search

സ്വന്തം കെട്ടിടത്തിനു മുന്നിൽ‌ ടാറിങ്: പണിമുടക്ക് അവഗണിച്ച് ഏരിയ സെക്രട്ടറി

deltin33 3 hour(s) ago views 758
  



തൊടുപുഴ ∙ കരിമണ്ണൂരിൽ പണിമുടക്ക് ദിവസം സിപിഎം ഏരിയ സെക്രട്ടറിയുടെ കെട്ടിടത്തിനു മുന്നിൽ ടാറിങ്. കരിമണ്ണൂർ സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമേഷിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലാണ് തൊഴിലാളികൾ ടാറിങ് ജോലികളിൽ ഏർപ്പെട്ടത്. പണിമുടക്ക് സമരത്തിനു നേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാവിന്റെ കെട്ടിടത്തിനു മുന്നിൽ ഏരിയ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ജോലികൾ നടന്നത് വിവാദമായി.  
What you should read next

  • LIVE നെടുമങ്ങാട് സ്കൂളിൽ 8 അധ്യാപകരെ പൂട്ടിയിട്ട് സമരക്കാർ Latest News
      

         
    •   
         
    •   
        
       


കെട്ടിടത്തിനു സമീപമുള്ള ഹോട്ടലിലെ മാലിന്യകുഴി നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ പൊടിശല്യം ഒഴിവാക്കാനാണ് ടാറിങ് നടത്തുന്നതെന്നാണ് സുമേഷിന്റെ പ്രതികരണം. പണിമുടക്ക് ദിവസം കടകളെല്ലാം അടഞ്ഞുകിടക്കുന്നതിനാലുള്ള സൗകര്യം കണക്കിലെടുത്താണ് വ്യാഴാഴ്ച ടാറിങ് നടത്താൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ജോലികൾ നിർത്തിവയ്ക്കാൻ താൻ തൊഴിലാളികളോട് ആവശ്യപ്പെട്ടുവെന്നും സുമേഷ് പറഞ്ഞു.
Just in
JUST IN


  • 58 MINUTES AGO   തിരു.കോർപറേഷനിൽ ‘വർക് ഫ്രം ഡൽഹി’; മേയർ ഓൺലൈനാണ്! ഭരണം ‘ഷട്ട് ഡൗണായെന്ന്’ പ്രതിപക്ഷം; ആ പദ്ധതികൾ‌ ആര്യയുടേത് Latest News
      

         
    •   
         
    •   
        
       

  • 1 HOUR 2 MINUTES AGO   റഷ്യൻ എണ്ണ ഇനി വേണ്ടെന്നു വച്ച് ഇന്ത്യ? വെനസ്വേലയുടെയും യുഎസിന്റെയും എണ്ണ വാങ്ങാൻ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം? Economy
      

         
    •   
         
    •   
        
       

  • 1 HOUR 13 MINUTES AGO   പൊലീസ് വാഹനം ഇടിച്ച് മരണം: വിദ്യാർഥിനിയുടെ കുടുംബത്തിന് 262 കോടി രൂപ നഷ്ടപരിഹാരം Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
CPM Area Secretary in Controversy Over Work During General Strike: A CPM Area Secretary is at the center of a controversy in Karimannur for overseeing tarmac work in front of his building during a general strike. According to the leader, P.P. Sumesh, the work was done on the strike day for convenience and was stopped once it became controversial.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469935