വെണ്ണിയോട് ∙ പുഴയിൽ നിന്നു കരകയറി മണ്ണെടുത്ത കുഴിയിൽ അകപ്പെട്ട മുതലയെ വനംവകുപ്പ് എത്തി സുരക്ഷിത സ്ഥാനത്തെത്തിച്ചു. വെണ്ണിയോട് വലിയ പുഴയിൽ നിന്നെത്തിയ 2 ക്വിന്റലോളം തൂക്കമുള്ള മുതല കഴിഞ്ഞ ദിവസം രാത്രിയാണു സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലെ കുഴിയിൽ വീണത്. സമീപത്തെ പള്ളിയിൽ പുൽക്കൂട് ഒരുക്കാൻ മണ്ണെടുക്കാൻ എത്തിയവരാണു മുതലയെ കണ്ടത്.
കൽപറ്റ ഫോറസ്റ്റ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആർആർടി സംഘം സ്ഥലത്തെത്തിയാണ് പുറത്തെത്തിച്ചത്. കമ്പളക്കാട് പൊലീസ്, അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. പിന്നീട് മുതലയെ സുരക്ഷിത സ്ഥാനത്തു കൊണ്ടു വിടുകയായിരുന്നു. ഇവിടെ വലിയ പുഴയിലും ചെറു പുഴയിലും മുതലകളെ കാണാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു. English Summary:
Vennyode Crocodile Rescue: A crocodile that fell into a pit dug for soil extraction was rescued by the forest department in Vennyode. The reptile, weighing approximately 2 quintals, was safely relocated after a joint effort by various teams. |
|