search

അഹമ്മദാബാദ് വിമാനദുരന്തം: ‘അന്തിമ റിപ്പോർട്ട് ആയിട്ടില്ല’; ഇറ്റാലിയൻ മാധ്യമത്തെ തള്ളി എഎഐബി

Chikheang 4 hour(s) ago views 780
  



ന്യൂഡൽഹി∙അഹമ്മദാബാദ് വിമാന ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായെന്ന ഇറ്റാലിയൻ മാധ്യമ റിപ്പോർട്ട് തള്ളി എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB). റിപ്പോർട്ടിലെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഊഹാപോഹങ്ങൾ മാത്രമാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും എഎബിഐ പ്രതികരിച്ചു. അപകടം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ നിഗമനങ്ങളിൽ എത്തിയിട്ടില്ലെന്നും എഎഐബി കൂട്ടിച്ചേർത്തു.
What you should read next

  • അഹമ്മദാബാദ് വിമാനാപകടം: പൈലറ്റിന്റെ ഇ‌‌ടപെടലെന്ന് അന്തിമ റിപ്പോർട്ട്? Latest News
      

         
    •   
         
    •   
        
       


വിമാനം തകർന്നത് പൈലറ്റ് മനഃപൂർവം ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് കൊണ്ടാണെന്ന് ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥർ നിഗമനത്തിലെത്തിയതായി സൂചനയുണ്ടെന്നാണ് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തത്. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും കോക്പിറ്റിലെ വോയ്‌സ് റെക്കോർഡറുകൾ പരിശോധിച്ചതിൽ നിന്നും, രണ്ട് എൻജിനുകളും നിശ്ചലമാക്കുന്ന രീതിയിൽ ഇന്ധന സ്വിച്ചുകൾ ഓഫ് ചെയ്തത് പൈലറ്റാണെന്ന് വ്യക്തമായതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ അവകാശവാദങ്ങളാണ് എഎഐബി തള്ളിയത്.  

ഇത്തരം അപകടങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾ സാങ്കേതികവും തെളിവ് അടിസ്ഥാനമാക്കിയുള്ളതാണെന്നും അവയുടെ ലക്ഷ്യം കാരണം കണ്ടെത്തുകയും വ്യോമയാന സുരക്ഷ വർധിപ്പിക്കുകയുമാണെന്നും മുൻകൂട്ടി കുറ്റം ചുമത്തുകയല്ലെന്നും എഎഐബി പ്രതികരിച്ചു. നിഗമനങ്ങളും സുരക്ഷാ ശുപാർശകളും ഉൾക്കൊള്ളുന്ന അന്തിമ അന്വേഷണ റിപ്പോർട്ട് രാജ്യാന്തര മാനദണ്ഡങ്ങൾക്കനുസൃതമായി അന്വേഷണം പൂർത്തിയാകുമ്പോൾ പ്രസിദ്ധീകരിക്കുമെന്നും എഎഐബി വ്യക്തമാക്കി.

2025 ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന എഐ171 ബോയിങ് 787–8 ഡ്രീംലൈനർ യാത്രാവിമാനം അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണു കത്തുകയായിരുന്നു. പറന്നുയർന്ന് 32 സെക്കൻഡുകൾക്കുള്ളിലാണ് എയർ ഇന്ത്യ വിമാനം തകർന്നത്. അപകടത്തിൽ 260 പേർ കൊല്ലപ്പെട്ടിരുന്നു. ADVERTISEMENT Go AD-FREE
JUST IN


  • 1 MINUTE AGO   അഹമ്മദാബാദ് വിമാനദുരന്തം: ‘അന്തിമ റിപ്പോർട്ട് ആയിട്ടില്ല’; ഇറ്റാലിയൻ മാധ്യമത്തെ തള്ളി എഎഐബി Latest News
      

         
    •   
         
    •   
        
       

  • 1 HOUR 6 MINUTES AGO   ബ്രസീൽ പ്രസിഡന്റ് ഇന്ത്യയിലേക്ക്; സന്ദർശനം നടത്തുന്നത് ആറാം തവണ Latest News
      

         
    •   
         
    •   
        
       

  • 2 HOURS 9 MINUTES AGO   കോൺഗ്രസിന്റെ പ്രചാരണം നയിക്കാൻ രമേശ് ചെന്നിത്തല; ബെന്നി ബഹനാൻ പ്രകടന പത്രിക കമ്മിറ്റി ചെയർമാൻ Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
The AAIB dismisses Italian media report claiming the Ahmedabad plane crash investigation is completed. It clarifies the investigation is ongoing, and no final conclusions have been reached yet.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160678