ബാങ്കോക്ക് ∙ പൊതുതിരഞ്ഞെടുപ്പിൽ തായ് പ്രധാനമന്ത്രി അനുട്ടിൻ ചാൻവിരാകുലിന്റെ നേതൃത്വത്തിലുള്ള ഭൂംജായ്തായ് പാർട്ടിക്ക് ഉജ്ജ്വല വിജയം. തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കത്തിനിടെ ഡിസംബർ പകുതിയോടെയാണ് അനുട്ടിൻ അതിവേഗം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ദേശീയവികാരം മുതലെടുക്കാനുള്ള അദ്ദേഹത്തിന്റെ തന്ത്രം ഫലം കണ്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Also Read
ആകെ 500 സീറ്റുകളുള്ള പാർലമെന്റിൽ ഏകദേശം 192 സീറ്റുകൾ ഭൂംജായ്തായ് പാർട്ടി നേടി. പ്രോഗ്രസീവ് പീപ്പിൾസ് പാർട്ടിക്ക് 117 സീറ്റുകളും, മുൻപ് വലിയ സ്വാധീനമുണ്ടായിരുന്ന പ്യൂ തായ് പാർട്ടിക്ക് 74 സീറ്റുകളുമാണ് ലഭിച്ചത്. ഈ വിജയം എല്ലാ തായ് ജനതയുടേതുമാണെന്നും അവർക്ക് വേണ്ടി പരമാവധി സേവനം ചെയ്യാൻ പ്രതിജ്ഞാബദ്ധരാണെന്നും അനുട്ടിൻ ചാൻവിരാകുൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി പേതോങ്താൻ ഷിനവത്രയുടെ പതനത്തിനു ശേഷം അധികാരമേറ്റ അനുട്ടിൻ ചാൻവിരാകുലിന് ഈ വിജയം വലിയ രാഷ്ട്രീയ നേട്ടമായി മാറിയിരിക്കുകയാണ്.
Just in
JUST IN
31 SECONDS AGO ‘എല്ലാ തായ് ജനതയുടേയും വിജയം’; തായ്‌ലൻഡിൽ അധികാരം ഉറപ്പിച്ച് അനുട്ടിൻ ചാൻവിരാകുൽ Latest News
1 HOUR 27 MINUTES AGO ഭരണകൂട വിരുദ്ധ പ്രചാരണം, ഗൂഢാലോചന; നൊബേൽ പുരസ്കാര ജേതാവ് നർഗീസ് മുഹമ്മദിക്ക് 6 വർഷം തടവുശിക്ഷ Latest News
1 HOUR 40 MINUTES AGO ഒരു വിശ്വാസിയും വർഗീയവാദിയല്ല, ഞങ്ങൾ വിശ്വാസികൾക്കൊപ്പം: എം.വി. ഗോവിന്ദൻ Latest News
VIEW MORE
English Summary:
Bhumjaithai Party Triumphs in Thai General Election: Bhumjaithai Party has achieved a significant victory in the recent Thai general election, led by Prime Minister Anutin Charnvirakul. This win, strategically timed amidst border disputes with Cambodia, is seen by political analysts as a successful move to capitalize on national sentiment.