search

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസ്: 3 യുവാക്കൾക്ക് വധശിക്ഷ

LHC0088 1 hour(s) ago views 362
  



മംഗളൂരു ∙ എട്ടുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസിൽ മൂന്നു യുവാക്കൾക്കു വധശിക്ഷ നൽകാനുള്ള കീഴ്ക്കോടതി വിധി ശരിവച്ച് കർണാടക ഹൈക്കോടതി. ജാർഖണ്ഡ് സ്വദേശി മനീഷ് തിർക്കി, മധ്യപ്രദേശ് സ്വദേശികളായ ജയ്ബാൻ ആദിവാസി, മുകേഷ് സിങ് എന്നിവരെയാണു ശിക്ഷിച്ചത്.

വാമഞ്ചൂരിലെ ഓട്ടുകമ്പനിക്കു സമീപം 2021 നവംബർ 21ന് ആയിരുന്നു സംഭവം. ഓട്ടുകമ്പനി ജോലിക്കാരായ മാതാപിതാക്കൾക്കൊപ്പം താമസിക്കുകയായിരുന്ന പെൺകുട്ടിയെ പലഹാരം വാങ്ങിത്തരാമെന്നു പറഞ്ഞു മനീഷ് തിർക്കി തന്റെ മുറിയിലെത്തിച്ചു പീ‍ഡിപ്പിക്കുകയായിരുന്നു. തുടർന്ന്, മറ്റു രണ്ടു പ്രതികളും പീഡിപ്പിച്ചതോടെ പെൺകുട്ടി മരിച്ചു. പ്രതികൾ മൃതദേഹം സമീപത്തെ ഓവുചാലിൽ ഉപേക്ഷിച്ചു. മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഫൊറൻസിക് പരിശോധനാഫലവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണു പ്രതികളെ അറസ്റ്റ് ചെയ്തത്. English Summary:
The Mangaluru child murder case verdict has been upheld, with the Karnataka High Court confirming the death sentence for the three convicted youths. The men were found guilty of the gang rape and murder of an eight-year-old girl in Vamanjoor in November 2021.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

No related threads available.

LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158468