search

യാത്ര പറയാൻ പോലും അവസരം നൽകിയില്ലെന്ന് പ്രേംകുമാർ; സ്വാഭാവികനടപടിയെന്ന് മന്ത്രി സജി ചെറിയാൻ

deltin33 1 hour(s) ago views 165
  



തിരുവനന്തപുരം∙ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കിയതിന്റെ കലിപ്പ് തീരാതെ നടന്‍ പ്രേംകുമാര്‍. സഹപ്രവര്‍ത്തകരോടു യാത്ര പറയാന്‍ പോലും അവസരം നല്‍കാതെ ഒഴിവാക്കിയെന്നും അതിനുള്ള കാരണം ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും പ്രേംകുമാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം പ്രേംകുമാര്‍ സമൂഹമാധ്യമത്തില്‍ പ്രതികരിക്കുകയും ചെയ്തു. സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും പ്രതികരണങ്ങളും ശ്രദ്ധിച്ച് കോടിയേരി ബാലകൃഷ്ണനാണ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനാകാന്‍ നിര്‍ബന്ധിച്ചതെന്നു പ്രേംകുമാര്‍ പറഞ്ഞു.  

‘‘പിന്നീട് ചെയര്‍മാന്റെ ഉത്തരവാദിത്തം ലഭിച്ചു. മാസം 10,000 രൂപയായിരുന്നു ഓണറേറിയം. ആ തുക കൈപ്പറ്റിയാണ് ഒരു സിനിമ പോലും ചെയ്യാതെ പൂര്‍ണസമയം ഇതിനു വേണ്ടി ചെലവഴിക്കുകയും എല്ലാ കാര്യങ്ങളിലും കൂടെനിന്നു പ്രവര്‍ത്തിക്കുകയും ചെയ്തത്. സിനിമാ താരം എന്ന പരിഗണനയില്‍ ചില പരിപാടികള്‍ക്കു വിളിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലം വച്ചിട്ടാണ് എന്റെ ജീവിതം തന്നെ മുന്നോട്ടു പോയത്. അത്രയും അര്‍പ്പണബോധത്തോടു കൂടി ചെയ്ത പ്രവൃത്തിയായിരുന്നു അത്. അവിടെനിന്ന് പറഞ്ഞു വിടുമ്പോള്‍ അതിനൊരു ഒരു മാന്യത ഉണ്ടാകണം. അതൊരു സാധാരണ മനുഷ്യന്റെ വികാരമാണ്.  
What you should read next

  • കെ.സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ട നീതി; വിമർശനവുമായി നടൻ പ്രേംകുമാർ Latest News
      

         
    •   
         
    •   
        
       


ഒരു സ്ഥാനത്ത് കുറച്ചുകാലമായി പ്രവര്‍ത്തിച്ചിട്ടു പിരിഞ്ഞു പോകുമ്പോള്‍ കൂടെ പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടു നന്ദി പറയാനുള്ള അവസരം പോലും ലഭിച്ചില്ല എന്ന വിഷമമുണ്ട്. ഒരു മാന്യമായ യാത്രയയ്പ്പ് തരിക എന്നുള്ളത് ഞാന്‍ ആവശ്യപ്പെടുന്നില്ല പക്ഷേ, ഒന്ന് അറിയിക്കാമായിരുന്നു. പുറത്താക്കിയത് എന്തുകാരണം കൊണ്ടാണെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു അറിയിപ്പും ലഭിച്ചിട്ടുമില്ല. ഇതു ഞാന്‍ മറക്കാന്‍ ശ്രമിച്ച ഒരു കാര്യമാണ്. അല്ലെങ്കില്‍ മറന്നിരുന്ന സംഭവം തന്നെയാണ്. ഇപ്പോള്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ പ്രതികരിച്ചുവെന്നു മാത്രം. തുടര്‍ഭരണം പോലും പാടില്ലെന്നാണ് നമ്മുടെ സാഹിത്യ അക്കാദമി ചെയര്‍മാന്‍ പറയുന്നത്. എന്നിട്ടും അദ്ദേഹം ആ പദവിയില്‍ തുടന്നത് എനിക്കില്ലാത്ത എന്തോ സിദ്ധി അദ്ദേഹത്തിനുള്ളതുകൊണ്ടാണെന്നു തോന്നി. അതാണു പ്രതികരണമായി വന്നത്’’ – പ്രേംകുമാര്‍ പറഞ്ഞു.  

∙ മാറ്റിയത് സ്വാഭാവിക നടപടിക്രമം

അതേസമയം, ചലച്ചിത്ര അക്കാദമി ഭാരവാഹിത്വത്തില്‍ വന്ന മാറ്റം പ്രേംകുമാറിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ‘‘സര്‍ക്കാര്‍ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കുന്നുണ്ട്. അക്കാദമി ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് സ്വാഭാവികമായ നടപടിക്രമമെന്ന നിലയിലാണ് പുതിയ സമിതിയെ തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സിനിമാ ലോകത്തിന്റെ തന്നെ അഭിമാനമായ റസൂല്‍ പൂക്കുട്ടിയാണ് അടുത്ത ചെയര്‍മാന്‍ ആയി സ്ഥാനം ഏറ്റെടുത്തത്. ഈ നിയമനം പ്രേംകുമാറും അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്. കാലാവധി കഴിഞ്ഞ ഒരു സമിതിക്കു പകരം മറ്റൊന്ന് വരുന്നത് ഭരണപരമായ ഒരു പ്രക്രിയ മാത്രമാണ്. അല്ലാതെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും മാറ്റുകയോ ഒഴിവാക്കുകയോ ചെയ്തതല്ല. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് ഒരു തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ട്. പദവി ഒഴിയുന്നത് സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നതില്‍ ആശയവിനിമയപരമായ എന്തെങ്കിലും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും’’ – മന്ത്രി പറഞ്ഞു.
JUST IN


  • 4 MINUTES AGO   യാത്ര പറയാൻ പോലും അവസരം നൽകിയില്ലെന്ന് പ്രേംകുമാർ; സ്വാഭാവികനടപടിയെന്ന് മന്ത്രി സജി ചെറിയാൻ Latest News
      

         
    •   
         
    •   
        
       

  • 20 MINUTES AGO   ജ്വല്ലറിക്കെട്ടിടത്തിനു മുകളിൽനിന്ന് ചാടി അജ്ഞാതൻ ജീവനൊടുക്കി; സംഭവം കൊച്ചിയിൽ Latest News
      

         
    •   
         
    •   
        
       

  • 25 MINUTES AGO   വിദ്യാഭ്യാസം, വിവാഹം... മക്കൾക്കായി നിക്ഷേപിക്കാൻ ചൈൽഡ്കെയർ ഫണ്ട്; മാസം 9000 രൂപ മതി, നേടാം 72 ലക്ഷം Personal Finance
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Actor Premkumar upset over removal as Chalachitra Academy chairperson, Minister Saji Cheriyan says it\“s a normal procedure. Premkumar reacts, saying he wasn\“t informed or given a chance to bid farewell, while Cheriyan states it\“s a natural process after term completion.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470989