search

ബർമുഡയിൽ മറഞ്ഞ കപ്പൽ; ഇന്നും ദുരൂഹതയായി സൈക്ലോപ്സ്

LHC0088 The day before yesterday 11:49 views 485
  



ബർമുഡ ട്രയാംഗിൾ ലോകമെമ്പാടും പ്രശസ്തമാണ് (കുപ്രസിദ്ധം എന്നു പറയുന്നതാകും കൂടുതൽ ശരി). ഒട്ടേറെ ദുരൂഹതകൾ ഇതുമായി ബന്ധപ്പെട്ടുണ്ട്. വടക്കൻ അറ്റ്ലാന്റിക് മേഖലയിൽ സ്ഥിതി ചെയ്യുന്ന 5 മുതൽ 15 ലക്ഷം ചതുരശ്ര മൈൽ വ്യാപിച്ചിരിക്കുന്ന ത്രികോണാകൃതിയിലുള്ള ഈ ദുരൂഹ മേഖലയിൽ ഒട്ടേറെ കപ്പലുകളും വിമാനങ്ങളുമൊക്കെ പല കാലങ്ങളിലായി കാണാതായിട്ടുണ്ട്. ഇതിന്റെ കാരണങ്ങളായി പല വാദങ്ങൾ ചൂണ്ടിക്കാട്ടപ്പെടുന്നു, എന്നാൽ യഥാർഥ കാരണം ഇന്നും അജ്ഞാതം. ദുരൂഹമായ ഏതോ ശക്തി അവിടെ വസിക്കുന്നുണ്ടെന്നു പോലും വിശ്വസിക്കുന്ന ധാരാളം പേർ ലോകത്തുണ്ട്. എന്നാൽ ഇതിനൊന്നും ഒരു തെളിവുമില്ലെന്നതു മറ്റൊരു കാര്യം.

  • Also Read നാട്ടിലേക്കുള്ള വഴി: മണ്ണാർക്കാട്ടെ മൂപ്പിൽ നായർ തറവാട് വെറും ഒരു വീടല്ല   


ബർമുഡ ത്രികോണ മേഖലയിൽ മറഞ്ഞ കപ്പലുകളിൽ ഏറ്റവും ദുരൂഹ പരിവേഷമുള്ള ഒന്നാണ് യുഎസ്എസ് സൈക്ലോപ്സ്. യുഎസ് നേവിയുടെ കൈവശമുണ്ടായിരുന്ന പ്രോട്ടിയസ് ക്ലാസ് വിഭാഗത്തിൽപെടുന്ന കപ്പൽ. ഗ്രീക്ക് ഐതിഹ്യങ്ങളിലെ ഭീകരജീവികളായ സൈക്ലോപ്സുകളിൽനിന്നാണ്  കപ്പലിനു പേര് കിട്ടിയത്.

ഒന്നാം ലോകയുദ്ധകാലത്ത് തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന മറ്റു നാവികസേനാ കപ്പലുകളിൽ ഇന്ധനം നിറയ്ക്കാനായി സൈക്ലോപ്സ് നിയോഗിക്കപ്പെട്ടു. 1918 മാർച്ച് നാലിനു കരീബിയൻ ദ്വീപായ ബാർബഡോസിലെത്തിയ കപ്പൽ അവിടെ അൽപസമയം നിർത്തിയിട്ട ശേഷം പിന്നീട് യുഎസിലെ ബാൾട്ടിമോറിലേക്കു യാത്ര തിരിച്ചു. എന്നാൽ കപ്പൽ ബാൾട്ടിമോറിൽ എത്തിയില്ല. പിന്നീട് അതിനെപ്പറ്റി ഒരു വിവരവും ലഭിച്ചതുമില്ല.

  • Also Read ബർലിൻ മതിലിലെ \“കുഞ്ഞാപ്പു\“   

    

  • എല്ലാം വിറ്റ് സ്വർണവും ഡോളറുമാക്കി ഇറാൻ ജനത: ഖമനയിയുടെ ഒളിയിടവും കണ്ടെത്തി: യുഎസിന്റെ കടന്നുകയറ്റം ഏതു നിമിഷവും?
      

         
    •   
         
    •   
        
       
  • ഓൺലൈൻ സേവനങ്ങൾ: പ്രവാസിക്ക് ഒടിപി ലഭിക്കുക ഇന്ത്യയിലുള്ള മൊബൈൽ ഫോണിൽ: പ്രശ്നം എങ്ങനെ പരിഹരിക്കാം?
      

         
    •   
         
    •   
        
       
  • പ്രവാസിക്ക് കുറഞ്ഞ പ്രീമിയത്തിൽ കിട്ടും കോടികളുടെ കവറേജ്; പോളിസി എടുക്കാൻ നാട്ടിൽ പോകേണ്ട; എന്തുകൊണ്ട് ഈ ഇൻഷുറന്‍സ് മുഖ്യം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നാവികരും യാത്രക്കാരുമടക്കം 306 പേർ കപ്പലിലുണ്ടായിരുന്നു. ഇവരെല്ലാം എന്നെന്നേക്കുമായി അപ്രത്യക്ഷരായി. യുഎസ് നാവികസേനയും മറ്റ് ഏജൻ‌സികളും വ്യാപകമായി അന്വേഷിച്ചെങ്കിലും കപ്പലിന് എന്തു സംഭവിച്ചെന്നത് ഇന്നും വെളിപ്പെട്ടിട്ടില്ല. യുഎസ് നാവികസേനാ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതയായി ഇന്നും നിലകൊള്ളുകയാണ് യുഎസ്എസ് സൈക്ലോപ്സ്. ജർമൻ അന്തർവാഹിനികൾ ആക്രമിച്ചെന്നും കടലിലുണ്ടായ കൊടുങ്കാറ്റിൽ തകർന്നെന്നുമൊക്കെ കഥകളുണ്ടായെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. English Summary:
Sunday Special About Mystery of the Bermuda Triangle: Bermuda Triangle is a region notorious for unexplained disappearances. This triangular area in the North Atlantic has seen numerous ships and aircraft vanish, with the USS Cyclops being a prominent example of a lost vessel that contributed to its mystery.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159504