deltin33•The day before yesterday 11:51• views 600
മാറനല്ലൂർ ∙ പഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിൽ തൂക്കിയ കാവിഹാരം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ മാറനല്ലൂർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. മൂന്നു മണിക്കൂർ നീണ്ട ഉപരോധത്തിനൊടുവിൽ വാഹനത്തിലെ ഹാരം പൊലീസ് സാന്നിധ്യത്തിൽ ജീവനക്കാർ നീക്കി. ഇതോടെ സമരം അവസാനിച്ചു.
Also Read രണ്ടു ഫോണുകൾ തുറന്നു പരിശോധിക്കാൻ പൊലീസ്; പാസ്‍വേഡ് നൽകാതെ രാഹുൽ: അതിജീവിതയുടെ രഹസ്യമൊഴിയെടുക്കാൻ നീക്കം
കഴിഞ്ഞ തവണ ഇടതു ഭരണസമിതി അധികാരത്തിലേറിയപ്പോൾ പഞ്ചായത്തിലെ ഔദ്യോഗിക വാഹനമായ ജീപ്പിൽ ചുവന്ന ഹാരം തൂക്കി. ബിജെപി–കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചതോടെ ഹാരം മാറ്റാൻ നിർബന്ധിതരായി. ഇക്കുറി ബിജെപി അധികാരമേറ്റതിനു പിന്നാലെ വാഹനത്തിൽ കാവിഹാരം പ്രത്യക്ഷപ്പെട്ടു. പ്രതിഷേധിച്ച ഇടത് അംഗങ്ങൾ വിയോജന കുറിപ്പ് നൽകി. പിന്നാലെയാണ് സെക്രട്ടറിയെ ഉപരോധിച്ചത്.
Also Read പ്രത്യേക തദ്ദേശ തിരഞ്ഞെടുപ്പ്; യുഡിഎഫിന് മുൻതൂക്കം; മൂന്നിൽ 2 വാർഡും യുഡിഎഫിന്
പഞ്ചായത്ത് വാഹനത്തിന്റെ കസ്റ്റോഡിയൻ സെക്രട്ടറി ആയതിനാൽ ഇടത് മുന്നണിയിലെ 8 അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ 3 മണിയോടെ ചേംബറിലെത്തി ഉപരോധിച്ചു. വൈകിട്ട് 6 മണിവരെ നീണ്ടു. പൊലീസെത്തി ചർച്ച നടത്തിയിട്ടും സമരക്കാർ പിന്തിരിഞ്ഞില്ല. തുടർന്ന് സെക്രട്ടറിയുടെ നിർദേശ പ്രകാരം ജീവനക്കാർ വാഹനത്തിലെ കാവിഹാരം അഴിച്ചു മാറ്റിയതിനുശേഷമാണ് സമരം അവസാനിച്ചത്.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Protest by left-wing members regarding the saffron garland on a panchayat vehicle in Maranalloor. The protest ended after the garland was removed by employees in the presence of the police.