search

ഇന്ത്യ–യുഎസ് വ്യാപാര കരാർ 5 കോടി കുടുംബങ്ങളെ ബാധിക്കും; ഇത് നരേന്ദ്ര മോദിക്കും അറിയാമെന്ന് രാഹുൽ ഗാന്ധി

Chikheang 1 hour(s) ago views 152
  



ന്യൂഡൽഹി ∙ ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായത്തെ നശിപ്പിക്കുമെന്നും അടച്ചുപൂട്ടിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യതാൽപര്യം മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു സർക്കാർ പരുത്തി കർഷകരെയും വസ്ത്ര കയറ്റുമതിക്കാരെയും സംരക്ഷിക്കുകയാണ് ചെയ്യുക.
What you should read next

  • ‘ചെന്നിത്തലയും സതീശനും പറയുമ്പോൾ ഇല്ലാത്ത പ്രശ്നം ഞാൻ മത്സരിക്കുമെന്ന് പറയുമ്പോൾ ഉണ്ടാകുന്നതെന്ത്?’ Latest News
      

         
    •   
         
    •   
        
       


എന്നാൽ നേരെ വിപരീതമാണ് ഇവിടെ സംഭവിച്ചതെന്നും വിഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചു. കൃഷിക്കും വ്യവസായത്തിനും ഒരു പോലെ നാശനഷ്ടങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള കരാറാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും തയാറാക്കിയതെന്നും രാഹുൽ പറഞ്ഞു.

ബംഗ്ലദേശിന് പൂജ്യം ശതമാനം താരിഫും ഇന്ത്യയ്ക്ക് 18 ശതമാനം താരിഫും ഏർപ്പെടുത്തിയത് ഇന്ത്യയിൽ ടെക്സ്റ്റൈൽ വ്യവസായത്തിൽ ജോലി ചെയ്യുന്ന 5 കോടി കുടുംബങ്ങളെ ദോഷകരമായി ബാധിക്കും. ഇക്കാര്യങ്ങളെല്ലാം രാജ്യത്തിനും നരേന്ദ്ര മോദിക്കും അറിയാമെന്നും വിഷയം പാർലമെന്റിൽ താൻ വിശദീകരിച്ചതാണെന്നും രാഹുൽ വിഡിയോയിൽ പറഞ്ഞു. അമേരിക്കയിൽനിന്നും പരുത്തി ഇറക്കുമതി ചെയ്യുന്ന കാര്യം സർ‍ക്കാർ മറച്ചുവച്ചെന്നും ലോക്സഭയിൽ രാഹുൽ ആരോപിച്ചിരുന്നു.
What you should read next

  • Live ‘എഫ്‌ഐആർ ഇടട്ടെ; ഞാൻ കർഷകർക്കായി പോരാടും’: രാഹുൽ ഗാന്ധി Latest News
      

         
    •   
         
    •   
        
       


ലോക്സഭയിൽ യുഎസ് വ്യാപാര കരാറിൽ ഒപ്പുവയ്ക്കാൻ പ്രധാനമന്ത്രിക്കുമേൽ സമ്മർദമുണ്ടെന്ന് രാഹുൽ ആരോപിച്ചിരുന്നു. കേന്ദ്രമന്ത്രി ഹർദീപ് പുരിയുടെയും വ്യവസായി അനിൽ അംബാനിയുടേയും പേരുകൾ യുഎസ് പുറത്തുവിട്ട എപ്സ്റ്റീൻ ഫയലുകളിലുണ്ടെന്നും യുഎസിൽ ഗൗതം അദാനിക്കെതിരെ നിലവിലുള്ള കേസും നരേന്ദ്ര മോദിക്കുമേൽ സമ്മർദം ചെലുത്തുന്നുണ്ടെന്ന ഗുരുതര ആരോപണവും മാധ്യമങ്ങളോടു മുൻപ് രാഹുൽ നടത്തിയിരുന്നു. അതേസമയം യുഎസുമായുള്ള വ്യാപാര കരാർ അടുത്ത മാസം ഒപ്പുവയ്ക്കുമെന്നാണ് വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞത്. ADVERTISEMENT Go AD-FREE
JUST IN


  • 10 SECONDS AGO   27 കിലോഗ്രാം പാരസെറ്റമോൾ, 1.19 ലക്ഷം സിങ്ക് ഗുളികകൾ; ബിഹാറിൽ വ്യാജ മരുന്നു ഫാക്ടറി പൂട്ടി, 9 പേർ പിടിയിൽ Latest News
      

         
    •   
         
    •   
        
       

  • 1 MINUTE AGO   വിമാനത്തിലെ ശുചിമുറിയിൽ ലിപ്സ്റ്റിക്കിലെഴുതിയ സന്ദേശം; ഒരു ദിവസം ഇൻഡിഗോ നേരിട്ടത് രണ്ട് ബോംബ് ഭീഷണി Latest News
      

         
    •   
         
    •   
        
       

  • 2 MINUTES AGO   ഇന്ത്യ–യുഎസ് വ്യാപാര കരാർ 5 കോടി കുടുംബങ്ങളെ ബാധിക്കും; ഇത് നരേന്ദ്ര മോദിക്കും അറിയാമെന്ന് രാഹുൽ ഗാന്ധി Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
India-US Trade Deal Sparks Concern: Rahul Gandhi Alleges Impact on 5 Crore Families
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161870