search

ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാർക്ക് ഇ–ഓട്ടോറിക്ഷ; കരുതലുമായി ‘സ്നേഹയാനം’

LHC0088 1 hour(s) ago views 947
  



ഭിന്നശേഷിക്കാരായ മക്കളുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അമ്മമാർക്ക് ഉപജീവനമാർഗം ഒരുക്കുന്നതിന് സൗജന്യമായി ഇ–ഓട്ടോറിക്ഷ നൽകാൻ സാമൂഹികനീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണു ‘സ്നേഹയാനം’.
What you should read next

  • പ്രവാസിക്കും പെൻഷൻ, കുറഞ്ഞ പലിശയ്ക്ക് വായ്പ, ഇൻഷുറൻസ് പരിരക്ഷ; അറിയാം വിശദമായി Latest News
      

         
    •   
         
    •   
        
       


യോഗ്യത: കേരളത്തിൽ സ്ഥിരതാമസക്കാരായ വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ, ഭർത്താവ് ഉപേക്ഷിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. നാഷനൽ ട്രസ്റ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന ഭിന്നശേഷിക്കാരുടെ (മാനസിക വെല്ലുവിളി, ഓട്ടിസം, സെറിബ്രൽ പാൾസി, ബഹു വൈകല്യം) അമ്മമാർ ആയിരിക്കണം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരും സ്ഥിരവരുമാനം ഇല്ലാത്തവരും ആയിരിക്കണം. ത്രീവീലർ ലൈസൻസ് വേണം. പ്രായം 55 വയസ്സിൽ താഴെയാകണം.

നിബന്ധനകൾ: വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് എന്നിവ ഗുണഭോക്താവ് വഹിക്കണം. വാഹനം ഗുണഭോക്താവിന്റെ പേരിൽ മാത്രം റജിസ്റ്റർ ചെയ്യണം. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനോ വിൽക്കാനോ പാടില്ല.

അപേക്ഷിക്കേണ്ട വിധം: ADVERTISEMENT Go AD-FREE

ജില്ലാ സാമൂഹികനീതി ഓഫിസിൽനിന്നോ സാമൂഹികനീതി വകുപ്പിന്റെ വെബ്സൈറ്റിൽനിന്നോ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ജില്ലാ സാമൂഹികനീതി ഓഫിസർക്കു സമർപ്പിക്കണം.

ആവശ്യമായ രേഖകൾ: ADVERTISEMENT Go AD-FREE

അപേക്ഷകയുടെ ആധാർ കാർഡ് / തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്, ത്രീവീലർ ലൈസൻസ് എന്നിവയുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, അപേക്ഷക വിധവ / വിവാഹമോചിത / ഉപേക്ഷിക്കപ്പെട്ടവൾ ആണെന്നു തെളിയിക്കുന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം അല്ലെങ്കിൽ ഔദ്യോഗിക രേഖ, കുട്ടിയുടെ ഭിന്നശേഷി തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
JUST IN


  • 1 MINUTE AGO   ഭിന്നശേഷിക്കാരായ മക്കളുള്ള അമ്മമാർക്ക് ഇ–ഓട്ടോറിക്ഷ; കരുതലുമായി ‘സ്നേഹയാനം’ Latest News
      

         
    •   
         
    •   
        
       

  • 38 MINUTES AGO   ഏരിയ 51ലെ രഹസ്യം തുറന്നുപറഞ്ഞ് ഒബാമ;ലോകത്തിലെ ഏറ്റവും നിഗൂഢമായ സൈനിക കേന്ദ്രം; അന്യഗ്രഹജീവികളുണ്ടോ അവിടെ? Science
      

         
    •   
         
    •   
        
       

  • 41 MINUTES AGO   പൊലീസുകാരനെ തല്ലി എസ്എഫ്ഐക്കാർ; രൂക്ഷ വിമർശനവുമായി പൊലീസ് അസോസിയേഷൻ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Snehayanam Scheme: Snehayanam Scheme is an initiative by the Kerala Department of Social Justice that provides free electric auto-rickshaws to financially distressed mothers of persons with disabilities. It aims to empower these women by offering a means of self-employment and transportation, enabling better care for their children with special needs.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160184