search

ബോസ് കൃഷ്ണമാചാരി െകാച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്നു രാജി വച്ചു; പകരക്കാരനെ കണ്ടെത്താൻ നടപടികൾ തുടങ്ങി

cy520520 Yesterday 11:51 views 658
  



കൊച്ചി ∙ പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി െകാച്ചി ബിനാെല ഫൗണ്ടേഷനിൽ നിന്ന് രാജി വച്ചു. കൊച്ചി–മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്നു അദ്ദേഹം. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചതായി ഫൗണ്ടേഷൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.  

  • Also Read ജനുവരി 14 മുതൽ 18 വരെയുള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈൻ   


കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ  സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നു ഫൗണ്ടേഷന്‍ ചെയർപഴ്സൺ ഡോ. വി.വേണു വ്യക്തമാക്കി.

2025 ഡിസംബർ 12ന് ആരംഭിച്ച് 110 ദിവസത്തിനു ശേഷം 2026 മാർച്ച് 26നാണ് ബിനാലെ സമാപിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സമകാലീന കലാമേളയായ ബിനാലെയുടെ ആറാം പതിപ്പ് കൊച്ചിയിൽ നടക്കുന്നതിനിടെയാണ് പ്രസിഡന്റ് രാജിവച്ചിരിക്കുന്നത്. ‌
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Bose Krishnamachari resignation from the Kochi Biennale Foundation marks a significant shift in the Indian art scene. He stepped down due to family reasons, after serving as the president and trust member. The foundation has already begun the process of finding a suitable replacement to lead the Kochi Muziris Biennale.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156576