search

പിഎം ശ്രീയിൽനിന്ന് സിഎം ശ്രീയിലേക്ക്

LHC0088 Yesterday 11:49 views 412
  



ചരിത്രം പേരിൽ വസിക്കുന്നു. അതുകൊണ്ട് ചരിത്രം വഴിതിരിഞ്ഞു എന്നു കുറിക്കാൻ മിക്ക നാട്ടിലും സ്ഥലനാമങ്ങളുടെയും നഗരങ്ങളുടെയും രാജ്യങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സ്മാരകങ്ങളുടെയുമെല്ലാം പേരുകൾ കാലാകാലങ്ങളിൽ മാറ്റപ്പെടുന്നു. ചില പേരുകൾ മായ്ച്ചുകളയുക, ചില പേരുകൾ തെളിച്ച് എഴുതുക എന്നതാണ് ലക്ഷ്യം.  

ഡൽഹിയിലെ നെഹ്റു മ്യൂസിയത്തിന്റെ പേര് ‘പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം എന്നു മാറ്റിയത് ഒരുദാഹരണം. മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയുടെ പേരിൽനിന്നു രാഷ്ട്രപിതാവിന്റെ പേര് ഒഴിവാക്കിയത് മറ്റൊരു ഉദാഹരണം. തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ വിദ്യാലയങ്ങളെ മാതൃകാസ്ഥാപനങ്ങളാക്കി വളർത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിക്ക് ‘പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിങ് ഇന്ത്യ’ എന്നാണ് പേരുവച്ചത്. ഇപ്പറഞ്ഞതിന്റെ ചുരുക്കമാണ് പിഎം ശ്രീ.  

ഈ പദ്ധതിയിൽ ചേരാൻ താൽപര്യമാണെന്നു സമ്മതപത്രത്തിൽ ഒപ്പു വച്ചതിനാണ് ഇപ്പോഴത്തെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പല ഭാഗത്തുനിന്നും നിശിതമായ വിമർശനം നേരിട്ടത്. ആ വഴിയിലൂടെ കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസനയവും അതിനകത്ത് ഉള്ളടങ്ങിയിരിക്കുന്ന വർഗീയരാഷ്ട്രീയവും വളച്ചൊടിച്ച ചരിത്രവും വിദ്യാലയങ്ങളിലെത്തും എന്നായിരുന്നു ആരോപണം. ഈ സമ്പ്രദായം പിന്തുടർന്ന് നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ സാധ്യമായിടത്തൊക്കെ ചീഫ് മിനിസ്റ്റർ (സിഎം) എന്നു ചാപ്പകുത്താൻ തുടങ്ങുകയാണോ?
    

  • സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
      

         
    •   
         
    •   
        
       
  • അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
      

         
    •   
         
    •   
        
       
  • ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സംസ്ഥാനത്തെ വികസന– ക്ഷേമ– നവോത്ഥാനപ്രവർത്തനങ്ങൾ സംബന്ധിച്ച് സ്കൂൾ– കോളജ് വിദ്യാർഥികൾക്കായി സർക്കാർ സംഘടിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾ ഇന്നലെ ആരംഭിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ പബ്ലിക് റിലേഷൻസ് വകുപ്പ് നടത്തുന്ന ‘സിഎം മെഗാക്വിസിന്’ ഒരുങ്ങാനായി ‘എന്റെ കേരളം’ എന്നു പേരായ ഒരു പുസ്തകവും പുറപ്പെട്ടിരിക്കുന്നു. സംസ്ഥാനം വിവിധ രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ വിസ്തരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്തുണക്കാരും എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണിത്. ഇതുപഠിച്ച് ക്വിസ് പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കണമെന്ന് മുകളിൽനിന്നു നിർദേശമുണ്ട്. വിജയികളാകുന്ന വിദ്യാർഥികൾക്കു നല്ല തുക സമ്മാനമായി ലഭിക്കും.

സ്കൂൾതലത്തിൽ നേരത്തേ നടന്നുപോന്ന എൽഎസ്എസ്, യുഎസ്‌എസ് പരീക്ഷകളുടെ പേര് മുഖ്യമന്ത്രിയുടെ പേരിലാക്കിയതിനൊപ്പമാണ്  മുഖ്യമന്ത്രിയുടെ പേരിൽത്തന്നെ പുതിയ ക്വിസ് പരിപാടി നടത്തുന്നത്. ചോദ്യങ്ങളുടെ രൂപത്തിനും ഭാവത്തിനും മാതൃകയായി ചിലത് ചുവടെ ചേർക്കുന്നു.  

1. ഇന്ത്യയിൽ ആദ്യമായി അതിദാരിദ്ര്യമുക്തമായ സംസ്ഥാനം കേരളമാണ്. 2025 നവംബർ ഒന്നിന് ഈ പ്രഖ്യാപനം നടത്തിയതാര്?

ഉത്തരം ‘പിണറായി വിജയൻ’ ആണെന്നു വ്യക്തം.

2. എല്ലാവർക്കും ഭൂമി, എല്ലാവർക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് –ഏതു വകുപ്പിന്റെ ആപ്തവാക്യമാണ് ?

‘റവന്യു വകുപ്പിന്റെ’ എന്ന് എഴുതിയാലേ ശരിയുത്തരമാകൂ.

3. സമ്പൂർണ വൈദ്യുതീകരണം എന്ന നേട്ടം കേരളം കൈവരിച്ച വർഷം ?

2017 എന്ന് എഴുതിയാലേ മാർക്ക് കിട്ടൂ.

ദോഷം പറയരുതല്ലോ. നാരായണ ഗുരു, എം.ടി.വാസുദേവൻ നായർ തുടങ്ങിയ ഉത്തരങ്ങൾ എഴുതേണ്ട ചില ചോദ്യങ്ങളുമുണ്ട്. പൊതുവേ 2016–2026 കാലത്തെ ഭരണനേട്ടങ്ങൾ ആണു പ്രതിപാദ്യം. അതായത്, ഒന്നും രണ്ടും പിണറായി സർക്കാരുകളുടെ ചെറിയൊരു വിളവെടുപ്പാണു ലക്ഷ്യം. നാളെ കുട്ടികൾ പഠിക്കണം, ഓർക്കണം, അതു പറഞ്ഞുനടക്കണം; പാടണം! ‘ഇളംപ്രായത്തിലേ പിടികൂടുക’ എന്ന ചൊല്ല് ഓർക്കുന്നതിൽ തെറ്റില്ല.

പതിവില്ലാത്ത ഇത്തരമൊരു ക്വിസ് കൊണ്ടുവരുന്നതും അതിനു ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് എന്നു പേരിടുന്നതും തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടാണ് എന്നു സർക്കാർ വിമർശകർക്കു തോന്നിയേക്കാം. അതു കണക്കാക്കാനില്ല. ജനാധിപത്യം ഇളംമുറക്കാരിലേക്ക് ഇറങ്ങിച്ചെല്ലുന്ന പുതിയ രീതിയാണിത്.

2016 മുതൽ രൂപം കൊള്ളാനാരംഭിച്ച ‘നവകേരള’സമൂഹത്തിന്റെ ഭാവവും ഭംഗിയും വിദ്യാർഥികളും യുവാക്കളും ആഴത്തിൽ പഠിച്ചറിയേണ്ടതാണ് എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബോധ്യം. നവകേരള സദസ്സിൽ മുഖ്യമന്ത്രിയോടൊപ്പം ആഹാരം കഴിക്കുകയും ആഴമേറിയ ചർച്ചകളിൽ പങ്കാളികളാകുകയും ചെയ്ത ‘പൗരപ്രമുഖർ’ മാത്രം മനസ്സിലാക്കിയാൽ പോരാ എന്ന തിരിച്ചറിവിന് വിദ്യാഭ്യാസവകുപ്പിന്റെ നടത്തിപ്പുകാരെ ഓരോ കേരളീയനും വേണ്ടി ഞാൻ അനുമോദിക്കുന്നു. കൂട്ടത്തിൽ വിനയപൂർവം ഓർമപ്പെടുത്തട്ടെ: പരിപാടിയുടെ പേര് സിഎം ശ്രീ എന്നാക്കിയാൽ ശരിക്കും പൊളിക്കും.  

(എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകൻ) English Summary:
From PM SHRI to CM SHRI: CM Mega Quiz is analyzed by M.N. Karassery as a political propaganda tool by the Kerala government, designed to highlight its achievements to students ahead of elections. The article draws a parallel between this initiative and the central government\“s PM SHRI scheme, questioning the motive of using education for political branding.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159094