search

പലിശ സംഘത്തിന്റെ ഭീഷണി: വിവാഹം മുടങ്ങി; മനംനൊന്ത് വധു ആത്മഹത്യയ്ക്ക് ശ്രമിച്ചു

cy520520 Yesterday 11:43 views 309
  



കല്ലമ്പലം ∙ പലിശയിടപാടു  സംഘത്തിന്റെയും ഭീഷണി മൂലം വിവാഹം മുടങ്ങിയതിൽ മനംനൊന്ത് വധു ജീവനൊടുക്കാൻ ശ്രമിച്ചു. വർക്കല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായ പെൺകുട്ടി അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ എട്ടോളം പേർക്കെതിരെ പൊലീസ് കേസെടുത്തു.

വധുവിന്റെ അമ്മ കടം വാങ്ങിയ പണവും പലിശയും തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് കടം നൽകിയ ആളും സംഘം വധുവിന്റെ വീട്ടിലെത്തി കഴിഞ്ഞ ദിവസം ബഹളംവച്ചിരുന്നു എന്നാണു പരാതി.  വിവാഹം കഴിഞ്ഞ് പണം തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. തുടർന്ന് വീട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണു സംഘം മടങ്ങിയതെന്നും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് ഇവർ വരന്റെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്.

തുടർന്ന് വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതായും ഇതെത്തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. സംഘത്തിൽ ഗുണ്ടാ നേതാക്കളും ഉണ്ടായിരുന്നതായി സംശയിക്കുന്നു എന്ന് പൊലീസ് പറഞ്ഞു. ജനുവരി ആദ്യവാരത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്.
ആത്മഹത്യ സംബന്ധിച്ച എല്ലാ വാർത്തകളിലും ഇതുൾപ്പെടുത്തുമല്ലോ?

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056) English Summary:
Kallambalam suicide attempt case: A bride in Kerala attempted suicide after her wedding was called off due to alleged harassment by a microfinance group regarding her mother\“s debt. Police have registered a case against eight individuals in connection with the incident, and the bride is currently recovering in a hospital.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156498