search

പാർക്കിലൂടെ നടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം; നിർണായക തെളിവ് തേടി അധികൃതർ

cy520520 Yesterday 11:43 views 442
  

    



ജോർജിയ∙ അമേരിക്കയിലെ ജോർജിയയിലുള്ള സാവന്നയിൽ പാർക്കിലൂടെ നടക്കുകയായിരുന്ന യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിക്കായി എഫ്ബിഐ തിരിച്ചിൽ ഊർജിതമാക്കി. ഡിസംബർ 10ന് രാത്രി ഫോർസിത്ത് പാർക്കിന് സമീപത്ത് വച്ചാണ് 46 വയസ്സുകാരിയായ ആഷ്‌ലി വാസിലീവ്സ്കി ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ ആഷ്‌ലിയുടെ ശരീരത്തിന്റെ പകുതിയോളം ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റു. നിലവിൽ ആഷ്​ലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

  • റൂബിയുടെയും കുഞ്ഞുങ്ങളുടെയും കാത്തിരിപ്പ് കണ്ണീരിലായി; മലയാളി യുവാവ് അയർലൻഡിൽ കാർ നദിയിൽ വീണ് മരിച്ചു Europe News
      

         
    •   
         
    •   
        
       
  • ദുബായിൽ 125 നില കെട്ടിടത്തിന് മുകളിൽ ഭീമൻ വിമാനം!; 300 കോടി ഡോളറിന്റെ ‘എയർ ഹോട്ടലിന്റെ’ പിന്നിലെ ‘ചതി’ വെളിപ്പെടുത്തി എമിറേറ്റ്സ് Gulf News
      

         
    •   
         
    •   
        
       


സംഭവം നടന്ന ഡിസംബർ 10ന് രാത്രി 7 നും 8.30 നും ഇടയിൽ വീടുകളിലെ ക്യാമറകളിലോ മറ്റ് സെക്യൂരിറ്റി ക്യാമറകളിലോ സംശയാസ്പദമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിൽ അവ കൈമാറണമെന്ന് അധികൃതർ പ്രദേശവാസികളോട് അഭ്യർഥിച്ചു. പ്രതിയെ പിടികൂടാൻ സഹായിക്കുന്ന കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് എഫ്ബിഐ 5,000 ഡോളർ (ഏകദേശം 4.15 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഗുരുതരമായി പരിക്കേറ്റ ആഷ്‌ലിയുടെ ചികിത്സാ ചെലവുകൾക്കായി വലിയ തോതിലുള്ള ജനകീയ പങ്കാളിത്തമാണ് ഉണ്ടാകുന്നത്. ഇതിനോടകം തന്നെ വിവിധ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ 2,60,000 ഡോളറിലധികം (ഏകദേശം 2.15 കോടി രൂപ) സമാഹരിച്ചിട്ടുണ്ട്. English Summary:
Acid attack investigation intensifies in Savannah, Georgia after a woman was attacked in Forsyth Park. The FBI is offering a reward for information leading to the arrest of the perpetrator and seeking security footage from the area. The community has rallied to support the victim, raising funds for her medical expenses.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156807