search

നിയമ ലംഘനം വീണ്ടും; മേയറും സിറ്റി പൊലീസ് കമ്മിഷണറും ഇടപെടുമോ? കുരുക്കഴിക്കാൻ വഴി കാട്ടുമോ?

LHC0088 Yesterday 11:51 views 407
  

  



തിരുവനന്തപുരം ∙ കോർപറേഷൻ ഭരണ നേതൃത്വത്തിലും സിറ്റി പൊലീസ് തലപ്പത്തും മാറ്റം വന്നതോടെ മോഡൽ സ്കൂൾ ജംക‍്ഷൻ– അരിസ്റ്റോ ജംക‍്ഷൻ റോഡിൽ സ്വകാര്യ ദീർഘദൂര ബസുകൾ നിയമ ലംഘനം വീണ്ടും. രണ്ടു വരി പാതയുടെ രണ്ടു വശത്തുമായി ദീർഘ സമയം നിർത്തിയിടുന്നതു കാരണം മറ്റു വാഹനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ കുരുക്കിൽപെട്ടത് മണിക്കൂറുകളോളം. പൊതു ജനങ്ങൾക്ക് സുഗമ യാത്രയൊരുക്കാൻ പുതിയ മേയറും സിറ്റി പൊലീസ് കമ്മിഷണറും ഇടപെടണമെന്ന ആവശ്യം ശക്തമായി.   തകർന്നു കിടക്കുന്ന അരിസ്റ്റോ ജംക്‌ഷനിലെ റോഡ്.

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപത്തോട് അനുബന്ധിച്ച് കിഴക്കേകോട്ടയിൽ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എംജി റോഡു വഴി പോകേണ്ട വാഹനങ്ങൾ കൂടിയെത്തിയതോടെയാണ് പനവിള മുതൽ തമ്പാനൂർ വരെ ഇന്നലെ കുരുക്കുണ്ടായത്. പാർക്ക് ചെയ്യാൻ സ്വന്തമായി സ്ഥലമുണ്ടെങ്കിലും ബസുകൾ സർവീസ് ആരംഭിക്കുന്നത് മോഡൽ സ്കൂൾ ജംക‍്ഷൻ മുതൽ അരിസ്റ്റോ ജംക‍്ഷൻ വരെയുള്ള റോഡിന്റെ ഒരു വരിയിലാണ്.

സർവീസ് ആരംഭിക്കേണ്ട സമയത്തിനും മണിക്കൂറുകൾക്ക് മുൻപേ ഇവിടം സ്വകാര്യ ബസുകളാൽ നിറയും. മറ്റു വാഹനങ്ങൾക്കു പോകാൻ കഷ്ടിച്ച് ഒരു വരി റോഡ് മാത്രമാണ് ലഭിക്കുന്നത്. വൈകിട്ടാണ് ദുരിതമേറെ. വാഹനങ്ങൾ കുരുക്കിൽപെടുന്നതു കാരണം റെയിൽവേയെ ആശ്രയിക്കുന്ന യാത്രക്കാർക്ക് മിക്കപ്പോഴും ട്രെയിൻ കിട്ടാറില്ല. അരിസ്റ്റോ ജംക‍്ഷനിൽ നിന്ന് വലത്തേക്ക് തിരിയുന്ന ഭാഗത്തു വരെ ബസുകൾ പാർക്ക് ചെയ്തിട്ടുള്ളതു കാരണം യു ടേൺ എടുക്കാനും വാഹന ഡ്രൈവർമാർ പാടു പെടുന്നുണ്ടെന്നാണ് പരാതി.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുൻ കോർപറേഷൻ ഭരണ സമിതിയുടെ കാലത്ത് കൂടിയ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ സ്വകാര്യ ദീർഘദൂര സർവീസുകൾ സംഗീത കോളജ്– നോർക്ക റോഡിൽ നിന്നാരംഭിക്കണമെന്ന് മേയർ നിർദേശിച്ചിരുന്നു. എന്നാൽ വാഹനങ്ങൾ തിരിയാൻ എളുപ്പമല്ലെന്ന കാരണം പറഞ്ഞ് സ്വകാര്യ ബസുകൾ ഉഴപ്പി. പാർക്കിങ് യാർഡുകളിൽ നിന്ന് സർവീസ് ആരംഭിക്കാമെന്ന് അധികൃതർക്ക് അന്ന് ഉറപ്പു നൽകി. എന്നാൽ കോർപറേഷൻ ഭരണസമിതിയും സിറ്റി പൊലീസ് കമ്മിഷണറും മാറിയതിനു പിന്നാലെ ബസുകൾ കൂട്ടത്തോടെ റോഡിലേക്കിറക്കിയിരിക്കുകയാണ്.

കുരുക്കായി കുഴിയും
തിരുവനന്തപുരം∙ സ്വകാര്യ ദീർഘ ബസുകളുടെ അനധികൃത പാർക്കിങ് കാരണം യാത്രക്കാർ ബുദ്ധിമുട്ടുന്ന മോഡൽ സ്കൂൾ ജംക‍്ഷൻ– അരിസ്റ്റോ ജംക‍്ഷൻ റോഡിൽ കുരുക്കിന്റെ ആക്കം കൂട്ടി റോഡിലെ കുഴിയും. ഗണപതി ക്ഷേത്രത്തിനു മുൻവശത്തും സമീപത്തുമായി റോഡ് പൂർണമായി തകർന്നിട്ട് മാസങ്ങളായെങ്കിലും കുഴിയടക്കാൻ നടപടിയില്ല.

സുവിജ് മാൻഹോൾ നിറഞ്ഞൊഴുകിയാണ് ഗണപതി ക്ഷേത്രത്തിനു മുന്നിലെ റോഡ് ആദ്യം തകർന്നത്. സുവിജ് പ്രശ്നം പരിഹരിച്ചെങ്കിലും റോഡ് നന്നാക്കേണ്ട പൊതുമരാമത്ത് വകുപ്പ് അനങ്ങിയില്ല. ഇടയ്ക്ക് മെറ്റൽ പാകി റോഡ് നിരപ്പാക്കിയെങ്കിലും വാഹനങ്ങൾ പോകുമ്പോൾ മെറ്റൽ തെറിച്ച് യാത്രക്കാരുടെ ശരീരത്തിൽ പതിക്കുന്നതു സംബന്ധിച്ച് പരാതിയുയർന്നു. ഇതിനിടെ റോഡ് ഒരു ഭാഗം പൂർണമായി പൊളിച്ചിട്ടു. ആഴ്ചകൾ കഴിഞ്ഞിട്ടും കുഴി മൂടാൻ നടപടിയില്ല. English Summary:
Thiruvananthapuram traffic congestion is caused by illegal parking of private buses near Model School Junction. The congestion is worsened by potholes and lack of road maintenance, causing significant delays and inconvenience for commuters. Urgent action is needed from authorities to enforce parking regulations and repair the damaged roads to alleviate the traffic issues.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158860