search

ആഗ്രഹം പോലെ ഭാര്യയെ പഠിപ്പിച്ചു സർക്കാർ ഉദ്യോഗസ്ഥയാക്കി; തിരിച്ചു കിട്ടിയത് ഡിവോഴ്സ് നോട്ടിസ്

LHC0088 2026-2-12 11:50:36 views 1117
  



ഭോപാൽ ∙ മധ്യപ്രദേശിൽ പൊലീസിൽ ചേരണമെന്ന ഭാര്യയുടെ ആഗ്രഹം സാധിക്കാൻ ഒപ്പം നിന്ന പുരോഹിതനു ലഭിച്ചത് വിവാഹമോചനത്തിനുള്ള നോട്ടിസ്. ഭർത്താവിന്റെ ജീവിതശൈലിയോടു പൊരുത്തപ്പെടാനാകാതെയാണ് യുവതി ഭോപാൽ കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. ഭർത്താവിന്റെ പരമ്പരാഗത വേഷവിധാനത്തിലും പെരുമാറ്റത്തിലും താൻ അസ്വസ്ഥയാണെന്നാണ് സബ് ഇൻസ്പെക്ടറായ യുവതിയുടെ പരാതി.

  • Also Read ടൂർ പോകാൻ സമ്മതിച്ചില്ല, വീടുവിട്ടിറങ്ങി; കരമനയിൽ നിന്ന് കാണാതായ 14 കാരി ഹൈദരാബാദിൽ, യാത്ര തിരിച്ച് പോലീസ്   


പൊലീസ് യൂണിഫോം അണിയണമെന്ന ഭാര്യയുടെ ആഗ്രഹത്തിനൊപ്പം നിന്ന പുരോഹിതൻ പരീക്ഷയിലടക്കമുള്ള തയാറെടുപ്പുകൾക്ക് പിന്തുണ നൽകി. എന്നാൽ സർക്കാർ സർവീസിൽ പ്രവേശിച്ചയുടൻ യുവതി ഭർത്താവിനോടു പരമ്പരാഗത തൊഴിൽ ഉപേക്ഷിക്കാനും വസ്ത്രധാരണം മാറ്റാനും ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാൻ തയാറാകാതിരുന്നതോടെ ഡിവോഴ്സ് നോട്ടിസ് അയക്കുകയായിരുന്നു. നിലവിൽ കേസ് കോടതിയുടെ പരിഗണനയിലാണ്. കൗൺസലിങ് നൽകിയിട്ടും ദമ്പതികൾ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. English Summary:
A Story of Support and Separation: Divorce news focuses on a priest in Madhya Pradesh who supported his wife\“s dream of becoming a police officer, only to receive a divorce notice after she achieved her goal. The wife cited incompatibility with her husband\“s traditional lifestyle as the reason for seeking divorce.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
167126