search

നല്ലൊരു സിന്തറ്റിക്ക് ട്രാക്ക് കൊണ്ടുവരാൻ കഴിവില്ലാത്തവരാണ് ഒളിംപിക്സ് സ്വപ്നം വാരി വിതറുന്നത്...

deltin33 1 hour(s) ago views 601
  



മലപ്പുറം∙ ‘ഭാവി ഒളിംപ്യന്മാരെ വാർത്തെടുക്കണം’ കായികരംഗവുമായി ബന്ധപ്പെട്ട ഏതു പരിപാടിയായിക്കോട്ടെ ഏതെങ്കിലുമൊരു ജനപ്രതിനിധി ഈ ഡയലോഗ് പറഞ്ഞിരിക്കും. ഇനിയും ഈ വാചകം പറയുന്നവരെ കായികമായും നിയമപരമായും നേരിടുകയല്ലാതെ വഴിയില്ല. ജില്ലയിൽ നല്ലൊരു സിന്തറ്റിക്ക് ട്രാക്കും ഫീൽഡും കൊണ്ടുവരാൻ കഴിവില്ലാത്തവരാണ് ഒളിംപിക്സ് സ്വപ്നം വാരി വിതറുന്നത്. നമ്മുടെ നാട്ടിൽ ട്രാക്കില്ലാത്തതിനാൽ കഴിഞ്ഞ ജില്ലാ സ്കൂൾ കായികമേള പാലക്കാട് ജില്ലയിലെ ചാത്തന്നൂർ ജിഎച്ച്എസ്എസിലാണ് നടത്തിയത്.

ഉദ്ഘാടനത്തിനെത്തിയ ജനപ്രതിനിധി സ്വന്തം നാട്ടിൽ നല്ലൊരു മൈതാനമില്ലാത്തതിന്റെ വിഷമം അവിടെ പറയുകയും ചെയ്തു. യഥാർഥത്തിൽ അതൊരു കുറ്റസമ്മതമായിരുന്നു. ദീർഘവീക്ഷണത്തോടെ കായികരംഗത്ത് ഇടപെടാൻ പറ്റാത്തതിന്റെ ഏറ്റുപറച്ചിൽ. കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞതോടെ നിലച്ചു, ജില്ലയിലെ അത്‌ലറ്റിക്സിന്റെ ഓട്ടം. സംസ്ഥാന സ്കൂൾ കായികമേളയിൽ ചാംപ്യൻ ജില്ലയാണ് മലപ്പുറം.

കൂടാതെ കായിക മന്ത്രിയുടെ ജില്ലയും. എന്നിട്ടാണ് ഈ ഗതികേട്. ജില്ലയിൽ 8 ലേൻ ഉള്ള 400 മീറ്റർ സിന്തറ്റിക്ക് ട്രാക്കുള്ളത് കാലിക്കറ്റ് സർവകലാശാലയിൽ മാത്രമാണ്. തിരൂർ നഗരസഭാ സ്റ്റേഡിയത്തിലും നിലമ്പൂർ മാനവേദൻ സ്കൂളിലും 400 മീറ്റർ സിന്തറ്റിക്ക് ട്രാക്ക് ഉണ്ടെങ്കിലും 6 ലേൻ മാത്രമേയുള്ളൂ. ഇത് ചാംപ്യൻഷിപ്പുകൾ നടത്താൻ യോജ്യമല്ല. താരങ്ങൾ രാജ്യാന്തരനിലവാരമുള്ളവരാണ്. പക്ഷേ, ജില്ലാ കായികമേള നടത്താൻ പോലുമുള്ള അടിസ്ഥാന സൗകര്യം ഇന്നു ജില്ലയിലില്ല.

ഇപ്പോൾ ചാത്തന്നൂർ ജിഎച്ച്എസ്എസിലെ സിന്തറ്റിക്ക് ട്രാക്കാണ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. ആലത്തിയൂരിൽനിന്ന് നാൽപതു കിലോമീറ്ററിലധികം ദൂരമുണ്ട്‌. സ്കൂൾ ബസിൽ പോവുകയാണെങ്കിൽപോലും രണ്ടായിരത്തോളം രൂപ ഇന്ധനച്ചെലവു വരും. ഇതു കൂടാതെ ഒരു അത്‌ലീറ്റിന് ഒരു ദിവസം പരിശീലനത്തിന് 50 രൂപ മൈതാനവാടകയും നൽകണം.

റിയാസ് ആലത്തിയൂർ, കായികപരിശീലകൻ, ആലത്തിയൂർ കെഎച്ച്എംഎച്ചഎസ്എസ്

ഓടണോ, നാടുവിടണം
ഫുട്ബോളിന്റെ സ്വന്തം നാടാണ് മലപ്പുറമെങ്കിലും അടുത്തകാലത്ത് ജില്ല ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് അത്‌ലറ്റിക്സിലാണ്. സംസ്ഥാന സ്കൂൾ കായികമേളകളിൽ തുടർച്ചയായി ചാംപ്യന്മാരാകുന്നതിനു പുറമേ, ഒട്ടേറെ ദേശീയതാരങ്ങളെ മലപ്പുറം ഇതിനകം സംഭാവന ചെയ്തുകഴിഞ്ഞു. കേരളത്തിന് താരങ്ങളെ സംഭാവന ചെയ്യുന്ന അത്‌ലറ്റിക്സ് ഫാക്ടറിയാണ് മലപ്പുറം എന്നു പറഞ്ഞാലും തെറ്റില്ല. പക്ഷേ, പരിശീലനത്തിനു യോജിച്ച നല്ലൊരു മൈതാനം പോലും ഇവിടെയില്ല.  ADVERTISEMENT Go AD-FREE

സംസ്ഥാന സ്കൂൾ കായികമേളയിൽ മെഡൽ നേടിയ ജില്ലയിലെ ഭൂരിഭാഗം സ്കൂളുകൾക്കും 100 മീറ്റർ ട്രാക്കുപോലും സ്വന്തമായില്ലെന്നു മനസ്സിലാക്കണം. അതിനാൽ കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയം പോലുള്ള സംവിധാനങ്ങളെ ആശ്രയിച്ചേ ഇവർക്കു പരിശീലനം നടത്താനാകൂ. കാലിക്കറ്റ് സർവകലാശാലയിലെ സിന്തറ്റിക്ക് ട്രാക്കുകൾ തകർന്നതിനാൽ ഇപ്പോൾ പരിശീലനത്തിന് പാലക്കാട്ടെയും തൃശൂരിലെയും മൈതാനങ്ങളെയാണ് ഇവർ ആശ്രയിക്കുന്നത്. കിലോമീറ്ററുകൾ അകലെയുള്ള സ്റ്റേഡിയത്തിലേക്കുള്ള യാത്രകൾ, അതിനുവേണ്ടി വരുന്ന പണച്ചെലവ്. കുട്ടികൾക്കു മടുത്തുപോയാൽ അവരെ കുറ്റംപറയാൻ പറ്റില്ല.

നമ്മുടെ ജില്ലയിൽ ദേശീയതലത്തിലുള്ള അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പുകൾ നടക്കണമെങ്കിൽ രാജ്യാന്തര നിലവാരമുള്ള സ്റ്റേഡിയവും സൗകര്യങ്ങളും ഇവിടെ വന്നേ മതിയാകൂ. അത്‌‍ലറ്റിക്സിൽ മലപ്പുറത്തിന്റെ വളർച്ചാഘട്ടമാണിത്. അടിസ്ഥാന സൗകര്യങ്ങളും അതോടൊപ്പം വന്നാൽ നമ്മുടെ ജില്ലയിലെ അത്‌ലീറ്റുകൾക്ക് അദ്ഭുതങ്ങൾ സൃഷ്ടിക്കാനാകും.

ഷാഫി അമ്മായത്ത്, കായികവിഭാഗം മേധാവി, ഐഡിയൽ കടകശ്ശേരി.

നന്നാക്കാൻ സൗകര്യമില്ല സാർ!
രാജ്യാന്തരനിലവാരമുള്ള ജില്ലയിലെ ഏക ട്രാക്കും ഫീൽഡും കാലിക്കറ്റ് സർവകലാശാലയിലാണ്. എന്നാൽ കാലപ്പഴക്കം കൊണ്ട് തകർന്നനിലയിലാണ് ഇവിടത്തെ ട്രാക്കുകൾ. കേടുവന്ന ഈ സിന്തറ്റിക് ട്രാക്ക് നന്നാക്കാൻ ടെൻഡർ വിളിക്കണം. അതിനു വേണ്ട കാര്യങ്ങൾ ചെയ്യേണ്ടത് സർവകലാശാലാ എൻജിനീയറിങ് വിഭാഗമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കായിക വിഭാഗം കഴിഞ്ഞവർഷം ജനുവരിയിൽ എൻജിനീയറിങ് വിഭാഗത്തിന് കത്തുംനൽകി. വർഷമൊന്നു കഴിഞ്ഞു. ഇപ്പോഴും ട്രാക്ക് നന്നാക്കൽ ട്രാക്കിലെത്തിയിട്ടില്ല. ഇതുസംബന്ധിച്ച് പലതവണ വാർത്തകൾ വന്നിരുന്നു. അപ്പോഴൊക്കെ ‘ഉടൻ ശരിയാക്കും’ ‘നടപടികൾ വേഗത്തിലാക്കും’ എന്നൊക്കെ കാലിക്കറ്റ് സർവകലാശാലാ അധികൃതർ പ്രസ്താവനയിറക്കും. പക്ഷേ, ഒന്നും ഇതുവരെ നടന്നില്ല.  ADVERTISEMENT Go AD-FREE

പറഞ്ഞവാക്കിന് തീരെ വിലയില്ലെന്നു വന്നാൽ പിന്നെ എന്തുചെയ്യും. കഴിഞ്ഞവർഷത്തെ ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് നടക്കേണ്ടത് കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിലായിരുന്നു. ട്രാക്ക് തകർന്നതിനാൽ ഫെഡറേഷൻ കപ്പ് എറണാകുളം മഹാരാജാസ് കോളജിലേക്കു പോയി.

ആർക്കും സംഭാവന ചെയ്യാം
കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയം പ്രധാനമായും സർവകലാശാലയിലെ കായികതാരങ്ങൾക്ക് ഉപയോഗിക്കാനുള്ളതും സർവകലാശാലാ മത്സരങ്ങൾ നടത്താനുമുള്ളതാണ്. ജില്ലയിലെ മറ്റു കായികതാരങ്ങൾക്ക് ഇത് ഉപയോഗിക്കാൻ പരിമിതിയുണ്ട്. സർവകലാശാലാ മത്സരങ്ങൾ വരികയാണെങ്കിൽ മറ്റുള്ളവർക്ക് പരിശീലനവും മീറ്റുകളും ഇവിടെനിന്നു മാറ്റേണ്ടിവരും. സർവകലാശാലാ ചാംപ്യൻഷിപ്പുകൾ വരുന്ന സമയം ഒഴിവാക്കിയാണ് നിലവിൽ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ അടക്കമുള്ളവർ ജില്ലാതല മീറ്റുകൾ സംഘടിപ്പിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ ജില്ലയിലെ എല്ലാ കായികതാരങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ ഒരു പൊതു സ്റ്റേഡിയം വന്നേ മതിയാകൂ. ജില്ലാ പഞ്ചായത്ത് മുതലുള്ള തദ്ദേശസ്ഥാപനങ്ങൾ, എംഎൽഎമാർ, എംപിമാർ എന്നിങ്ങനെ ആർക്കും ഈ വിഷയത്തിൽ ഇടപെടാം. ADVERTISEMENT GO AD-FREE English Summary:
Malappuram sports infrastructure is in a dire state, with the lack of a proper synthetic track hindering the development of budding athletes. Despite being a hub for athletics, the region faces significant challenges in providing basic facilities for training and hosting competitions.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
472432