search

പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ‘ജല കാർഡ്’ വീണ്ടും; ചെനാബിൽ മെഗാ ഡാം; കമ്പനികളെ ക്ഷണിച്ചു

deltin33 Yesterday 11:53 views 228
  



ന്യൂഡൽഹി∙ സിന്ധു നദീജല കരാറിൽനിന്ന് പിന്മാറിയതിനു പിന്നാലെ പാക്കിസ്ഥാനോട് പുതിയ നീക്കവുമായി ഇന്ത്യ. ചെനാബ് നദിയിൽ മെഗാ അണക്കെട്ട് പദ്ധതിക്ക് തുടക്കം കുറിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ജമ്മു കശ്മീരിലെ ഉധംപുർ, റംബാൻ ജില്ലകളിലെ സാവൽകോട്ട് ജലവൈദ്യുത പദ്ധതി നിർമിക്കാനായി കമ്പനികളെ ക്ഷണിച്ചു. 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതാണ് ചെനാബിലെ മെഗാ സാവൽകോട്ട് പദ്ധതി.

നാഷനൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻഎച്ച്പിസി) ലിമിറ്റഡാണ് ടെൻഡർ ക്ഷണിച്ചത്. ആദ്യഘട്ടത്തിൽ 1,406 മെഗാവാട്ടും രണ്ടാം ഘട്ടത്തിൽ 450 മെഗാവാട്ടും ഉൾപ്പെടെ ആകെ 1,856 മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ വർഷം ഒക്ടോബറിൽ അനുമതി നൽകിയിരുന്നു. പദ്ധതി പൂർത്തിയാകാൻ 9 വർഷമെടുക്കുമെന്നാണ് കണക്കുകൂട്ടൽ.
What you should read next

  • ‘ഷിയാക്കളെ ലക്ഷ്യമിടും’, ഇസ്‌ലാമാബാദ് ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്; മരണം 36 ആയി Latest News
      

         
    •   
         
    •   
        
       


ചെനാബ് നദീതടത്തിലെ മറ്റ് നാല് പ്രധാന ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കാൻ കേന്ദ്രസർക്കാർ നേരത്തെ കർശന നിർദേശങ്ങൾ നൽകിയിരുന്നു. 2026 ഡിസംബറോടെ പക്കൽ ദുൽ, കിരു പദ്ധതികൾ കമ്മിഷൻ ചെയ്യാനും 2028 മാർച്ചോടെ ക്വാർ പദ്ധതി പൂർത്തിയാക്കാനും റാറ്റിൽ അണക്കെട്ടിന്റെ നിർമാണം വേഗത്തിലാക്കാനുമാണ് നിർദേശം. ഇതിൽ കിഷ്ത്വാറിലെ പക്കൽ ദുൽ പദ്ധതി 1,000 മെഗാവാട്ട് ശേഷിയുള്ളതാണ്. ചെനാബ് തടത്തിലെ ഏറ്റവും വലിയ പദ്ധതിയായ ഇത് 167 മീറ്റർ ഉയരമുള്ള, ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടുമാണ്.

സിന്ധു കരാർ അവസാനിച്ചതോടെ പക്കൽ ദുൽ പദ്ധതി 2026 ഡിസംബറോടെ പ്രവർത്തനക്ഷമമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. പദ്ധതി പൂർത്തിയാകുന്നതോടെ വൈദ്യുതി ഉൽപ്പാദനത്തോടൊപ്പം പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലപ്രവാഹം നിയന്ത്രിക്കാനും ഇന്ത്യയ്ക്ക് കഴിയും. ഇതിന് പുറമേ ചെനാബിൽ ദുൽഹസ്തി സ്റ്റേജ്-2 പദ്ധതിയും ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുകയാണ്. ADVERTISEMENT Go AD-FREE

പാക്കിസ്ഥാന്റെ ജീവരേഖയായ സിന്ധു നദീതടത്തിന്റെ ഭാഗമാണ് ചെനാബ്. പാക്കിസ്ഥാനു ലഭിക്കുന്ന വെള്ളത്തിന്റെ ഏകദേശം നാലിൽ മൂന്ന് ഭാഗവും ഇന്ത്യയിൽനിന്ന് പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളിൽ നിന്നാണ്. രാജ്യത്തിന്റെ കൃഷിയുടെ 90 ശതമാനത്തിലധികവും ഈ നദീതടത്തെ ആശ്രയിച്ചിരിക്കുന്നു. പത്തിൽ ഒമ്പത് പാക്കിസ്ഥാനികളും ഇന്ത്യയിൽ നിന്നൊഴുകിയെത്തുന്ന വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
JUST IN


  • 6 MINUTES AGO   ഇന്ത്യയുടെ ജിഡിപി നിർണയം ശരിയല്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്; ‘രൂപയും ജിഡിപിയും തമ്മിലെ ബന്ധം അറിയില്ല’ Economy
      

         
    •   
         
    •   
        
       

  • 8 MINUTES AGO   ബൾബ് ഊരി വച്ചും ഗേറ്റിൽ നൂൽ കെട്ടിയും ആളില്ലെന്ന് ഉറപ്പാക്കും, ഉത്സവം കണ്ട് മടങ്ങുന്നതിനിടെയും കവർച്ച; വലഞ്ഞ് പൊലീസ് Thiruvananthapuram
      

         
    •   
         
    •   
        
       

  • 40 MINUTES AGO   കടകംപള്ളിയുടെ വാദം പൊളിയുന്നു; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടില്‍ പോയത് ഒന്നിലേറെ തവണ, ചിത്രങ്ങള്‍ പുറത്ത് Latest News
      

         
    •   
         
    •   
        
       
VIEW MORE
English Summary:
Chenab River Dam Project: The Sawalkot Hydroelectric Project is India\“s next major move on the Chenab river, with the government inviting companies for its construction in Jammu and Kashmir. This strategic dam, along with others in the Chenab basin, will enable India to generate power and control water flow to Pakistan following the end of the Indus Waters Treaty.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210