search

വിദ്വേഷ പ്രസംഗത്തിനെതിരെ തെലങ്കാനയിലും നിയമം വരുന്നു; ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി

cy520520 Yesterday 11:43 views 387
  



തെലങ്കാന ∙ വിദ്വേഷ പ്രസംഗത്തിനെതിരെ സംസ്ഥാന സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ഹൈദരാബാദിൽ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിൽ സംസാരിക്കവെയാണ് രേവന്ത് റെഡ്ഡിയുടെ പ്രഖ്യാപനം. നൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവരുടെ ഉന്നമനം ഉറപ്പാക്കാനും സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു.

  • Also Read സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ വാൻ വന്നില്ല; മൂന്നു മണിക്കൂർ റോഡ് ഉപരോധിച്ച് വിദ്യാർഥിനിയുടെ പ്രതിഷേധം   


കോൺഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ കർണാടക, രാജ്യത്തെ ആദ്യത്തെ വിദ്വേഷ പ്രസംഗ വിരുദ്ധ നിയമം വ്യാഴാഴ്ച പാസാക്കിയതിന് പിന്നാലെയാണ് തെലങ്കാന സർക്കാരിന്റെ ഈ നീക്കം. കർണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ \“വിദ്വേഷ പ്രസംഗവും വിദ്വേഷ കുറ്റകൃത്യങ്ങളും (തടയൽ) ബിൽ\“ കൊണ്ടുവന്നിരുന്നു. 4-ന് മന്ത്രിസഭ അംഗീകാരം നൽകിയ ഈ ബിൽ, 18-ന് സഭയിൽ പാസാക്കി. ഒരു ലക്ഷം രൂപ വരെ പിഴയും ഏഴു വർഷം വരെ തടവുശിക്ഷയും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. English Summary:
Protecting Minorities: Telangana to Introduce Hate Speech Law, Following Karnataka\“s Lead: CM Revanth Reddy
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156615