തിരുവനന്തപുരം∙ പാങ്ങോട് സൈനിക ക്യാംപില്‍ നിന്ന് ആനക്കൊമ്പ് മോഷണം പോയ സംഭവത്തില്‍ വിരലടയാളം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ്. ഓഫിസേഴ്സ് മെസ്സില്‍ ജോലി ചെയ്യുന്ന 20 പേരുടെ വിരലടയാളമാണ് ശേഖരിച്ചു പരിശോധന നടത്തിയത്. മോഷണം പോയ കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമില്‍ കണ്ടെത്തിയ വിരലടയാളങ്ങളുമായി താരതമ്യം ചെയ്തു തുടര്‍നടപടികള്‍ സ്വീകരിക്കും. കന്റോണ്‍മെന്‍് അസിസ്റ്റന്റ് കമ്മിഷണര്‍ക്കാണ് അന്വേഷണ ചുമതല.
What you should read next
- പാങ്ങോട് സൈനികക്യാംപിൽ ആനക്കൊമ്പ് മോഷണം; കരിഞ്ചന്തയിൽ വില 2 കോടി: പിന്നിൽ ഡിജെ പാർട്ടി നടത്തിപ്പുകാർ? Latest News
ക്യാംപിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കര്‍ശന പരിശോധനയ്ക്ക് ശേഷമേ ക്യാംപിന് അകത്തേക്കും പുറത്തേക്കും കടക്കാനാകൂ. ഇതേക്കുറിച്ച് കൃത്യമായ ധാരണയുള്ളവര്‍ മോഷണത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. ആനക്കൊമ്പ് ക്യാംപില്‍ നിന്നു പുറത്തു കൊണ്ടുപോയിരിക്കാന്‍ സാധ്യതയില്ലെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. ക്യാംപിനുള്ളില്‍ വ്യാപകപരിശോധന നടത്താന്‍ പൊലീസിനുള്ള പരിമിതികള്‍ക്കുള്ളില്‍നിന്നു കേസ് തെളിയിക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്.
What you should read next
- ‘പറയുന്നത് ശ്രദ്ധിക്കാൻ പാടില്ലെന്ന മട്ട്...’; ചെണ്ട കൊട്ടിയതിൽ അസ്വസ്ഥനായി മുഖ്യമന്ത്രി Latest News
1929ല്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 2 കോടിയോളം രൂപ വിലമതിക്കുന്ന ആനക്കൊമ്പുകളാണ് കാണാതായിരിക്കുന്നത്. ക്യാംപില്‍ ഒരു ഡിജെ പാര്‍ട്ടി നടന്നതിനു പിന്നാലെയാണ് മോഷണം നടന്നത്. ഇതില്‍ പങ്കെടുത്തവരെ ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണു പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.
Just in
JUST IN
-
2 MINUTES AGO ആനക്കൊമ്പ് മോഷണം ക്യാംപിലെ ഡിജെ പാര്‍ട്ടിക്ക് പിന്നാലെ; 20 പേരുടെ വിരലടയാളം ശേഖരിച്ചു Latest News
-
37 MINUTES AGO ‘വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’ Latest News
-
52 MINUTES AGO ആർ.പി.റഹീം അന്തരിച്ചു Latest News
VIEW MORE
English Summary:
ivory tusk theft: Police have stated that the investigation into the theft of ivory tusks from the Pangode military camp is progressing, with a focus on fingerprints. The fingerprints of 20 people working in the Officers\“ Mess have been collected for examination. Further action will be taken after comparing these with the fingerprints found on the glass frame that housed the stolen tusks. |