search

രണ്ടു ഫോണുകൾ തുറന്നു പരിശോധിക്കാൻ പൊലീസ്; പാസ്‍വേഡ് നൽകാതെ രാഹുൽ: അതിജീവിതയുടെ രഹസ്യമൊഴിയെടുക്കാൻ നീക്കം

LHC0088 Yesterday 11:51 views 947
  

  



പത്തനംതിട്ട ∙ ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസിന്റെ ആദ്യ തെളിവെടുപ്പ്. രാഹുലുമായി തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയ എസ്ഐടി സംഘം 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ് നടത്തിയത്. ശേഷം പൊലീസ് സംഘം രാഹുലുമായി എആർ ക്യാംപിലേക്ക് മടങ്ങി. നേരത്തേ രാഹുലിന്റെ അടൂരിലെ വീട്ടിലും തെളിവെടുപ്പിനു എത്തിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞു തിരികെ പൊലീസ് വാഹനത്തിലേക്കു കയറുന്നതിനു മുൻപായി എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവർത്തകർ ആവർത്തിച്ചു ചോദിച്ചെങ്കിലും ഒന്നും പറയാതെ രാഹുൽ വാഹനത്തിൽ കയറി. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ പുഞ്ചിരിച്ച മുഖവുമായി ഹോട്ടലിലേക്ക് കയറിയ രാഹുലിന്റെ മുഖത്തു പക്ഷേ മടങ്ങിയപ്പോൾ ചിരിമാഞ്ഞു.

  • Also Read ‘അതിജീവിതനൊപ്പം’; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ അതിജീവിത പരാതി നൽകി, കേസെടുക്കും   


ഹോട്ടലിലെ റജിസ്റ്ററിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. റജിസ്റ്ററിൽ സംഭവദിവസം 408–ാം നമ്പർ മുറി അതിജീവിതയുടെ പേരിലാണുള്ളത്. അതേസമയം ഒപ്പമുണ്ടായിരുന്നയാളുടെ പേര് രാഹുൽ ബി.ആർ എന്നാണ്. ഇതാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ യഥാർഥ പേര്. എന്നാൽ സംഭവദിവസം ഇവർ ഹോട്ടലിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചില്ല. 21 മാസം പിന്നിട്ടതിനാൽ ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലായിരുന്നു. ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതിനായി ഹാർഡ്ഡിസ്ക് പൊലീസ് കണ്ടെടുത്തു.   രാഹുൽ മാങ്കൂട്ടത്തിലുമായി എസ്ഐടി സംഘത്തിന്റെ തെളിവെടുപ്പ് (Photo: Manorama News)

തെളിവെടുപ്പിൽ ഹോട്ടലും മുറിയും രാഹുൽ തിരിച്ചറിഞ്ഞതായാണ് വിവരം. ഹോട്ടലിലെ 408ാം നമ്പർ മുറിയിൽ എത്തിയിരുന്നതായും രാഹുൽ പൊലീസിനോടു സമ്മതിച്ചു. 2024 ഏപ്രിൽ 8ന് ഉച്ചയ്ക്ക് 1.45 ഓടെ ഇവിടെ എത്തിയതായും യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചതായും സമ്മതിച്ചു. എന്നാൽ പീഡനത്തെ കുറിച്ചുള്ള പൊലീസിന്റെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മൗനമായിരുന്നു മറുപടി. ഇന്നു രാവിലെ 5.40 ഓടെയാണ് പത്തനംതിട്ട എആർ ക്യാംപിൽനിന്നും തിരുവല്ലയിലേക്കു രാഹുലുമായി പൊലീസ് സംഘം പുറപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു അതിജീവിതയുടെ പരാതി. പ്രതിഷേധം കണക്കിലെടുത്ത് വൻ പൊലീസ് സംഘം ഹോട്ടലിനു മുൻപിൽ നിലയുറപ്പിച്ചിരുന്നു.
    

  • സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
      

         
    •   
         
    •   
        
       
  • ‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
      

         
    •   
         
    •   
        
       
  • കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


അതിനിടെ, രാഹുൽ ഉപയോഗിച്ചിരുന്ന രണ്ടു ഫോണുകളും തുറന്നു പരിശോധിക്കാൻ പൊലീസ് നീക്കം തുടങ്ങി. പാലക്കാട്ടുനിന്നും കസ്റ്റഡിയിൽ എടുത്തപ്പോൾ രാഹുൽ ഉപയോഗിച്ച ഒരു ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. പിന്നാലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ മറ്റൊരു ഫോണും പൊലീസിനു ലഭിച്ചു. രണ്ടു ഫോണുകളാണ് താൻ ഉപയോഗിക്കുന്നതെന്ന് രാഹുൽ മൊഴി നൽകിയിരുന്നു.  

അതേസമയം ഫോൺ തുറക്കുന്നതിനുള്ള പാസ്‍വേഡ് നൽകാൻ രാഹുൽ വിസമ്മതിച്ചു. കേസിൽ തനിക്കു അനുകൂലമായ രേഖകൾ ഫോണിലുണ്ടെന്നും പൊലീസ് അതു നശിപ്പിക്കുമെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫോൺ പരിശോധിക്കാൻ പൊലീസ് നീക്കം ആരംഭിച്ചു. അതേസമയം കാനഡയിലുള്ള അതിജീവിതയുടെ മോഴി രേഖപ്പെടുത്താനും പൊലീസ് ശ്രമം ആരംഭിച്ചു. ഇമെയിൽ മുഖാന്തരമാണ് അതിജീവിത രാഹുലിനെതിരെ പരാതി നൽകിയത്. വിഡിയോ കോൺഫറൻസിലൂടെ രഹസ്യ മൊഴിയെടുക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായി കോടതിയുടെ അനുമതി തേടും.ലൈംഗികപീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ 3 ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേട്ട് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച ജാമ്യഹർജി പരിഗണിക്കും. കസ്റ്റഡി അപേക്ഷ പരിഗണിക്കും മുൻപു ജാമ്യാപേക്ഷ പരിഗണിക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും പ്രതിഭാഗം വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വിഡിയോ കോൺഫറൻസ് വഴിയാണെന്നും മൊഴിയെടുത്താൽ 3 ദിവസത്തിനകം ഒപ്പിടണം എന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. English Summary:
Rahul Mamkootathil sexual assault case: On January 14, 2026, the SIT conducted evidence collection with remanded MLA Rahul Mamkootathil at a private hotel in Thiruvalla, where he admitted staying for about an hour with the survivor, while remaining silent on assault allegations.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158917