ബാങ്കോക്ക്∙ ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് ക്രെയിൻ വീണ് 28 മരണം. പ്രദേശിക സമയം 2 മണിക്കായിരുന്നു അപകടം. 195 യാത്രക്കാരാണ് ട്രെയിനിലുണ്ടായിരുന്നത്. ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ 80 പേർക്കു പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. ബാങ്കോക്കിൽ നിന്ന് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.
Also Read 4 കിലോമീറ്ററിൽ 14 കൊടുംവളവുകൾ; ദിവസവും പത്തിലേറെ അപകടം: ചിന്നിച്ചിതറിയ ശരീരഭാഗങ്ങൾ കണ്ട് മടുത്ത് നാട്ടുകാർ
നഖോൺ രത്ചസിമ പ്രവിശ്യയിലെ നോങ് നാം ഖുൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ അടുത്ത സ്റ്റേഷനിൽ എത്തവേ ക്രെയിൻ ട്രെയിനിനു മുകളിലേക്ക് വീഴുകയായിരുന്നു. തായ്‌ലൻഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കായാണ് ക്രെയിൻ സ്ഥാപിച്ചിരുന്നത്. അപകടത്തിൽ ട്രെയിനിന്റെ ചില കോച്ചുകൾ പാളം തെറ്റുകയും മറ്റൊരു കോച്ചിന് തീപിടിക്കുകയും ചെയ്തു.
Also Read ഉറ്റവർ ഇന്ന് അർജിത്തിന് വിട ചൊല്ലും; സുരേഷ് കുമാറിനെയും അമ്പിളിയെയും യാത്രയാക്കാൻ നാട് ഒഴുകിയെത്തി
വിദ്യാർഥികളും തൊഴിലാളികളുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിനു കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് തായ്‌ലൻഡ് അധികൃതർ പറഞ്ഞു. അപകടത്തെ തുടർന്ന് മേഖലയിലെ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ചില ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. യാത്ര മുടങ്ങിയവർക്ക് പണം തിരികെ നൽകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
സ്ട്രേഞ്ചർ തിങ്സ് വ്യത്യസ്തമാക്കിയത് ആ മൂന്ന് കാര്യങ്ങൾ; അദ്ഭുതക്കാഴ്ചയായി ‘വൺ ലാസ്റ്റ് അഡ്വഞ്ചർ’! ത്രില്ലർ സൈഫൈകൾ ഇഷ്ടമെങ്കിൽ ഇവ കൂടി കണ്ടോളൂ...
‘വിധികർത്താക്കളുടെ ആ രേഖകൾ കിട്ടിയാൽ തട്ടിപ്പ് തടയാം; കലോത്സവത്തിൽ ഫസ്റ്റ് കിട്ടിയെന്ന് പറയാനും നാണക്കേട്’; നൃത്തപരിശീലനത്തിൽ നവ്യ ആ തീരുമാനമെടുത്തു!
കട്ടിലിൽ ഇരുന്ന് തയാറാക്കിയ ഈണം; എസ്.രമേശൻ നായരുടെ വരികൾ; യുവജനോത്സവത്തിലെ സമ്മാനപ്പാട്ട്: ശ്രീവത്സൻ ജെ.മേനോൻ എഴുതുന്നു: ‘തിരുക്കുരൽ’
MORE PREMIUM STORIES
English Summary:
Crane Collapse on Moving Train Leaves 28 Dead in Bangkok: TThe Bangkok train accident resulted in 28 fatalities and 80 injuries after a construction crane collapsed onto a moving train. Authorities have launched an investigation into the tragedy, which occurred on the route to Ubon Ratchathani.