search

പാർട്ടി ഫണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്!

cy520520 Yesterday 11:52 views 443
  



മൂന്നു പാർട്ടി ഫണ്ടുകളിൽനിന്നായി ഒരുകോടിയിലേറെ രൂപ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പയ്യന്നൂർ എംഎൽഎയുമായ ടി.ഐ.മധുസൂദനന്റെ നേതൃത്വത്തിൽ തട്ടിയെടുത്തെന്ന ആരോപണത്തിനു മുഴക്കമേറെയാണ്.

നിയമസഭാ തിരഞ്ഞെടുപ്പ് അരികെനിൽക്കെ, അതു പരസ്യമായി ഉന്നയിച്ച ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനെതിരെയുണ്ടായ നടപടിയിലൂടെയും പയ്യന്നൂരിലുണ്ടായ അക്രമസംഭവങ്ങളിലൂടെയും സിപിഎം ഒരു കാര്യം ഉറപ്പിച്ചുപറയുന്നു: മിണ്ടിപ്പോകരുത്, ഞങ്ങളെ ചോദ്യം ചെയ്താൽ ഇതാവും അനുഭവം!

നാട്ടിലെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ വിശ്വസിച്ച്, ആ പ്രസ്ഥാനത്തിന്റെ ഒരു പ്രത്യേക ആവശ്യത്തിനായി ജനം നേരിട്ടു കയ്യിലേക്കു വച്ചുകെ‍ാടുത്ത തുക തിരിമറി ചെയ്തുവെന്ന ആരോപണത്തിന് അതീവ ഗൗരവമുണ്ട്. രക്തസാക്ഷി ഫണ്ടുകളിലേക്കു പിരിച്ചെടുക്കുന്ന പണത്തിലുള്ള വൈകാരികാംശം പ്രധാനമാണ്. അതുകെ‍ാണ്ടുതന്നെ, ആ ആവശ്യത്തിനു മാത്രമാണ് ഈ തുക ഉപയോഗിക്കപ്പെട്ടതെന്നു ബോധ്യപ്പെടുത്തേണ്ടത് അതു നൽകിയവരോടുള്ള ധാർമികബാധ്യത കൂടിയാകുന്നു. ADVERTISEMENT Go AD-FREE

വി.കുഞ്ഞിക്കൃഷ്ണനെ പുറത്താക്കിയിട്ടും അദ്ദേഹം നിരത്തിയ കണക്കുകളിൽ തൃപ്തികരമായ വിശദീകരണമില്ലാതെ സിപിഎം ഇരുട്ടിൽ തപ്പുന്ന കാഴ്ചയാണിപ്പോൾ നാം കാണുന്നത്. പാർട്ടി ആവശ്യത്തിനായി ജനങ്ങളിൽനിന്നു പിരിച്ച പണത്തിന്റെ കണക്ക് മാധ്യമങ്ങളോടോ സമൂഹത്തോടോ പറയേണ്ടതില്ലെന്ന വാദമാണു സിപിഎം ഉയർത്തുന്നത്. അങ്ങനെ ചെയ്യുന്നതു സംഘടനാരീതിയല്ലെന്നാണു വിശദീകരണം. രാഷ്ട്രീയപാർട്ടികൾ പിരിച്ചെടുക്കുന്ന പണം ജനങ്ങളുടേതാണെന്ന വസ്തുതയാണ് ആ പാർട്ടി മറന്നുപോവുന്നത്.

ആവശ്യമെങ്കിൽ പാർട്ടി ബന്ധുക്കൾക്കു മുൻപാകെ കണക്ക് അവതരിപ്പിക്കുമെന്നുകൂടി സിപിഎം പറയുമ്പോൾ അതല്ല ജനത്തെ മാനിക്കുന്ന മറുപടിയെന്ന് കേൾക്കുന്നവർക്കു മാത്രമല്ല, പറയുന്നവർക്കും അറിയാം. ഇത്തരത്തിൽ പൊതുപണം സ്വന്തം പോക്കറ്റിലാക്കുന്നവർ പാർട്ടിയിലുണ്ടെങ്കിൽ അവർക്കെതിരെ കടുത്ത നടപടിയെടുത്തുവേണം ജനങ്ങളുടെ വിശ്വാസം ആർജിക്കാൻ. പകരം, അതു ചോദ്യം ചെയ്യുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കുന്നതും കുറ്റാരോപിതർക്കു സംരക്ഷണമൊരുക്കുന്നതും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ അന്തസ്സിനു ചേർന്നതല്ല.

അധികാരധാർഷ്ട്യത്തിന്റെയും അസഹിഷ്ണുതയുടെയും കയ്യൂക്കിന്റെയും ഭാഷ അറിയാവുന്നവരായി സിപിഎമ്മിനോളം ആരുണ്ട് എന്ന ചോദ്യംകൂടി പയ്യന്നൂരിൽ ഇപ്പോൾ മുഴങ്ങുന്നുണ്ട്. കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തലിനെത്തുടർന്നു ടി.ഐ.മധുസൂദനൻ എംഎൽഎ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു കോൺഗ്രസ്, ബിജെപി പ്രവർത്തകർ നടത്തിയ ജാഥകൾക്കുനേരെ പയ്യന്നൂർ നഗരത്തിലുണ്ടായ അക്രമങ്ങളും നാടിനെ ഭീതിയിലാഴ്ത്തി. എന്നാൽ, പയ്യന്നൂരിൽ ഉണ്ടായത് അവിചാരിത അക്രമമല്ലെന്നും ബോധപൂർവം നൽകിയ മുന്നറിയിപ്പാണെന്നുമാണു സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞത്. നേതൃത്വത്തെ ആക്ഷേപിക്കുന്നതിന് അപകടകരമായ ഇടപെടലുമായി ചില ആളുകൾ മുന്നോട്ടുവരുന്നുണ്ടെന്നും അവർക്കുള്ള ‘സാംപിൾ വെടിക്കെട്ടാ’ണു നടന്നതെന്നും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശികനേതാവുതന്നെ വിളിച്ചുപറയുമ്പോൾ സമാധാനകാംക്ഷികൾക്ക് അവിടെയെങ്ങനെ ജീവിക്കാനാകും? ADVERTISEMENT Go AD-FREE

ഈ ഫണ്ട് തിരിമറി വർഷങ്ങൾക്കുമുൻപേ കേരളത്തിനു മുന്നിലെത്തിയതാണ്. 2016ൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ധനരാജിന്റെ പേരിലുള്ള രക്തസാക്ഷി ഫണ്ട്, പാർട്ടി ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നിവയിൽ വൻ തിരിമറി നടന്നതായി നാലു വർഷംമുൻപ് തെളിവു സഹിതം മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു. ഇതു ശരിവച്ചാണ് ഇപ്പോൾ കുഞ്ഞിക്കൃഷ്ണന്റെ പരസ്യപ്രതികരണം. ക്രമക്കേടുകൾ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർക്ക് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി. ഈ വെളിപ്പെടുത്തലുകളുമായി കുഞ്ഞിക്കൃഷ്ണന്റെ പുസ്തകം ഉടനെ പുറത്തിറങ്ങും.

ഇതിനിടെ, രക്തസാക്ഷി ഫണ്ടിലെ ക്രമക്കേടുമായി ബന്ധപ്പെട്ടെ‍ാരു ആരോപണം തിരുവനന്തപുരത്തുനിന്നും ഉയർന്നിട്ടുണ്ട്. ക്രമക്കേടിന്റെ പേരിൽ സിപിഎമ്മിൽ അച്ചടക്കനടപടി നേരിട്ട മുൻ ലോക്കൽ സെക്രട്ടറി സിഐടിയു ജില്ലാ ഭാരവാഹിയായെന്നാണ് ആരോപണം.

പല രാജ്യങ്ങളിലും രാഷ്ട്രീയപാർട്ടികൾ ഫണ്ട് ശേഖരണത്തിലും മറ്റും പുലർത്തുന്ന പൂർണസുതാര്യത നിയമം അനുശാസിക്കുന്നതിനപ്പുറത്ത് ഉത്തമമായ രാഷ്ട്രീയ സംസ്കാരംകൊണ്ടുകൂടിയാണ്. എന്നാൽ, രക്തസാക്ഷിത്വത്തെപ്പോലും പാർട്ടിനേതാക്കൾ പണസമ്പാദനത്തിന് ഉപയോഗിക്കുകയാണെന്ന ആരോപണമാണിപ്പോൾ സിപിഎം പയ്യന്നൂരിൽ നേരിടുന്നത്. ഇനിയെങ്കിലും ഫണ്ട് തിരിമറിക്കു പിന്നിലെ സത്യാവസ്ഥ പിരിവു നൽകിയ ജനത്തെ അറിയിക്കാനുള്ള നീതിബോധം ആ പാർട്ടിക്കുണ്ടാകണം. അല്ലാതെ, തെറ്റു ചെയ്തവരെ സംരക്ഷിക്കുകയും ചൂണ്ടിക്കാട്ടിയവരെ ശിക്ഷിക്കുകയും ചെയ്യുമ്പോൾ കാലത്തിന്റെ കണക്കുപുസ്തകത്തിലാവും അതിനുള്ള മറുപടി തെളിയുക. ADVERTISEMENT GO AD-FREE English Summary:
CPM Accused of Massive Fund Embezzlement in Kannur
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156933