search

17 വർഷം ശിക്ഷ കഴി‍ഞ്ഞു, പാക്ക് ചാരനെ നാടുകടത്തി; പിടിയിലായത് സൈന്യത്തിന്റെ അതീവ രഹസ്യസ്വഭാവമുള്ള ഭൂപടങ്ങളുമായി

LHC0088 1 hour(s) ago views 939
  



സഹാറൻപുർ (യുപി) ∙ 17 വർഷം ജയിൽശിക്ഷ പൂർത്തിയാക്കിയ പാക്ക് ചാരനെ നാടു കടത്തി. വാഗ –അട്ടാരി അതിർത്തി വഴിയാണ് ഇയാളെ നാടു കടത്തിയത്. 2008 മുതൽ ജയിലിൽ കഴിയുന്ന ഇഖ്ബാൽ ഭാട്ടിയുടെ ശിക്ഷ 11 മാസം മുൻപ് അവസാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ തടങ്കലിൽ തുടരുകയായിരുന്നു. പഞ്ചാബിലെ പട്യാലയിലാണ് ഭാട്ടി പിടിയിലായത്. ബാങ്ക് അധികൃതർക്ക് തോന്നിയ സംശയമാണ് ദേവ്‌രാജ് സെഗാൾ എന്ന വ്യാജ പേരിൽ കഴിഞ്ഞിരുന്ന ചാരനെ കുടുക്കിയത്.
What you should read next

  • പ്രണയദിനത്തിൽ ഒരുമിച്ച് അത്താഴം, പിന്നാലെ കഴുത്തറുത്ത് കൊലപാതകം; ഭർത്താവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ് Latest News
      

         
    •   
         
    •   
        
       


ഇന്ത്യൻ സൈനിക കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള ഭൂപടങ്ങളുമായി 2008 ഓഗസ്റ്റ് 8-ന് പട്യാലയിൽ നിന്ന് പഞ്ചാബ് പൊലീസാണ് ഭാട്ടിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെത്തുടർന്ന്, വിവിധ സംസ്ഥാനങ്ങളിലെ പൊലീസിനെയും ഇന്റലിജൻസ് ഏജൻസികളെയും ഉൾപ്പെടുത്തി സംയുക്ത അന്വേഷണം ആരംഭിച്ചു.

ഭാട്ടി സഹാറൻപൂരിലെ ഹഖീഖത്ത് നഗറിൽ ദേവ്‌രാജ് സെഗാൾ എന്ന പേരിൽ താമസിക്കുകയായിരുന്നുവെന്ന് അന്വേഷണത്തിൽ അധികൃതർ കണ്ടെത്തി. വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ് എന്നിവയുൾപ്പെടെയുള്ള വ്യാജ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഇയാൾ സംഘടിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ വ്യാജ രേഖകൾ ഉപയോഗിച്ച്, ഇയാൾ ബാങ്ക് അക്കൗണ്ട് തുറക്കുകയും ചെയ്തു.
What you should read next

  • സ്വന്തം വീട്ടിൽ നിന്നും അയൽവീടുകളിൽ നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാമിൽ; സംഘം സംസ്ഥാനത്ത് സജീവം Latest News
      

         
    •   
         
    •   
        
       


രേഖകളുടെ പതിവ് പരിശോധനയ്ക്കിടെയാണ് ബാങ്ക് അധികൃതർക്ക് ആദ്യമായി സംശയം തോന്നിയത്. അക്കൗണ്ട് തുറക്കുന്നതിനായി സമർപ്പിച്ച രേഖകളിൽ പൊരുത്തക്കേടുകൾ ഉള്ളതായി ബാങ്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. 2008 നവംബർ 6-ന് ബാങ്കിന്റെ ചീഫ് മാനേജർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് അതീവ രഹസ്യസ്വഭാവമുള്ള ഭൂപടങ്ങളുമായി ഇയാളെ പിടികൂടിയത്. ADVERTISEMENT Go AD-FREE

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @PakinIndia എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
JUST IN


  • 11 MINUTES AGO   17 വർഷം ശിക്ഷ കഴി‍ഞ്ഞു, പാക്ക് ചാരനെ നാടുകടത്തി; പിടിയിലായത് സൈന്യത്തിന്റെ അതീവ രഹസ്യസ്വഭാവമുള്ള ഭൂപടങ്ങളുമായി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 37 MINUTES AGO   സ്വന്തം വീട്ടിൽ നിന്നും അയൽവീടുകളിൽ നിന്നുമുള്ള സ്വകാര്യ ദൃശ്യങ്ങൾ ടെലിഗ്രാമിൽ; സംഘം സംസ്ഥാനത്ത് സജീവം Latest News
      

         
    •   
         
    •   
        
       

  • 1 HOUR 37 MINUTES AGO   \“വിഎസിനു വിധിച്ച ക്യാപിറ്റൽ പണിഷ്മെന്റ് തനിക്കും കിട്ടി\“: യുഡിഎഫിന്റെ പുതുയുഗ യാത്രയിൽ സുരേഷ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Pakistan spy deported: After serving 17 years in jail, Pakistan Spy Iqbal Bhatti has now been deported to Pakistan, following months of diplomatic and legal formalities.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161504