കൊൽക്കത്ത∙ ബംഗാളിലെ നാദിയയിൽ നടന്ന റാലിയിൽ പ്രവർത്തകരെ വെർച്വലായി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്ത മൂടൽമഞ്ഞിനെ തുടർന്നു റാലി നടക്കേണ്ടിയിരുന്ന സ്ഥലത്ത് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറക്കാനായില്ല. ഇതോടെയാണു റാലിയെ വെർച്വൽ മാർഗം പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. കാഴ്ച കുറവായതിനാൽ താഹെർപുർ ഹെലിപാഡിൽ ഇറങ്ങാൻ കഴിയാതെ വന്ന ഹെലികോപ്റ്റർ കൊൽക്കത്ത വിമാനത്താവളത്തിലേക്കു മടങ്ങുകയായിരുന്നു. ഹെലികോപ്റ്റർ കുറച്ചുനേരം ഹെലിപാഡിന് മുകളിൽ വട്ടമിട്ടു പറന്ന ശേഷം തിരികെ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read എല്ലാം അടിച്ചേൽപിക്കുന്ന രാജ്യങ്ങളൊന്നും ഇന്ന് നിലവിലില്ല; ലോകക്രമം മാറിയെന്ന് മന്ത്രി എസ്. ജയശങ്കർ
റാലിയെ നേരിട്ട് അഭിസംബോധന ചെയ്യാൻ കഴിയാത്തതിൽ പ്രധാനമന്ത്രി ജനങ്ങളോട് ക്ഷമ ചോദിച്ചു. തൃണമൂൽ കോൺഗ്രസിന് എതിരെ രൂക്ഷ വിമർശനവും പ്രധാനമന്ത്രി നടത്തി. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് മമത ബാനർജി നേതൃത്വം നൽകുന്ന പാർട്ടിയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. തൃണമൂൽ കോൺഗ്രസ് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും അതുകൊണ്ടാണ് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തെ (എസ്ഐആർ) അവർ എതിർക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
Also Read ‘ശരിയാണ്, ബംഗാൾ ദുരിതമനുഭവിക്കുകയാണ്; ഉത്തരവാദികൾ നിങ്ങളാണ്’: മോദിയുടെ പരാമർശത്തിൽ തിരിച്ചടിച്ച് തൃണമൂൽ
സംസ്ഥാനത്ത് ഇരട്ട എൻജിൻ സർക്കാരിന് ഒരു അവസരം നൽകണമെന്നും ജനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘‘എന്നെയും ബിജെപിയെയും വേണ്ടത്ര തൃണമൂൽ എതിർക്കട്ടെ. പക്ഷേ, ബംഗാളിന്റെ വികസനം നിലയ്ക്കരുത്. അഴിമതിയും സ്വജനപക്ഷപാതവും ഭരണകൂട പ്രീണനവും സംസ്ഥാനത്തിന്റെ വികസനത്തെ ബാധിച്ചിട്ടുണ്ട്’’– പ്രധാനമന്ത്രി പറഞ്ഞു.
REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
English Summary:
Modi\“s Virtual Address in Nadia: Narendra Modi addressed a virtual rally in West Bengal due to heavy fog preventing his helicopter from landing.