ധരംശാല ∙ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടു പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകളിൽ ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ പേര് പരാമർശിക്കുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടിനെതിരെ നിഷേധക്കുറിപ്പുമായി ദലൈലാമയുടെ ഓഫിസ്. ലോകമെമ്പാടും ചർച്ചയാവുന്ന എപ്സ്റ്റീൻ ഫയലുകളിൽ 169 പ്രാവശ്യം ദലൈലാമയുടെ പേര് പരമാർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട രേഖകളിലാണ് ഇതുള്ളത്.
What you should read next
സ്വന്തം ഡിഎൻഎ വ്യാപിപ്പിച്ച്, മനുഷ്യരുടെ ‘സൂപ്പർ വംശം’ സൃഷ്ടിക്കാനും പദ്ധതി; ജെഫ്രി എപ്സ്റ്റീന്റേത് ജനിതക പ്ലാനിങ്? Latest News
അതേസമയം പുറത്തുവരുന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും ജെഫ്രി എപ്സ്റ്റീനെ ഒരിക്കലും ദലൈലാമ നേരിൽ കണ്ടിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എപ്സ്റ്റീനുവേണ്ടി ആരും ദലൈലാമയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പ്രസ്താവനയിൽ ആവർത്തിക്കുന്നു.
What you should read next
സ്വീഡിഷ് സുന്ദരിയെ മതിയോയെന്ന് എപ്സ്റ്റീൻ; മതിയെന്ന് അനിൽ അംബാനി; എപ്സ്റ്റീൻ ഫയൽസിലെ സംഭാഷണം പുറത്ത് Latest News
പുറത്തുവിട്ട രേഖകളിൽ 2012 ഒക്ടോബറിലെ ഇമെയിലുകളെ ഉദ്ധരിച്ചാണു എപ്സ്റ്റീനും ദലൈലാമയും കൂടിക്കാഴ്ച നടത്തിയതെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനൊപ്പം ദലൈലാമയുടെ അനുയായികൾ എപ്സ്റ്റീനെ കണ്ടതായും യൂറോപ്യൻ മാധ്യമമായ \“നെക്സ്റ്റ ടിവി\“ റിപ്പോർട്ട് ചെയ്തിരുന്നു. ധനസമാഹരണവുമായോ ജീവകാരുണ്യ പ്രവർത്തനവുമായോ ബന്ധപ്പെട്ടായിരിക്കും ഈ കൂടിക്കാഴ്ചകൾ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ചുകൊണ്ടാണ് ദലൈലാമയുടെ ഓഫിസ് ഇന്ന് നിഷേധക്കുറിപ്പ് ഇറക്കിയത്.
JUST IN
22 SECONDS AGO എപ്സ്റ്റീൻ ഫയലിൽ പേരുള്ളത് 169 പ്രാവശ്യം; പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് ദലൈലാമയുടെ ഓഫിസ് Latest News
15 MINUTES AGO നടക്കാനിറങ്ങിയത് ഒറ്റയ്ക്ക്; കാണാതായ ബ്രിട്ടിഷ് വനിതയെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയെന്ന് സംശയം Latest News
47 MINUTES AGO നീറ്റ് യുജി 2026 റജിസ്ട്രേഷൻ ആരംഭിച്ചു; മാർച്ച് 8 വരെ അപേക്ഷിക്കാം Latest News
VIEW MORE
English Summary:
Dalai Lama Jeffrey Epstein: The Dalai Lama\“s office has issued a denial in response to media reports claiming that the name of the Tibetan spiritual leader, the Dalai Lama, is mentioned in the \“Epstein files\“ released in connection with sex offender Jeffrey Epstein. Meanwhile, a statement released by his office says that the emerging media reports are false and that the Dalai Lama has never met Jeffrey Epstein in person.