ഇസ്‌ലാമാബാദ്∙ വർധിച്ചുവരുന്ന ഭീകരവാദ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാക്കിസ്ഥാൻ സർക്കാരിനെ വിമർശിച്ച് പാക്ക് മതനേതാവ്. ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം മേധാവി മൗലാന ഫസ്ലുർ റഹ്മാനാണ് പാക്ക് സർക്കാരിനെയും സൈന്യത്തെയും വിമർശിച്ച് രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ഒരു മാതളനാരങ്ങയ്ക്കോ വത്തക്കയ്ക്കോ പോലും പാക്കിസ്ഥാനിലേക്ക് കടക്കാൻ സാധിക്കില്ലെന്നും എന്നാൽ ഭീകരവാദികൾ നേരിട്ട് രാജ്യത്തേക്ക് കടക്കുകയാണെന്നും റഹ്മാൻ പറഞ്ഞു. റാവൽപിണ്ടിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പാക്ക് മതനേതാവ്.
What you should read next
‘ഷിയാക്കളെ ലക്ഷ്യമിടും’, ഇസ്‌ലാമാബാദ് ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; മരണം 36 ആയി Latest News
‘‘വ്യത്യസ്തരായ ആളുകൾ അഫ്ഗാനിസ്ഥാനിൽ ഭരണത്തിൽ വന്നു. കമ്യൂണിസ്റ്റ് സർക്കാർ വന്നു, ഇസ്‌ലാമിസ്റ്റ് നേതൃത്വത്തിലുള്ള ഭരണം വന്നു. താലിബാന്റെ ഭരണകൂടം വന്നു, അതുപോലെ പാക്കിസ്ഥാൻ അനുകൂലികളായവരും അധികാരത്തിൽ എത്തി. കഴിഞ്ഞ 78 വർഷമായി പാക്കിസ്ഥാന്റെ അഫ്ഗാൻ നയം എന്തുകൊണ്ടാണ് പരാജയപ്പെടുന്നു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഭീകരവാദികൾ പാക്കിസ്ഥാനിലേക്ക് വരുന്നുവെന്ന് അധികൃതർ പറയുന്നുണ്ട്.
What you should read next
അവർ വരുന്നുണ്ടെങ്കിൽ അവരെ തടയുക, ഇല്ലാതാക്കുക. അഫ്ഗാൻ സർക്കാർ നിങ്ങളുടെ നീക്കങ്ങളെ ഒരിക്കലും എതിർത്തിട്ടില്ല. പാക്കിസ്ഥാന്റെ വിശാലമായ വിദേശനയം സമ്പൂർണ പരാജയമായി. ഈ നയതന്ത്രം രാജ്യത്തിന് വിനാശകരമാണെന്ന് തെളിഞ്ഞു. നമ്മൾ ഇന്ത്യയുമായി യുദ്ധം ചെയ്യുന്നു. അഫ്ഗാനിസ്ഥാനുമായി ഞങ്ങൾക്ക് പിരിമുറുക്കമുണ്ട്, ചൈന അസ്വസ്ഥരാണ്, ഇറാനും അങ്ങനെ തന്നെ.’’ – റഹ്മാൻ കൂട്ടിച്ചേർത്തു.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം x/DanishJui എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) ADVERTISEMENT Go AD-FREE
Just in
JUST IN
8 MINUTES AGO ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാറിൽ ഒപ്പിടാൻ ഇന്ത്യ; 3.25 ലക്ഷം കോടി രൂപയ്ക്ക് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി Latest News
21 MINUTES AGO സ്വേച്ഛാധിപത്യം ഇന്ത്യയ്ക്ക് ഇഷ്ടമല്ല; ചർച്ചയാണ് അവരുടെ വഴി, പുകഴ്ത്തി പാക്കിസ്ഥാൻ, മോദിയും ട്രംപും ‘പോരടിച്ചത്’ ഒപ്പത്തിനൊപ്പം Economy
42 MINUTES AGO ‘ഒരു ചുക്കും ചുണ്ണാമ്പും ഇല്ല’: ചൂരക്കറിക്കു ശേഷം ഇടതുസർക്കാരിനെ വീണ്ടും വെട്ടിലാക്കി സി.ദിവാകരൻ Latest News
VIEW MORE
English Summary:
Afghan Policy Criticism : Pakistan leader Fazlur Rehman criticized Pakistan\“s Afghan Foreign Policy a complete failure