search

അമ്മയെ കാണണം, രാജ്യം ഭരിക്കണം; 17 വർഷത്തിന് ശേഷം താരിഖ് റഹ്മാൻ ബംഗ്ലദേശിലേക്ക്, രാജ്യം ജാഗ്രതയിൽ

LHC0088 Yesterday 11:45 views 411
  



ധാക്ക ∙ നീണ്ട 17 വർഷത്തെ വിദേശവാസം അവസാനിപ്പിച്ച് താരിഖ് റഹ്മാൻ നാടണയുമ്പോൾ ബംഗ്ലദേശ് അശാന്തമാണ്. രാജ്യത്തെ അതിനിർണായക രാഷ്ട്രീയനിമിഷം എന്ന് ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി ഈ വരവിനെ വാഴ്ത്തുമ്പോൾ, താരിഖിന്റെ അമ്മയും പാർട്ടി അധ്യക്ഷയുമായ മുൻ പ്രധാനമന്ത്രി ഖാലിദ സിയ അതീവഗുരുതരാവസ്ഥയി‍ൽ ആശുപത്രിയിൽ കഴിയുന്നു.  

  • Also Read ലോകത്തിലെ അഞ്ചാമത്തെ വൻ സൈനിക ശക്തിയോട് ബംഗ്ലദേശ് ആ ‘മണ്ടത്തരം’ കാണിക്കുമോ? ഇന്ത്യയുടെ ‘7 സഹോദരങ്ങളെ’ ലക്ഷ്യമിടുന്നതിനു പിന്നിലെന്ത്?   


പിതാവും ബംഗ്ലദേശ് മുൻ പ്രസിഡന്റുമായ സിയാവുർ റഹ്മാൻ സ്ഥാപിച്ച ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) യുടെ ആക്ടിങ് ചെയർമാനായ താരിഖ് (60) ഇന്നു നാട്ടിലെത്തുന്നതു പ്രമാണിച്ച് അതീവസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രഹസ്യമായും പരസ്യമായും സാധ്യമായ എല്ലാ സുരക്ഷാനടപടികളും സ്വീകരിച്ചതായി ധാക്ക മെട്രോപ്പൊലിറ്റൻ പൊലീസിലെ ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി നസറുൽ ഇസ്‌ലാം അറിയിച്ചു. താരിഖ് വന്നിറങ്ങുന്ന ഹസ്രത് ഷാ ജലാൽ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്നലെ വൈകുന്നേരം മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടം ഒഴിവാക്കാനാണിത്.  ബംഗ്ലദേശ് പ്രസിഡന്റായിരിക്കെ 1981ൽ സിയാവുർ റഹ്മാൻ കൊല്ലപ്പെടുകയായിരുന്നു.  

  • Also Read ധാക്കയിൽ സ്ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, ബംഗ്ലദേശിൽ കലാപം രൂക്ഷം   


ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദവിയിൽനിന്നു പുറത്താക്കപ്പെട്ടതിനു ശേഷം ബംഗ്ലദേശിൽ രൂപപ്പെട്ട പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ ബിഎൻപി മുഖ്യ പാർട്ടിയായി മാറുമ്പോഴാണ് താരിഖിന്റെ തിരിച്ചുവരവ്. ഫെബ്രുവരിയിലേക്കു നിശ്ചയിച്ചിട്ടുള്ള പൊതുതിരഞ്ഞെടുപ്പിൽ ഇദ്ദേഹം പ്രധാനമന്ത്രി സ്ഥാനാർഥിയാകുമെന്നും കരുതുന്നു.
    

  • ബോളിവുഡ് സുന്ദരിയെ മോഹിച്ച തമിഴ്‌നാട്ടുകാരൻ; തോക്കെടുക്കാതെ ബോംബെയെ വിറപ്പിച്ച ഡോൺ; അച്ഛന്റെ മരണം പോലുമറിയാതെ ആ മകൾ
      

         
    •   
         
    •   
        
       
  • ക്രിസ്മസ് സമ്മാനമായി ‘കൊൺസാദ്’, കൊച്ചി സ്റ്റൈൽ ‘മുസ്താഡ്ത്’; ഇഞ്ചിവാസനയില്‍ ഒളിപ്പിച്ച ‘ഒ.ടി’: ഇത് ഫോർട്ടുകൊച്ചിയിലെ യൂറോപ്യൻ ക്രിസ്മസ്
      

         
    •   
         
    •   
        
       
  • 30 വർഷം മുൻപ് ആയുർവേദ ചികിത്സയിൽ യുവതി എച്ച്ഐവി നെഗറ്റീവ്?; പീഡിപ്പിക്കപ്പെട്ട അമ്മയിൽനിന്ന് എയ്ഡ്‌സ് ബാധിച്ച ആ 6 വയസ്സുകാരി...
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Tarique Rahman\“s return to Bangladesh marks crucial moment in political landscape: As the acting chairman of the BNP, his arrival amid his mother\“s critical condition and the upcoming elections has generated significant attention.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158797