search

ഇന്ത്യ എഐ ഉച്ചകോടി: കൺവെൻഷൻ സെന്ററിൽ പ്രവേശന നിയന്ത്രണം, സമയം നീട്ടി; എൻവിഡിയ സിഇഒ ജൻസൻ വാങ്ങ് എത്തില്ല!

deltin33 3 hour(s) ago views 139
  

  

  

  

  

  

  

  

  

  

  

  



ഭാരത് മണ്ഡപത്തിൽ നടക്കുന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ന്റെ (India AI Impact Summit 2026) മൂന്നാം ദിവസത്തിൽ പ്രതിനിധികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതോടൊപ്പം, ഉച്ചകോടിയിലെ പ്രധാന ആകർഷണമാകുമെന്ന് പ്രതീക്ഷിച്ചിരുന്ന എൻവിഡിയ (NVIDIA) സിഇഒ ജൻസൻ വാങ്ങിന്റെ അസാന്നിധ്യവും ചർച്ചയായി.

  • AI Impact Summit 2026 ഇന്ത്യ എഐ ഉച്ചകോടി: കൺവെൻഷൻ സെന്ററിൽ പ്രവേശന നിയന്ത്രണം, സമയം നീട്ടി; എൻവിഡിയ സിഇഒ ജൻസൻ വാങ്ങ് എത്തില്ല! Technology
      

         
    •   
         
    •   
        
       


ഇന്ത്യാ എഐ ഇംപാക്ട് സമ്മിറ്റിന്റെ ഭാഗമായി ഭാരത് മണ്ഡപത്തിലെ കൺവെൻഷൻ സെന്ററിൽ പ്രതിനിധികൾക്ക് സമയനിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ, പ്രതിനിധികളുടെയും പൊതുജനങ്ങളുടെയും വൻ പങ്കാളിത്തം കണക്കിലെടുത്ത് എക്‌സ്‌പോ സമയം നീട്ടിയിട്ടുണ്ട്.   പ്രധാനമന്ത്രി നരേന്ദ്ര മോദി എഐ ഇംപാക്ട് എക്സ്പോ ഉദ്ഘാടനം ചെയ്ത ശേഷം സ്റ്റാളുകൾ സന്ദർശിക്കുന്നു.

നിയന്ത്രണങ്ങളും സമയക്രമവും: അറിയേണ്ട കാര്യങ്ങൾ

കൺവെൻഷൻ ഏരിയ: പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന അതിഥികൾക്കും ബിസിനസ് പ്രമുഖർക്കുമായി അത്താഴവിരുന്ന് നൽകുന്നതിനാൽ, ഉച്ചകോടി നടക്കുന്ന കൺവെൻഷൻ ഏരിയയിൽ നിന്ന് പ്രതിനിധികൾ വൈകുന്നേരം 4.30-ന് തന്നെ പുറത്തിറങ്ങണം. ADVERTISEMENT Go AD-FREE

എക്‌സ്‌പോ സമയം നീട്ടി: പ്രതിനിധികളിൽ നിന്നുള്ള മികച്ച പ്രതികരണം മാനിച്ച് ഫെബ്രുവരി 18 മുതൽ രാത്രി 8 മണി വരെ എഐ എക്‌സ്‌പോ പ്രവർത്തിക്കുമെന്ന് ഡിജിറ്റൽ ഇന്ത്യ എംഡിയും സിഇഒയുമായ അഖിൽ കുമാർ അറിയിച്ചു. 4.30-ന് കൺവെൻഷൻ ഏരിയയിൽ നിന്ന് പുറത്തിറങ്ങുന്ന പ്രതിനിധികൾക്ക് എക്‌സ്‌പോ ഏരിയയിലേക്ക് മാറാവുന്നതാണ്.

പ്രവേശനം/പുറത്തുപോകൽ:വേദിയിൽ നിന്ന് പുറത്തുപോകാനുള്ള വഴി (Exit) ഗേറ്റ് നമ്പർ 4 മാത്രമായിരിക്കും.

  • AI Impact Summit 2026 ഇന്ത്യ എഐ ഉച്ചകോടി: കൺവെൻഷൻ സെന്ററിൽ പ്രവേശന നിയന്ത്രണം, സമയം നീട്ടി; എൻവിഡിയ സിഇഒ ജൻസൻ വാങ്ങ് എത്തില്ല! Technology
      

         
    •   
         
    •   
        
       


ജൻസൻ വാങ്ങ് എത്തില്ല; പകരം ജയ് പുരി

ആഗോള ടെക്നോളജി രംഗത്തെ പ്രമുഖനും എൻവിഡിയയുടെ സിഇഒയുമായ ജൻസൻ വാങ്ങ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിച്ചേർന്നില്ലെന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഉച്ചകോടിയിലെ ഏറ്റവും പ്രധാനപ്പെട്ട അതിഥികളിൽ ഒരാളായിരുന്ന അദ്ദേഹം അസുഖബാധിതനായതിനാലാണ് യാത്ര റദ്ദാക്കിയത്. ADVERTISEMENT Go AD-FREE

തുടർച്ചയായ മൂന്നാഴ്ചത്തെ യാത്രയ്ക്കിടെ ജൻസൻ വാങ്ങിന് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായെന്നും, അതിനാൽ ന്യൂഡൽഹി സന്ദർശനം ഒഴിവാക്കുകയാണെന്നും എൻവിഡിയയുടെ ദക്ഷിണേഷ്യൻ മാനേജിംഗ് ഡയറക്ടർ വിശാൽ ധുപ്പർ അറിയിച്ചു. വാങ്ങിന് പകരം എൻവിഡിയയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ ജയ് പുരി കമ്പനിയെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കും.

  • AI Impact Summit 2026 ഇന്ത്യ എഐ ഉച്ചകോടി: കൺവെൻഷൻ സെന്ററിൽ പ്രവേശന നിയന്ത്രണം, സമയം നീട്ടി; എൻവിഡിയ സിഇഒ ജൻസൻ വാങ്ങ് എത്തില്ല! Technology
      

         
    •   
         
    •   
        
       


“ചില വ്യക്തിപരമായ കാരണങ്ങളാൽ ജൻസൻ വാങ്ങിന് എത്താൻ സാധിക്കില്ലെന്നും, പകരം മുതിർന്ന എക്സിക്യൂട്ടീവിനെ അയക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്,“ എന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഉച്ചകോടിയിലെ വിശേഷങ്ങൾ

ഫെബ്രുവരി 16 മുതൽ 20 വരെ നടക്കുന്ന ഉച്ചകോടിയിൽ 45-ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്നുണ്ട്. നിർമ്മിത ബുദ്ധിയിലെ (AI) ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളും നേരിട്ടറിയാൻ എക്സ്പോയിൽ അവസരമുണ്ട്. റിസർച്ച് സിമ്പോസിയങ്ങളും ഇൻഡസ്ട്രി സെഷനുകളും ഉച്ചകോടിയുടെ ഭാഗമായി നടക്കുന്നു. ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിന്റെ മൂന്നാം ദിവസമായ ഇന്ന് (ഫെബ്രുവരി 18) ഗവേഷണത്തിനും നൂതന ആശയങ്ങൾക്കും പ്രാധാന്യം നൽകുന്ന സുപ്രധാന സെഷനുകൾ നടക്കും. ADVERTISEMENT GO AD-FREE

റിസർച്ച് സിമ്പോസിയം എഐ രംഗത്തെ അത്യാധുനിക ഗവേഷണങ്ങൾ, പുതിയ രീതിശാസ്ത്രങ്ങൾ (Emerging Methodologies), തെളിവിലൂന്നിയ നയരൂപീകരണം എന്നിവ ചർച്ച ചെയ്യുന്നതിനായി പ്രമുഖ അക്കാദമിക് വിദഗ്ധരും ഗവേഷകരും തിങ്ക് ടാങ്കുകളും ഇന്ന് ഒത്തുചേരും. റിസർച്ച് സിമ്പോസിയത്തിന് ശേഷം ഭാരത് മണ്ഡപത്തിൽ പ്രത്യേക ഇൻഡസ്ട്രി സെഷനും നടക്കും.   ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ   ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ   ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ   ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ   ഡൽഹിയിൽ ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനൊരുങ്ങിയ ഭാരത് മണ്ഡപത്തിലെ ദൃശ്യം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ / മനോരമ           

എഐ ബൈ ഹെർ (AI by HER) വലിയ തോതിലുള്ള പൊതുപ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുന്ന എഐ സൊല്യൂഷനുകളുമായി \“എഐ ബൈ ഹെർ – ഗ്ലോബൽ ഇംപാക്ട് ചലഞ്ചി\“ന്റെ (AI by HER – Global Impact Challenge) ഫൈനലിസ്റ്റുകൾ ഇന്ന് വേദിയിലെത്തും. സാമൂഹിക മാറ്റത്തിന് ഉതകുന്ന ഇവരുടെ ആശയങ്ങളുടെ അവതരണം ഉച്ചകോടിയിലെ പ്രധാന ആകർഷണമായിരിക്കും. English Summary:
AI Impact Summit 2026 Day 3 saw restricted delegate access due to VIP movements, including Prime Minister Narendra Modi\“s presence. The expo officially opened to the public, showcasing the latest AI breakthroughs and featuring sessions on research, industry applications, and AI policy.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472893