search

‘കൊറിയൻ ബന്ധമില്ല; മരണത്തിൽ ദുരൂഹത’: മകൾ കബളിപ്പിക്കപ്പെട്ടെന്ന് പിതാവ്

Chikheang 1 hour(s) ago views 34
  



കൊച്ചി∙ ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയ സംഭവത്തിൽ വലിയ ദൂരൂഹതയുണ്ടെന്നു പിതാവ് മഹേഷ്. ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നുണ്ട്. മകൾക്ക് കൊറിയൻ സുഹൃത്തുണ്ടെന്ന കാര്യം വിശ്വസിക്കുന്നില്ല. കൊറിയൻ ഭാഷ പഠിക്കാൻ മകൾക്ക് ആഗ്രഹമുണ്ടായിരുന്നു. കൊറിയൻ സംഗീത പരിപാടി കാണാനും താൽപര്യം കാണിച്ചിരുന്നു. പഠിച്ച് കൊറിയയിൽ പോയി ജോലി ചെയ്യുമെന്നും പറഞ്ഞിട്ടുണ്ട്. ഇത് മനസ്സിലാക്കിയ ആരോ മകളെ കബളിപ്പിച്ചിരിക്കാം.
What you should read next

  • ആദിത്യയുടെ ഇൻസ്റ്റയിൽ ദുരൂഹത, ‘ബ്ലാക്ക് വെനം’ അംഗം; മരണത്തിന് പിന്നാലെ കൂട്ടത്തോടെ അൺഫോളോ Latest News
      

         
    •   
         
    •   
        
       


പറ്റിക്കപ്പെട്ടു എന്നു മനസ്സിലാക്കിയാകണം ആത്മഹത്യ ചെയ്തത്. വിശ്വാസ വഞ്ചന മകൾ സഹിക്കില്ല. ബ്ലാക് വെനം എന്ന ഇൻസ്റ്റ അക്കൗണ്ട് ഫോളോ ചെയ്തിരുന്നത് സുഹൃത്തുക്കളായിരിക്കാം. അതാണ്, മകൾ മരിച്ചതിനു പിന്നാലെ അക്കൗണ്ട് അൺഫോളോ ചെയ്തതെന്നു പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ആദിത്യ ‘ബ്ലാക്ക് വെനം’ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. കൊറിയന്‍ മോഡലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ അക്കൗണ്ടിലുണ്ട്. നിരവധിപേര്‍ പിന്തുടര്‍ന്നിരുന്ന പേജാണിത്. പെണ്‍കുട്ടി മരിച്ചതോടെ പേജ് പിന്തുടരുന്നത് പലരും അവസാനിപ്പിച്ചിരുന്നു. അക്കൗണ്ട് സംബന്ധിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്.
What you should read next

  • ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ; പഠനത്തിൽ സമർഥൻ, ഹൈപ്പർലൂപ്പിൽ പേറ്റന്റ് Latest News
      

         
    •   
         
    •   
        
       


സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നു എന്നാണ് തിരുവാണിയൂര്‍ കക്കാട് കരയിലെ ആദിത്യ ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നത്. ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു. സ്കൂളിലേക്കു പോയ ആദിത്യയെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 2 MINUTES AGO   മണപ്പുറത്തിന്‍റെ 41.66 ശതമാനം ഓഹരി ഏറ്റെടുക്കാൻ യുഎസ് ധനകാര്യ സ്ഥാപനത്തിന് ആർബിഐ അനുമതി Stock Market
      

         
    •   
         
    •   
        
       

  • 4 MINUTES AGO   ‘കൊറിയൻ ബന്ധമില്ല; മരണത്തിൽ ദുരൂഹത’: മകൾ കബളിപ്പിക്കപ്പെട്ടെന്ന് പിതാവ് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 13 MINUTES AGO   ഇന്ത്യൻ വിദ്യാർഥി യുഎസിൽ മരിച്ച നിലയിൽ; പഠനത്തിൽ സമർഥൻ, ഹൈപ്പർലൂപ്പിൽ പേറ്റന്റ് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Adithya suicide: Father of Adithya (16), a plus one student from Chottanikkara who took her own life, states that there is a great mystery surrounding the incident. “Some people are hiding something. I don\“t believe that my daughter had a Korean friend. My daughter did have a desire to learn the Korean language,“ said her father, Mahesh.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
162065