search

‘ആ 7 മണിക്കൂർ എന്തുകൊണ്ടു വൈകി?’: വിജയ്‍ക്ക് 6 മണിക്കൂർ സിബിഐ ചോദ്യ പരീക്ഷ; നാളെയും ഹാജരാകാൻ നോട്ടിസ്, എത്തില്ലെന്ന് താരം

LHC0088 The day before yesterday 11:50 views 486
  

  



ന്യൂഡൽഹി ∙ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നടനും ടിവികെ നേതാവുമായ വിജയ്‌യെ 6 മണിക്കൂർ സിബിഐ ചോദ്യം ചെയ്തു. നാളെയും അന്വേഷണ സംഘത്തിനു മുൻപാകെ ചോദ്യം ചെയ്യലിനു ഹാജരാകാൻ വിജയ്ക്ക് സിബിഐ നോട്ടിസ് നൽകി. എന്നാൽ വിജയ് ഹാജരാകില്ലെന്നാണ് വിവരം. 2025 സെപ്റ്റംബറിൽ കരൂരിലുണ്ടായ അപകടത്തെ കുറിച്ചും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സംഭവിച്ച വീഴ്ചയെ കുറിച്ചുമാണ് ഇന്നു പ്രധാനമായും സിബിഐ ചോദിച്ചത്. അതേസമയം റാലിയിൽ പങ്കെടുക്കാൻ വിജയ് എത്താൻ വൈകിയതിന്റെ കാരണങ്ങളും സിബിഐ ആരാഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  

  • Also Read ജനനായകൻ റിലീസ്: നിർമാതാക്കൾ സുപ്രീംകോടതിയിൽ, പൊങ്കലിന് തിയറ്ററിലെത്തിക്കാൻ നീക്കം   

LISTEN ON

റാലി നടന്ന സ്ഥലത്ത് 7 മണിക്കൂർ വൈകിയാണ് വിജയ് എത്തിയിരുന്നത്. ഈ സമയം ആൾക്കൂട്ടം നിയന്ത്രണാതീതമായി പെരുകാനും ആളുകൾ ക്ഷീണിക്കുന്നതിനും കാരണമായി. വിജയ്‌യുടെ കരൂരിലെ റാലിയിൽ തിക്കിലും തിരക്കിലും ഒൻപത് കുട്ടികൾ ഉൾപ്പെടെ 41 പേരാണ് മരിച്ചത്. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ നടപടികളാണ് അപകടത്തിനു കാരണമെന്ന് വിജയ് മൊഴി നൽകിയെന്നാണ് ലഭിക്കുന്ന സൂചന.

  • Also Read സെൻസർ ബോർഡിൽ നടന്നത് വലിയ അട്ടിമറി; വെളിപ്പെടുത്തലുമായി ‘ജനനായകൻ’ നിർമാതാവ്   
  വിജയ് വാഹനത്തിൽ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തുന്നു (ചിത്രം ∙ മനോരമ/ ജോസ്കുട്ടി പനയ്ക്കൽ)

ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഇന്നു രാവിലെയാണ് വിജയ് ഹാജരായത്. ഇതിനായി രാവിലെ 7നാണ് സ്വകാര്യ വിമാനത്തിൽ ചെന്നൈയിൽനിന്നു വിജയ് പുറപ്പെട്ടത്. ടിവികെ നേതാവ് ആദവ് അർജുനയും വിജയ്‌ക്കൊപ്പം ഡൽഹിയിൽ എത്തിയിട്ടുണ്ട്. സിബിഐക്കു മുന്നിലെത്തുന്നതിനു മുന്നോടിയായി സുരക്ഷയൊരുക്കണം എന്നാവശ്യപ്പെട്ട് ഡൽഹി പൊലീസിനു ടിവികെ കത്തു നൽകിയിരുന്നു. മറുപടിയായി സുരക്ഷയൊരുക്കുമെന്ന് ഡൽഹി പൊലീസും അറിയിച്ചു.  
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പാർട്ടി നേതാക്കളായ എൻ.ആനന്ദ്, ആദവ് അർജുന, നിർമൽ കുമാർ എന്നിവരെ രണ്ടു തവണ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദ്യമായാണു വിജയ്‌യെ ചോദ്യം ചെയ്യലിനു വിളിക്കുന്നത്. വിജയ് കരൂർ ദുരന്ത സമയത്ത് ഉപയോഗിച്ചിരുന്ന പ്രചാരണ വാഹനവും കഴിഞ്ഞ ദിവസം സിബിഐ വിശദമായി പരിശോധിച്ചിരുന്നു.

∙ ഇടിത്തീയായി ആദായ നികുതിക്കേസും

അതിനിടെ ‘ജന നായകൻ’ റിലീസ് പ്രശ്നത്തിലും കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐ ചോദ്യം ചെയ്യലിലും കുരുങ്ങിക്കിടക്കുന്ന വിജയിക്ക് മേൽ ഇടിത്തീയായി ആദായ നികുതിക്കേസും. 2015ൽ റിലീസായ ‘പുലി’ എന്ന ചിത്രത്തിനു വാങ്ങിയ 15 കോടി രൂപയുടെ പ്രതിഫലം ആദായനികുതി റിട്ടേൺ രേഖകളിൽ നിന്നു മറച്ചുവച്ചെന്ന കേസിൽ അന്തിമവാദം ആരംഭിച്ചു. 15 കോടി രൂപ വെളിപ്പെടുത്തിയിട്ടില്ലെന്ന് 2015ൽ വിജയ‌്‌യുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണു കണ്ടെത്തിയത്.

തുടർന്ന് 2022 ജൂണിൽ 1.50 കോടി രൂപ പിഴ ചുമത്തി. പിഴ ചുമത്തിയതു ചട്ടപ്രകാരമല്ലെന്ന വിജയ്‌യുടെ ഹർജിയിൽ ആദായനികുതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. എന്നാൽ, പിഴ ചുമത്തിയതിൽ അപാകതയില്ലെന്നും കൃത്യമായ നടപടിക്രമം പാലിച്ചിട്ടുണ്ടെന്നും കേസ് വീണ്ടും പരിഗണിച്ചപ്പോൾ ആദായനികുതി വകുപ്പ് വ്യക്തമാക്കി. വിഷയത്തിൽ മറുപടി തേടിയ ഹൈക്കോടതി കേസ് 23നു വീണ്ടും പരിഗണിക്കും.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159336