ഉച്ചകോടിക്ക് വരില്ലെന്ന് അറിയിച്ചു. ഭാരത് മണ്ഡപത്തിൽ നാളെ നടക്കുന്ന സെമിനാറിലാണ് ബിൽ ഗേറ്റ്സ് പങ്കെടുക്കേണ്ടത്. മുൻ നിശ്ചയിച്ച പ്രകാരം പരിപാടിയിൽ ഗേറ്റ്സ് പങ്കെടുക്കുമെന്നാണ് ഫൗണ്ടേഷൻ വക്താവ് അറിയിച്ചത്. നാളെ 11.50ന് 12 മിനിറ്റ് സമയമാണ് ഗേറ്റ്സിന് അനുവദിച്ചിട്ടുള്ളത്.
JUST IN


  • 37 SECONDS AGO   എപ്സ്റ്റീനെ കേന്ദ്രമന്ത്രി 14 തവണ കണ്ടു, 62 തവണ സന്ദേശം അയച്ചു; ഉടൻ രാജിവയ്ക്കണമെന്ന് കോൺഗ്രസ് Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   യൂട്യൂബ് ഹോം പേജ് ശൂന്യം, ലോകമെമ്പാടും പണിമുടക്കി: കാരണം അറിയാം Technology
      

         
    •   
         
    •   
        
       

  • 13 MINUTES AGO   കാപ്പിൽ ബീച്ചിലേക്ക് പ്രവേശനം തടസ്സപ്പെടുന്ന രീതിയിൽ സ്വകാര്യ വ്യക്തിയുടെ മതിൽ നിർമാണം: തടഞ്ഞ് നാട്ടുകാർ Kollam
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Congress Demands Resignation Over Puri\“s Alleged Epstein Encounters: Hardeep Singh Puri Epstein allegations are the focus, with Congress claiming the Union Minister met with the sex offender Jeffrey Epstein multiple times and exchanged numerous emails. While Puri has denied any wrongdoing and stated he had no connection to Epstein\“s crimes, the controversy continues to unfold.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472830