ലണ്ടൻ∙ യുകെയിൽ ലഹരിമരുന്ന് ഇടപാടുകൾക്ക് ജയിൽ ശിക്ഷ അനുഭവിക്കുന്ന പാക്കിസ്ഥാൻ യുവാവിനെ വീണ്ടും നാടുകടത്താൻ നീക്കം. മുഹമ്മദ് ഇസ്ഹാൻ (22) ലഹരിമരുന്ന് കേസിൽ 30 മാസം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് പാക്കിസ്ഥാനിലേക്ക് നാടുകടത്താൻ ഹോം ഓഫിസ് തീരുമാനിച്ചിരുന്നു. എന്നാൽ, സ്കൂൾ കാലഘട്ടത്തിൽ താൻ മികച്ച വിദ്യാർഥിയും റഗ്ബി കായികതാരവുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഇയാൾ അപ്പീൽ നൽകി. പാക്കിസ്ഥാനിലേക്ക് മടക്കി അയക്കുന്നത് തന്റെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നും അവിടെ ലഹരിമരുന്ന് ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും മുഹമ്മദ് ഇസ്ഹാൻ വാദിച്ചു. ഈ വാദം അംഗീകരിച്ച ഇമിഗ്രേഷൻ ട്രൈബ്യൂണൽ, നവംബർ 11ന് മുഹമ്മദ് ഇസ്ഹാന് യുകെയിൽ തുടരാൻ അനുമതി നൽകി.
എഐ മെറ്റാ കൂളിങ് ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം; സിംഗപ്പൂർ സ്വദേശി പിടിയിൽ Other Countries
മാക്സ്‌വെല്ലിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്ത്; ഗുസ്തി മുതൽ നഗ്നചിത്രങ്ങൾ വരെ, യുഎസ് നീതിന്യായ വകുപ്പിന്റെ വെബ്‌സൈറ്റിൽ വൻ തിരക്ക് US News
എന്നാൽ, വിധി വന്ന് 24 മണിക്കൂർ തികയുന്നതിന് മുൻപ് മുഹമ്മദ് ഇസ്ഹാൻ കഴിഞ്ഞ ജൂണിൽ നോർവിച്ച് ഹൈ സ്ട്രീറ്റിൽ രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായി കോടതിയിൽ സമ്മതിച്ചു. ജയിലിൽ നിന്ന് വിഡിയോ ലിങ്ക് മുഖേനയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
ഇതോടെ പ്രതിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ച ഇമിഗ്രേഷൻ ട്രൈബ്യൂണലിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥ ബ്രിട്ടിഷ് ജനതയെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇയാളെ നാടുകടത്തുക മാത്രമാണ് പോംവഴിയെന്ന് ഷാഡോ ജസ്റ്റിസ് സെക്രട്ടറി റോബർട്ട് ജെൻറിക് പ്രതികരിച്ചു. ലൈംഗികാതിക്രമം കൂടി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, മുഹമ്മദ് ഇസ്ഹാനെ എത്രയും വേഗം നാടുകടത്താനുള്ള പുതിയ ശ്രമങ്ങൾ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. English Summary:
UK Deportation is back in news as the Pakistani youth, previously convicted for drug dealing in the UK, faces renewed deportation efforts after admitting to sexual assault. This development follows a prior immigration tribunal decision that initially allowed him to remain in the UK based on appeals related to his mental health and past achievements.