സ്വർണവില ആഭരണപ്രിയർക്ക് നിരാശപകർന്നും നിക്ഷേപം നടത്തിയവർക്ക് ആഹ്ലാദം സമ്മാനിച്ചും വീണ്ടും കുതിപ്പിന്റെ പാതയിൽ. അമേരിക്കൻ സമ്പദ്‍വ്യവസ്ഥയിലെ പുത്തൻ ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് വില കത്തിക്കയറി. ഗ്രാമിന് രാവിലെ 240 രൂപ മുന്നേറി വില 14,460 രൂപയായി. 1920 രൂപ ഉയർന്ന് 1,15,680 രൂപയാണ് പവൻവില.
രാജ്യാന്തര വില ഔൺസിന് ഒരിടവേളയ്ക്കുശേഷം വീണ്ടും 5000 ഡോളർ എന്ന നാഴികക്കല്ല് ഭേദിച്ച പശ്ചാത്തലത്തിലാണ് കേരളത്തിലും സ്വർണവിലക്കയറ്റം. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ ജനുവരിയിലെ പണപ്പെരുപ്പം പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞെന്ന റിപ്പോർട്ടാണ് സ്വർണത്തിന് പുത്തനാവേശമായത്.
പണപ്പെരുപ്പം കുറഞ്ഞതോടെ യുഎസിൽ ഇനി അടിസ്ഥാന പലിശനിരക്കിന് ഇറക്കത്തിന്റെ കാലമായിരിക്കുമെന്നാണ് വിലയിരുത്തൽ. പലിശ താഴുന്നത് ഫലത്തിൽ സ്വർണത്തിനാണ് നേട്ടമാവുക. അതിന്റെ കാരണമെന്താണെന്ന് ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം. ഔൺസിന് ഇന്നലെ 4,906 വരെ താഴ്ന്ന രാജ്യാന്തരവില ഇന്ന് 114 ഡോളറിലേറെ മുന്നേറി 5,041.8 ഡോളറിലാണ് എത്തിയത്. ഇതോടെ കേരളത്തിലും വില കൂടുകയായിരുന്നു.
ALSO READ
- LIVE ട്രംപിന് ‘രണ്ടാം’ ആശ്വാസം; കത്തിക്കയറി സ്വർണവില, കേരളത്തിലും മേലോട്ട്, ഇറാനിൽ കമാൻഡോ ഓപ്പറേഷൻ? Stock Market
വിറ്റൊഴിയൽസമ്മർദവും ഡോളറിന്റെ കുതിപ്പുംമൂലം രാജ്യാന്തര, ആഭ്യന്തര വിലകൾ താഴുകയും പവൻ വൈകാതെ ഒരുലക്ഷം രൂപയ്ക്കടുത്തേക്ക് ഇടിഞ്ഞേക്കാമെന്നും കരുതിയിരിക്കേയാണ്, യുഎസിൽ പണപ്പെരുപ്പം കുറഞ്ഞതും സ്വർണവില കരകയറിയതും.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 200 രൂപ ഉയർന്ന് ഇന്ന് 11,950 രൂപയിലെത്തി. വെള്ളിവില പക്ഷേ ഗ്രാമിന് 5 രൂപ താഴ്ന്ന് 275 രൂപയായി. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 195 രൂപ ഉയർന്ന് 11,880 രൂപയാണ്. വെള്ളിക്ക് വില 275 രൂപതന്നെ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: www.manoramaonline.com/business English Summary:
Gold price Kerala: Gold price surges in Kerala, while silver price declines. Why is gold price increasing? |