search

നീതികേടിൽനിന്ന് ‌വിമുക്തി വേണം

cy520520 Yesterday 11:52 views 976
  



പ്രതിസന്ധികളോട് എതിരിട്ട് രാജ്യത്തെ കാത്തവർ വിരമിച്ച് സ്വന്തം നാട്ടിലേക്കു മടങ്ങിയെത്തുമ്പോൾ അവരെ കാത്തിരിക്കുന്നത് മറ്റൊരു പോരാട്ടമാണ്; അർഹമായ നീതിക്കും അന്തസ്സോടെയുള്ള ജീവിതത്തിനും വേണ്ടിയുള്ള പോരാട്ടം. കടുത്ത അവഗണനയ്ക്കും ചുവപ്പുനാടയ്ക്കും മുന്നിൽ പകച്ചുനിൽക്കുകയാണ് കേരളത്തിലെ വിമുക്തഭടൻമാർ. നല്ലൊരു കാലം രാഷ്ട്രത്തിനായി ഉഴിഞ്ഞുവച്ചവരോട് ഭരണകൂടം കാണിക്കുന്ന നിഷേധാത്മക പ്രതികരണം അങ്ങേയറ്റം നിരാശാജനകമാണെന്നു പറയാതെ വയ്യ.  

വിമുക്തഭടൻമാർക്കു കേരളത്തിൽ ലഭിക്കുന്ന പരിഗണന എന്താണെന്ന ഗൗരവതരമായ ചോദ്യമാണ് ഇക്കഴിഞ്ഞദിവസം ലഫ്. ജനറൽ ഉണ്ണി നായർ മലയാള മനോരമയിൽ എഴുതിയ ‘സൈനികരുടെ സ്വന്തം നാടിന് ഇത്രയും മതിയോ?’ എന്ന ലേഖനം ഉയർത്തുന്നത്. ജനസംഖ്യാനുപാതംവച്ചു നോക്കിയാൽ, ഏറ്റവും കൂടുതൽ സൈനികരെ രാജ്യത്തിനു സംഭാവന ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഏകദേശം 1.95 ലക്ഷം വിമുക്തഭടന്മാരും എൺപത്തയ്യായിരത്തോളം പ്രതിരോധ കുടുംബപെൻഷൻകാരും ഇവിടെയുണ്ട്; പ്രതിരോധവകുപ്പിന്റെ ആനുകൂല്യങ്ങളെ ആശ്രയിച്ചു കഴിയുന്നവർ. എന്നാൽ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കടുത്ത വിവേചനമാണ് കേരളം നേരിടുന്നത്. പഞ്ചാബിലും ഹരിയാനയിലും ലഭ്യമാകുന്ന സൗകര്യങ്ങളുടെ പകുതിപോലും കേരളത്തിലെ സൈനിക കുടുംബങ്ങൾക്കു ലഭിക്കുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു.  

ആരോഗ്യ സംരക്ഷണരംഗത്തെ അപര്യാപ്തതയാണ് ഇതിൽ ഏറ്റവും പ്രധാനം. 2.8 ലക്ഷത്തോളം ഗുണഭോക്താക്കളുള്ള കേരളത്തിൽ വെറും 15 ഇസിഎച്ച്എസ് (എക്സ്–സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം) ക്ലിനിക്കുകൾ മാത്രമാണുള്ളത്. കേരളത്തിലുള്ളതിന്റെ പകുതി മാത്രം ഗുണഭോക്താക്കളുള്ള ഹരിയാനയിൽ 28 ക്ലിനിക്കുകളുണ്ടെന്ന് ഓർക്കുക. കേരളത്തിലെ അത്രതന്നെ ഗുണഭോക്താക്കളുള്ള പഞ്ചാബിലാകട്ടെ 40 ക്ലിനിക്കുകളുണ്ട്. വിവേചനത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് അമ്പരപ്പിക്കുന്ന ഈ കണക്കുകൾ.  
    

  • 10 കൊല്ലം മുൻപ് 10,000 കോടി, ഇന്ന് മലയാളി ലക്ഷം കോടിപതി; കോവിഡനന്തരം പണമൊഴുകി; എങ്ങനെ സമ്പാദിച്ചു ഈ തുക? ഇതാ ആ വഴി
      

         
    •   
         
    •   
        
       
  • 46 ലക്ഷം 27,000 ആയതെങ്ങനെ? കരാറുകാരന് കൊടുത്തത് എത്ര ലക്ഷം? തിരിമറിക്ക് വ്യാജ രസീതു ബുക്ക്; കുഞ്ഞിക്കൃഷ്ണന്റെ പുസ്തകത്തിൽ സിപിഎം കുടുങ്ങുമോ?
      

         
    •   
         
    •   
        
       
  • കണ്ണ് ചൂഴ്‌ന്നു, വസ്ത്രം വലിച്ചുകീറി, മുഖം അടിച്ചുതകർത്തു: പെൺപോരാളികളെ ഭയക്കുന്ന ഇറാൻ: പരസ്യമായി തൂക്കിക്കൊന്നാലും കെടാതെ ഈ പ്രതിഷേധജ്വാല
      

         
    •   
         
    •   
        
       
MORE PREMIUM STORIES


വാർധക്യസഹജമായ അസുഖങ്ങളാൽ വലയുന്ന മുൻ സൈനികരും വിധവകളും മരുന്നിനും ചികിത്സയ്ക്കുമായി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരുന്നത് തികഞ്ഞ മര്യാദകേടുതന്നെയാണ്. കാസർകോട്ടുനിന്നു ചികിത്സയ്ക്കായി തിരുവനന്തപുരത്തും കൊച്ചിയിലും എത്തേണ്ടി വരികയെന്നത് സങ്കടകരമാണ്. നിലവിലുള്ള സ്വകാര്യാശുപത്രികൾക്കു പുറമേ, പ്രധാനപ്പെട്ട സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രികളെക്കൂടി ഇസിഎച്ച്എസ് ശൃംഖലയിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പ്രതിരോധമന്ത്രാലയം അടിയന്തരമായി ഇടപെട്ടേ മതിയാകൂ. പുതിയ പോളിക്ലിനിക്കുകൾ അനുവദിക്കുന്നതിനൊപ്പം നിലവിലുള്ളവ ആധുനികവൽക്കരിക്കുകയും വേണം.

വിമുക്തഭടന്മാരുടെ പ്രശ്നങ്ങൾ പറയുമ്പോൾ മിക്കപ്പോഴും സൈനികരുടെ കുടുംബങ്ങളെ വിസ്മരിക്കാറുണ്ട്. ‘സ്പർശ്’ പോലുള്ള ഡിജിറ്റൽ സംവിധാനങ്ങളിലെ സാങ്കേതികപിഴവുകൾ കാരണം പെൻഷൻ തടസ്സപ്പെടുന്നു. പോർട്ടലിലെ സാങ്കേതിക നൂലാമാലകളിൽ കുടുങ്ങിപ്പോകുന്ന പ്രായമായ സ്ത്രീകൾക്ക് ഓഫിസുകൾ കയറിയിറങ്ങാൻ കഴിയാത്ത അവസ്ഥയുണ്ട്. താലൂക്ക് തലത്തിൽ ഇവർക്കായി പ്രത്യേക സഹായകേന്ദ്രങ്ങൾ അത്യാവശ്യമാണ്. പെൻഷൻ സംബന്ധമായ പരാതികൾ പരിഹരിക്കാനുള്ള അദാലത്തുകൾ ഉത്തരേന്ത്യയിൽ വർഷത്തിൽ പലതവണ നടക്കുമ്പോൾ, കേരളത്തിൽ വർഷങ്ങൾ കൂടുമ്പോൾ അപൂർവമായി മാത്രം സംഭവിക്കുന്ന ഒന്നായി ഇതു മാറിയിരിക്കുന്നു.  

വിമുക്തഭടന്മാരുടെ പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ കൂടുതൽ സമ്മർദം ചെലുത്തേണ്ടതുണ്ട്. അതിർത്തി കാത്തവർക്കു സ്വന്തം മണ്ണിൽ അർഹമായ ആദരവും സംരക്ഷണവും ഉറപ്പാക്കാൻ വൈകിക്കൂടാ. അവർക്കുവേണ്ടതു സഹതാപമല്ല, നീതിപൂർവമായ പരിഗണനയാണ്. വിമുക്തഭടന്മാരുടെ പുനരധിവാസത്തിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കാൻ സംസ്ഥാന സർക്കാരിനും ബാധ്യതയുണ്ട്. ലോജിസ്റ്റിക്സ്, സുരക്ഷ, സാങ്കേതിക മേഖലകളിൽ വിമുക്തഭടൻമാർക്കുള്ള വൈദഗ്ധ്യം കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഐടി പാർക്കുകളിലോ േവണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. വിലപിടിച്ച മനുഷ്യശേഷി ഇങ്ങനെ പാഴാക്കിക്കളയുന്നത് സംസ്ഥാനത്തിനു വലിയ നഷ്ടമാണ്.  

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ വിമുക്തഭടന്മാർക്കു ലഭിക്കുന്ന മറ്റു സൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും കേരളം ഏറെ പിന്നിലാണ്. കേരളത്തിലെ വിമുക്തഭടൻമാരോടും കുടുംബങ്ങളോടുമുള്ള അവഗണന എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. യുദ്ധകാലത്ത് സൈനികരെ വന്ദിക്കുന്നവർ, യൂണിഫോമിൽനിന്നു പുറത്തിറങ്ങുമ്പോൾ അവരെ മറന്നുപോകുന്നത് തികഞ്ഞ നന്ദികേടാണ്. കാവലാളുകളെ മറക്കുന്ന രാഷ്ട്രം സ്വയം വിസ്മൃതിയിലേക്ക് ആണ്ടുപോകുമെന്ന് യുഎസ് മുൻ പ്രസിഡന്റ് കാൽവിൻ കൂളിഡ്ജ് പറഞ്ഞത് ഇവിടെ ഓർക്കാവുന്നതാണ്. English Summary:
Neglect Faced by Kerala\“s Ex-Servicemen and Their Families
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156966