cy520520•The day before yesterday 11:51• views 342
കൊല്ലം ∙ ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽനിന്നും കണ്ടെടുത്ത വാജിവാഹനം യഥാർഥമാണോയെന്ന് എസ്ഐടി പരിശോധിക്കും. ശബരിമലയിലെ പഴയ കൊടിമരത്തിൽ ഉണ്ടായിരുന്നതായിരുന്നു ഈ വാജിവാഹനം. കണ്ടെടുത്ത വാജിവാഹനം കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി ഹാജരാക്കിയിരുന്നു. എന്നാൽ സ്വർണക്കൊള്ള കേസിൽ ഭാഗമല്ലാത്ത വാജിവാഹനം എന്തിന് എസ്ഐടി കണ്ടെടുത്തു എന്നതരത്തിൽ ചർച്ചകളുണ്ടായിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് എസ്ഐടിയുടെ പുതിയ നീക്കം.
Also Read ശബരിമലയിൽ പൊലീസ് നിയന്ത്രണം പാളി; പതിനെട്ടാം പടിയിൽ വീണ് അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപ്പെരിയോന്റെ കാല്‍മുട്ട് പൊട്ടി
പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞ വാജി വാഹനത്തിനു പതിനൊന്നു കിലോ തൂക്കമാണുള്ളത്. 2017ൽ ശബരിമലയിലെ കോൺക്രീറ്റ് നിർമിത കൊടിമരം മാറ്റിയിരുന്നു. ഇതിൽ സ്ഥാപിച്ചിരുന്ന വാജിവാഹനമാണ് തന്ത്രി വീട്ടിൽ സൂക്ഷിച്ചത്. കോൺക്രീറ്റ് കൊടിമരത്തിനു പകരം തേക്കിൽ തീർത്ത സ്വർണം പൊതിഞ്ഞ പുതിയ കൊടിമരമാണ് സ്ഥാപിച്ചത്. ഈ കൊടിമര നിർമാണത്തിൽ ഒട്ടേറെ പരാതികൾ ഉയർന്നിരുന്നു. അതിലൊന്നു വാജിവാഹനത്തെ കുറിച്ചായിരുന്നു.
Also Read ആനന്ദദർശനം: ശരണമന്ത്രത്താൽ മുഖരിതമായി സന്നിധാനം, മകരജ്യോതി തൊഴുത് ഭക്തലക്ഷങ്ങൾ
സ്വർണക്കൊള്ളയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോഴും വാജി വാഹനം ചർച്ചയായി. വാജിവാഹനം സമ്പന്നനു നൽകി എന്ന തരത്തിലായിരുന്നു ആരോപണം. ഇതിനുള്ള മറുപടിയായി വാജിവാഹനം തന്റെ പക്കലുണ്ടെന്നും വീട്ടിൽ പൂജാമുറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും തന്ത്രി കണ്ഠര് രാജിവര് അറിയിച്ചു. ഒപ്പം വിവാദമുണ്ടായ പശ്ചാത്തലത്തിൽ വാജി വാഹനം തിരിച്ചെടുക്കണമെന്നും ദേവസ്വം ബോർഡിനോടു തന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് എസ്ഐടി വീട്ടിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് വാജിവാഹനം കണ്ടെടുത്തത്. നിലവിൽ കണ്ടെടുത്ത വാജിവാഹനം യഥാർഥത്തിലുള്ളതാണോ എന്നാണ് പരിശോധിക്കുക. 2017ൽ കൊടിമരം മാറ്റി സ്ഥാപിക്കുമ്പോൾ യുഡിഎഫ് സർക്കാർ നിയമിച്ച ദേവസ്വം ബോർഡാണ് ഭരണത്തിലുണ്ടായിരുന്നത്.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Vajivahanam investigation focuses on the authenticity of the artifact recovered in connection with the Sabarimala gold scam. The Special Investigation Team (SIT) is verifying if the Vajivahanam seized from Tantri Kandhar Rajeevar\“s residence is the original one from the old Sabarimala flag post.